Sunday, October 16, 2011

നെഞ്ചിലെ തീനാളം

വിരസമായ ദിവസങ്ങളുടെ ആവര്‍ത്തനം ...
ഏതോ ഒരു പ്രതീക്ഷയുടെ പിന്നാലെ 
ജീവിതം തള്ളി നീക്കിയ നാളുകള്‍ ...
ഇന്ന് .. ഈ നിമിഷം ശ്വാസംനിലച്ചത് പോലെ ...
അമ്പരപ്പിക്കുന്ന ശൂന്യത 
ഓരോ നിമിഷത്തെയും പൊതിയുകയാണ് ...
എന്റെയുള്ളില്‍ ജീവന്‍ നിലനില്‍ക്കുന്നു ...
പക്ഷെ ഒന്ന് മാത്രം മനസ്സിലാവുന്നില്ല ,
മനസ്സിന്റെ ബോധതലങ്ങള്‍  
ഏകാന്തതയുടെ പടുകുഴിയില്‍ 
വേദനയോടെ ഞരങ്ങാന്‍ മാത്രം 
ഈ ജീവന്‍ എന്തിനു ബാക്കി ?
കടലാസുകളില്‍,
ജീവനെ പച്ചയായി കീറി മുറിക്കുന്ന എന്റെ വേദന 
ഞാന്‍ കോറുന്നു ..
ഒരു നിമിഷാര്‍ധത്തില്‍ പോലും
ആശ്വാസത്തിന്റെ ഒരംശം ലഭിക്കാതെ ഞാന്‍ 
വീണ്ടും നെടുവീര്‍പ്പെടുന്നു ..
മരിക്കാതെ ഞാന്‍ പിടഞ്ഞു മരിക്കുന്നു ...
കണ്ണില്‍ രക്തം പടരുന്നു ... !
നെഞ്ചില്‍ തീനാളങ്ങളും... !

5 comments:

  1. മരിക്കാതെ മരിക്കുന്ന അവസ്ഥയെ നേരിടുക, അതും തികച്ചും 
    ഏകാന്തമായി. വല്ലാത്ത ചുറ്റുപാട് തന്നെ.

    ReplyDelete
  2. ഖല്‍ബിലെ തീ

    ReplyDelete
  3. ദുഃഖ സാന്ദ്രമായ ഒരു കവിത കൂടി

    ReplyDelete
  4. ഖല്‍ബിലെ തീ ഖല്ബിലെത്തി

    ReplyDelete