Wednesday, April 7, 2010

അജ്ഞാതം..


മനസ്സിനുള്ളിലെ അജ്ഞാതമായ ,
നീറ്റലിനെ ഞാന്‍ സ്നേഹിക്കുന്നു ...
പുലരിയുടെ കണ്ണീരും ,
പകലിന്റെ ഉഷ്ണവും ,
രാവിന്റെ തേങ്ങലും ,
ഋതുക്കളുടെ രോദനവും ,
എന്നെ തരളിതയാക്കുന്നു ,
എന്റെ കണ്ണാടിയില്‍ ഞാന്‍ ,
വിളറിയ ഒരു മുഖം ഇന്ന് കണ്ടു ,
നനഞ്ഞ മിഴികളും ,
ഇരുളിലാണ്ട വികാരങ്ങളും ,
ചിതറിയ ഓര്‍മകളും ,
ശിഥില ഗദ്ഗധങ്ങളും ,
അതില്‍ മാറിമറഞ്ഞു ,
ആത്മാവില്‍ ശരങ്ങള്‍ തറഞ്ഞുകയറുന്നു ..
ഹാ ! വേദന ! ഘോരവേദന... !
ഭൂതമില്ലാ ഓര്‍മകളും ,
ഭാവിയില്ലാ കിനാക്കളും ,
വര്‍ത്തമാനമില്ലാ ജീവനും ,
ഭാവനയില്ലാ വാക്കുകളും !
ഇതാണെന്നിലെ ഞാന്‍ !
ഇതാണ് ഞാന്‍ !
എങ്കിലും വേദനയേയും ഞാന്‍ പ്രണയിക്കുന്നു .. !

Sunday, April 4, 2010

പാതിവഴിയില്‍


ഇതിനൊക്കെയും ഒടുവില്‍,
നിന്‍ അദൃശ്യസാമിപ്യങ്ങളില്‍ കണ്ണിമകള്‍ കടലിന്‍ നീലിമയെ പുല്‍കുന്നു...
ഹൃദയത്തിന്‍ കനീ, എന്‍ പ്രിയേ , നിന്‍ ആത്മാവിലെന്‍ സര്‍വ്വാന്ദവും ശയിക്കവേ,
വെറുമൊരു തെന്നലിന്‍ ചിറകിലായി നിന്‍ ഗന്ധമോളിപ്പിച്ചു പൊയ്പോയില്ലേ ...
നിലാവിന്‍ മടിയില്‍ നീയെന്‍ കൈപിടിച്ചേറെ ദൂരം താണ്ടിയതല്ലയോ ??
തരാന്‍ മറന്ന സ്നേഹ സമ്മാനങ്ങളും, പറയാന്‍ വൈകിയ കഥകളും,
തൊണ്ടയില്‍ തൂങ്ങി പ്രാണന്‍ വെടിയുന്നു ...
ഒരു വെടിയോച്ചയില്‍ പൊലിഞ്ഞത് നിനക്കൊപ്പം എന്റെ സ്വപ്നങ്ങളാണ് ..
മാലാഖമാരുടെ പൊന്‍തൂവലുകള്‍ക്കുള്ളില്‍ നീ മായുമ്പോള്‍,
ഇങ്ങു താഴെ, നിന്‍റെ മരവിച്ച ശരീരത്തില്‍ മുഖംപൊത്തി വിതുമ്പുന്നു ഞാന്‍ ...
കാത്തിരിപ്പുകള്‍ക്കു പോലും അര്‍ഥമില്ലാതെ ,
ഈ ജീവന്‍ പാതിവഴിയില്‍ ... !


Saturday, April 3, 2010

വരിക...


തിരികെ ഞാന്‍ വന്നപ്പോഴേയ്ക്കും
നീ എവിടെയ്ക്കോ പോയിമറഞ്ഞിരുന്നു..
ജന്മങ്ങളുടെ വേദന മനസ്സിന്റെ ഉള്ളറകളില്‍ ബാക്കിവച്ചിട്ട് ,
നീയെന്ന വൃണം എന്നെ നോവിക്കുന്നു...
മഞ്ഞിന്‍
തുള്ളികളില്‍ ഇഴകള്‍ നെയ്യുന്ന കിരണങ്ങളെ,
കണ്ടുവോ
എന്‍ പ്രാണപ്രിയനെ ...
മനസ്സിന്റെ
താളുകള്‍
നീറുന്ന
ഓര്‍മകളാല്‍ അലങ്കരിച്ച നിന്നെ ഒരിക്കല്‍ കൂടി ഞാന്‍ കണ്ടുകൊള്ളട്ടെ.....
എന്നിലൂ ടെ ഇന്നലെ തേങ്ങിതീര്‍ന്ന സ്വപ്നമേ...
നിന്നെ
ഞാന്‍ പ്രണയിക്കുന്നു...
വേദനയുടെ
നടുമുറ്റത്തുനിന്നും ഞാന്‍ നിന്നെ വിളിക്കുന്നു.... വരിക...
സ്നേഹത്തിന്‍ ഒരിറ്റ്‌ ബാഷ്പത്തല്‍ ഞാന്‍ അനുഗ്രഹീതയാവട്ടെ...

Thursday, April 1, 2010

ഒന്നുമറിയാതെ ...



അപ്പോഴും എന്റെ മിഴികള്‍ നനഞ്ഞിരുന്നു...
ജീവനിലെ മുറിവുകളെ തഴുകി രാപ്പാടിയുടെ ഗാനം അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു...
ചിറകറ്റു വീഴുമ്പോഴും,അവള്‍ എന്റെ നേര്‍ക്ക്‌ ദയനീയമായ നോട്ടങ്ങള്‍ എറിഞ്ഞു..
അതില്‍ കുഴഞ്ഞു വീണത്‌ എന്നിലെ നേര്‍ത്ത വികാരങ്ങള്‍ പോലുമാണ്...
വാതിലുകള്‍ തുറന്നു ഞാന്‍ വന്നത് നിന്‍റെ പുഞ്ചിരി കാണുവാന്‍ ..
നീ പുഞ്ചിരിച്ചു....
എന്നിലെയ്ക്കെത്തും മുന്‍പ് വിഷാദപുഷ്പമായി കൊഴിയുകയാണോ അവയൊക്കെയും...?
വേദന മണക്കുന്ന നിന്‍റെ കിടക്കയ്ക്കരികില്‍ നിന്നും,
ഒരു വാക്കുപോലും മിണ്ടാതെ ഞാന്‍ , തിരികെ നടന്നപ്പോഴും നീ പാടുന്നുണ്ടായിരുന്നു...
മരണം നിന്‍റെ സിരകളില്‍ കൂട് കൂട്ടിയപ്പോഴും...
ഇരുള്‍ പകലിനെ വിഴുങ്ങിയപ്പോഴും...
ന്നും അറിയാതെ നീ നിന്‍റെ വാക്കുകളില്‍ തലവച്ചു മയങ്ങുകയായിരുന്നു...
ആശുപത്രിയുടെ വിറങ്ങലിച്ച ഇരുളില്‍ നിന്നും വിറയാര്‍ന്ന എന്റെ പാദങ്ങള്‍ ,
മണ്ണില്‍ പതിഞ്ഞപ്പോള്‍... മുറ്റം നിറയെ പടര്‍ന്നു പൂവിട്ട,
കൊന്നമരത്തെ നോക്കി ,ചൊല്ലുവതെന്തു ഞാന്‍ .... ??
ഉള്ളില്‍, മജ്ജയിലും മാംസത്തിലും വേദന പൂവിടുന്നു...
പുറത്തോ....ഒന്നുമറിയാതെ...പൂവിടുന്ന സൌന്ദര്യവും....