Saturday, June 30, 2012

മഴത്തുള്ളി

എന്റെ മഴത്തുള്ളീ,
നീയെന്‍റെ നിശാഗന്ധിയെ
എത്ര ആവേശത്തോടെയാണ് പൊതിയുന്നത് ...
പൊള്ളുന്ന വെയിലത്ത് എരിയുന്ന എന്നിലേയ്ക്ക്
നിശാഗന്ധിയുടെ നൈര്‍മല്യവുമായി നീ പെയ്യ്തടങ്ങുമോ ..



Birthday wishes to Shaneem

ഇത് വരെ നേരില്‍ കണ്ടിട്ടില്ല നിന്നെ ഞാന്‍ ...
പക്ഷെ ഓരോ തവണ ഞാന്‍ വീണു പോയപ്പോഴും നല്ലൊരു സുഹൃത്തായി എന്റെ കൂടെ നിന്നു..
ആരുമില്ല എന്ന് തോന്നിയപ്പോഴോക്കെയും
നീ സാന്ത്വനമായി പുഞ്ചിരിയായി
ഒരു വിളിക്കപ്പുറമുണ്ടായിരുന്നു...
നന്ദി ! സൌഹൃദത്തിന്റെ മാധുര്യം എന്തെന്ന് പഠിപ്പിച്ചതിന് !
സന്തോഷം മാത്രം പകര്‍ന്നു തരാന്‍ കഴിഞ്ഞൊരാളായി തീര്‍ന്നതിന്  !
കാഴ്ച്ചയുടെ അതിരുകള്‍ക്കപ്പുറം
ബന്ധങ്ങള്‍ക്ക് വിലയുണ്ടെന്ന് തെളിയിച്ചതിന് !
ഇന്ന് ഞാന്‍ മനസ്സ് തുറന്ന് ഞാന്‍ ആശംസിക്കട്ടെ
നിനക്ക് ഒരായിരം ജന്മദിനാശംസകള്‍ !
ഇനിയെന്നും ഒരുപാട് സന്തോഷത്തോടെ ജീവിക്കാന്‍
എന്റെ ആശംസകള്‍ ..
ഒപ്പം പ്രാര്‍ഥനയും !

Wednesday, June 27, 2012

കാലമാം ബന്ധനം

ജീവിക്കാന്‍ ഞാന്‍ മറന്നിരുന്നു.നഷ്ടമായതിനെ ഓര്‍ത്ത്‌ കരയാതിരിക്കാനാവുന്നില്ല.മിഴി നിറഞ്ഞിരുന്നത്കൊണ്ട് കാണേണ്ടിയിരുന്ന കാഴ്ചകളും ഞാന്‍ കാണാതെ പോയി.

കാലം എനിക്ക് മുന്‍പില്‍ വരാതെ
ഓടിയോളിക്കുന്നത് പോലെ !
പ്രണയമെന്നെ വിട്ടകന്നതും
കവിതകളുടെ കൂടാരത്തില്‍
ഞാന്‍ അഭയം പ്രാപിച്ചതും
തലച്ചോറ് വെട്ടിപ്പൊളിച്ച്
വേദനയുടെ ചാല് കീറി,
ഓര്‍മകളെ കണ്ണീരാല്‍ നനച്ച്‌,
വാക്കുകളായി ഒഴുക്കാന്‍ തുടങ്ങിയതും
ഇന്നലെയായിരുന്നില്ലേ ?
 അതെ !!!
ഇന്നലെകള്‍ എത്രയോ ആവേശത്തോടെ
എന്റെ ഇന്നുകളില്‍
വീണ്ടും വീണ്ടും പുനര്‍ജനിക്കുന്നു !
രക്ഷപെടാന്‍ ആവാത്ത വിധം
എന്നെ ആ ഓര്‍മകളില്‍
ബന്ധിച്ചു കളഞ്ഞു കാലം ... !


(ഇന്നലെ ഈ കവിത ഞാന്‍ എഴുതിയത് ദുബൈയില്‍ നിന്നും കാര്‍കീവിലേയ്ക്കുള്ള യാത്രയില്‍ വച്ചാണ്.. ഭൂമിയില്‍ നിന്നും 38,000 അടി ഉയരെ ! :) )

Monday, June 25, 2012

"ദൈവത്തിന്റെ സ്വന്തം നാട്"

ദൈവത്തിന്റെ സ്വന്തം നാട് ! കൊലപാതകികള്‍, നിഷ്കളങ്കരുടെ  ചോര കൊണ്ട് നരകമാക്കി മാറ്റി കേരളത്തിന്റെ അവസ്ഥ ... ! ഇത്ര പേരെ കൊന്നു എന്ന് തല ഉയര്‍ത്തി ലോകത്തിനു മുന്‍പില്‍ പറയുന്നു ! അയാളെ സംരക്ഷിക്കുവാന്‍ കുറെയേറെ പേര്‍ തയ്യാറാകുന്നു ! ഇതൊന്നും കണ്ടിട്ടും കാണാത്തത് പോലെ നീങ്ങുന്ന ഈ നാടിനെ ആണോ ഞാന്‍ അഭിമാനത്തോടെ സ്നേഹിച്ചത് .... പ്രകൃതിയും സമൂഹവും ഒന്ന് പോലെ നശിച്ചു തുടങ്ങിയിരിക്കുന്നു അല്ലെ എന്റെ നാട്ടില്‍ ?? വെള്ളിചില്ലും വിതറി ഒഴുകിയിരുന്ന പുഴകളും , കള്ളത്തരവും ചതിയുമില്ലാത്ത മനസ്സുകളും മാറി ....ചോരയും അഴുക്കും ഒഴുകുന്ന പുഴകളും ... മാത്സര്യവും പകയും നിറഞ്ഞ മനസ്സുകളുമായി രൂപാന്തരപ്പെട്ടിരിക്കുന്നു  ...! ഈ മനോഹര തീര്‍ത്ത്‌ ഇനിയുമൊരു ജന്മം തരുമോ എന്ന് പ്രാര്‍ത്ഥിച്ച മനസ്സുകള്‍ ഉണ്ടായിരുന്നു ഒരിക്കല്‍ ഇവിടെ ! എവിടെയായിരുന്നു വഴിത്തിരിവ് ?

സൌമ്യ എന്ന പെണ്‍കുട്ടിക്കു വേണ്ടി പൊഴിച്ച കണ്ണീര്‍ അവളെ ഓര്‍ത്തല്ല , തങ്ങള്‍ നഷ്ടപ്പെടുത്തിയ അവസരത്തെ ഓര്‍ത്ത്‌ ഗോവിന്ധചാമിയോടുള്ള അസൂയ്യയാലായിരുന്നു എന്ന് തെളിയിക്കുന്ന രീതിയിലുള്ള എത്രയോ സന്ദര്‍ഭങ്ങള്‍ പിന്നീടുണ്ടായി ! കുന്നുകളും മഴയും മഞ്ഞും പൂക്കളും നിറഞ്ഞിരുന്ന എന്റെ സ്വര്‍ഗ്ഗം വീണ്ടും കീഴടക്കിയിരിക്കുന്നു! അല്ല കീഴടങ്ങിയിരിക്കുന്നു എന്ന് പറയുന്നതാവും വാസ്തവം ! കാമത്തിന്റെയും വെറിയുടെയും കണ്ണുകള്‍ക്ക്‌ താഴെ സര്‍വ്വവും സമര്‍പ്പിച്ചു കീഴടങ്ങിയിരിക്കുന്നു . അവരെ നാട് വാഴുവാന്‍ അനുവദിച്ചിരിക്കുന്നു ! സ്വാര്‍ത്ഥ മോഹങ്ങള്‍ക്ക് പിന്നാലെ ഓടി നടക്കുന്ന നായകന്മാരും അവരെ നോക്കി ആവേശത്തോടെ കൈയ്യടിക്കുന്ന കാണികളും ! ഇതാണിപ്പോള്‍ കേരളം ! എന്നോ ഒരിക്കല്‍ ഏതോ വലിയ വ്യക്തി നമ്മുടെ നാടിനു നല്‍കിയ ആ പേര് കുപ്പയിലെറിയാന്‍ സമയമായിരിക്കുന്നു ... ഏതു വകയിലാണ് ആ നാടിനെ നമ്മള്‍ "ദൈവത്തിന്റെ സ്വന്തം നാട്" എന്ന് വിശേഷിപ്പിക്കുന്നത് ??

വിട

പൊടുന്നനെ ഒരു ദിവസം എന്റെ സൌഹൃദം ഉപേക്ഷിച്ചു പോയ എന്റെ ഒരു  സുഹൃത്തിന് .... 

എനിക്കായി ഒരു കവിത എഴുതണം എന്ന് നീ പറഞ്ഞിരുന്നു . ഇങ്ങനെ ഒന്നാവുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല ....
ഇത് വരെ ഞാന്‍ കാത്തിരുന്നത് ഒരു പിന്‍വിളിക്കായാണ് .. അതുണ്ടായില്ല !! ഞാന്‍ വൈകി പോയി ... മനസ്സിന് ഇത്ര ക്രൂരമാവാന്‍ കഴിയുമെന്ന് അറിയാന്‍ !  തെറ്റു ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന വേദന , അത് നിനക്കറിയില്ല ! ഇനിയുമാ പിന്‍വിളി എന്റെ ഹൃദയത്തെ ഉണര്ത്തില്ല...ഇനി നീയെന്ന അധ്യായം ഈ തുച്ച ജീവനില്‍ ഉണ്ടാവില്ല ... അഥവാ ഉണ്ടാവാന്‍ ഞാന്‍ സമ്മതിക്കില്ല ... ഇനിയെങ്കിലും നീ ഒന്ന് മനസ്സിലാക്കൂ..  ഹൃദയത്തിന്റെ വേദനയുടെ ഒരംശം പോലും വാക്കുകളില്‍ നിറക്കാന്‍ എനിക്കായിട്ടില്ല ..  സാന്ത്വനം തേടുന്ന അതിന്റെ ആഴങ്ങളില്യ്ക്ക് നീ കൂടി വിഷം നിറക്കരുതായിരുന്നു... ഒരു നിമിഷം കൊണ്ട് ഞാന്‍ എന്റെ മനസ്സിന്റെ ഉള്ളില്‍ നിനക്കൊരു സ്ഥാനം തന്നിരുന്നു.. തകര്‍ക്കില്ല എന്ന വിശ്വാസത്തോടെ.. ആ വിശ്വാസം തകര്‍ന്നതില്‍ എനിക്ക് ദുഖമില്ല... ഇനിയും അല്‍പ ദൂരം നടക്കുവാനുണ്ട് .... ഇരുളില്‍ തനിയെ...... ഇടറി വീഴുവോളം ...!

നന്ദി ... സൌഹൃധമെന്തെന്നു പഠിപ്പിച്ചതിനു ....!

വിട, കടലോളം സങ്കടം ഉള്ളില്‍ നിറച്ച് ............ 

Sunday, June 24, 2012

ഭയം


ക്ഷണനേരം കൂടി എനിക്കൊപ്പം നിലക്കൂ എന്റെ പ്രകാശമേ ..
സന്ധ്യയാകുന്നു ..... ആകാശം എനിക്ക് മുകളില്‍ ചോര ചിന്തുന്നു ...
ഇരുളുന്നു .... നിശാഗന്ധി പൂക്കാത്ത രാവില്‍ ഞാന്‍ തനിച്ചാണ് .....
ഭയമാനെനിക്ക് ... എന്‍റെ നേര്‍ക്ക്‌ നീളുന്ന ഓര്‍മകളെ .... 

എനിക്ക് കഴിയാത്തത്

എന്തൊക്കെയോ എഴുതികൂട്ടാനുള്ള വ്യഗ്രതയിലാണ് ഞാന്‍ വന്നത്.  തലച്ചോറില്‍ ഓര്‍മ്മകള്‍ കിടന്നു പിടക്കുന്നു. ഉറക്കമില്ല പോലും ... !!
പക്ഷെ ഇന്നെന്റെ അക്ഷരങ്ങളില്‍ വാക്കുകള്‍ പിറക്കാന്‍ മടിക്കുന്നു ..
മനസ്സിലെ തീക്കനല്‍ ആളി ക്കത്തിച്ചുകൊണ്ടെന്റെ ചിന്തകള്‍ ഉമ്മറത്ത് ഉലാത്തുന്നു ... കണ്ണടച്ച് എല്ലാം മറന്നൊന്നുറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...
ഈ അക്ഷരകൂട്ടങ്ങള്‍ ഇനിയുമെന്നെ തേടി എത്താതിരുന്നെങ്കില്‍ .... 

Thursday, June 21, 2012

വെളിച്ചത്തെ ഭയന്നവന്‍

കളിയാക്കി ചിരിക്കുന്നവര്‍ മാറിയപ്പോള്‍,
നീ എന്റെ അടുത്തു വന്ന് 
എന്നെ ചേര്‍ത്തു പിടിച്ചത് എന്തിനായിരുന്നു .... ??
വെളിച്ചത്തെ നിനക്ക് ഭയമായിരുന്നു അല്ലെ ...
ഇരുളിലാണ് നീ നീയാകുന്നത് ...
നീ എന്നെ തൊട്ടതു  ഹൃദയം  കൊണ്ടല്ല ...
അഴുക്കു പുരണ്ട നിന്റെ കൈകള്‍ കൊണ്ടായിരുന്നു ..
അതറിഞ്ഞ നിമിഷം
നിനക്കായി ഞാന്‍ മനസ്സില്‍ പ്രതിഷ്ടിച്ച
സ്വര്‍ണ്ണ സിംഹാസനം ഞാന്‍ തകര്‍ത്തെറിഞ്ഞു.. !!









Monday, June 18, 2012

കാലം മായ്ക്കാത്ത മുറിവ്

അറിയാതെ മനസ്സില്‍
വിരിഞ്ഞ മോഹങ്ങളിലെല്ലാം
വിഷാദത്തിന്റെ മഷി പടര്‍ന്നിരുന്നു  ...
വര്‍ത്തമാനത്തിന്റെ വെളിച്ചം
പുലരിയില്‍ തെളിഞ്ഞപ്പോഴെല്ലാം,
നേര്‍ത്ത മറവിയുടെ വിരലുകളാല്‍ ,
നൊമ്പരത്തിന്റെ മഷിക്കറ
ഞാന്‍ മായിച്ചു കൊണ്ടേ ഇരുന്നു ...
കാലം അതിന്റെ ദ്രുതഗതിയില്‍ നീങ്ങുമ്പോഴും
നീ മനസ്സില്‍ കോറിയിട്ട ചിത്രങ്ങള്‍ മാത്രം
മായിച്ചു കളയുവാന്‍ എനിക്കാവുന്നില്ലല്ലോ .....

Wednesday, June 13, 2012

ഇന്നലെ

ഇന്നലെ എന്റെ നെഞ്ചിന്റെ 
ഉണങ്ങി വരണ്ട മണ്ണില്‍ 
ഓര്‍മകളുടെ വിത്തു വിതറി ,
പോയപ്പോള്‍,
നിനക്കുറപ്പായിരുന്നു അല്ലെ ...
കണ്ണീരിന്റെ നനവാല്‍ ,
ഞാന്‍ നിന്നെ 
എന്നില്‍ പുനര്ജീവിപ്പിക്കുമെന്നു ...
ഹൃദയത്തിന്റെ കഷ്ണങ്ങള്‍ നുറുക്കി ,
നിന്നെ ഞാന്‍ സ്വപ്നങ്ങളില്‍ വളര്‍ത്തുമെന്ന് ....

Saturday, June 9, 2012

dark hours

everything around me seems to be dark.. 
where is the busy world around me ??
i am not able to see anything or anyone around me...
i am so lonely while the wild memories are chasing 
and tearing me apart...
i wish if some speck of light touches my soul 
and takes me eternity...!

രാപ്പക്ഷി

അലറിവിളിക്കുന്ന കടലിനും 
എന്നോളമെത്തുന്ന ഭ്രാന്തന്‍  തിരകള്‍ക്കും മീതെ 
ചിറകുകള്‍ കുഴഞ്ഞു പറക്കുന്ന രാപ്പക്ഷിയാണ് ഞാന്‍ 
വെളിച്ചമായി കൂട്ടായി എനിക്കൊപ്പം യാത്രയായ 
ഒടുവിലത്തെ താരകവും എന്നെ തനിച്ചാക്കി ...
ദൂരെ .... കണ്ണെത്താ ദൂരെ, തീരത്തെത്തണം..
അവിടെയാണ് നിന്റെ ഓര്‍മകള്‍ക്ക്  
എന്നെ  തോല്‍പ്പിക്കാന്‍ കഴിയാത്തത്   ..
അവിടെയാണ് എന്റെ പ്രാണന്‍ ശാന്തമാകുന്നത് ..
തീരത്തെത്തും മുന്‍പേ 
ഓര്‍മത്തിരകള്‍ എന്നെ വിഴുങ്ങാതിരുന്നെങ്കില്‍ ...







Wednesday, June 6, 2012

മറ്റൊരു രാവിലേയ്ക്ക് ....

ഇരുളില്‍ വഴിതെറ്റി പറക്കുന്ന
എന്റെ പ്രാണനാം പക്ഷിക്ക്
ചിറകു കുഴയുന്നു ...
നിലംപതിക്കും മുന്‍പേ എനിക്ക് മടങ്ങണം ...
പുഞ്ചിരിയുടെ നിലാവും ,
സ്നേഹത്തിന്റെ വെളിച്ചവുമുള്ള മറ്റൊരു രാവിലേയ്ക്ക് ....
നീയെന്ന വേദനയുടെ വൃണം എന്നെ നോവിക്കാത്ത രാവിലേക്ക്...
മൌനത്തില്‍ ഞാന്‍ ശാന്തമായി ഉറങ്ങുന്ന ഒരു രാവിലേയ്ക്ക് ...

Monday, June 4, 2012

ഒരു കവിതയുടെ ജീവന്‍

കുത്തും കോമയും മാറിമാറി ഇട്ടു
നീയൊരിക്കല്‍ അലങ്കരിച്ച
പഴയൊരു കവിതയായിരുന്നു ഞാന്‍ ...
എത്രയേറെ വെട്ടിയിട്ടും തിരുത്തിയിട്ടും
വീണ്ടും വീണ്ടും എഴുതാന്‍ ശ്രമിച്ചിട്ടും
നിന്റെ സിരകളില്‍‍ ചേക്കേറാന്‍ അവാതിരുന്ന
പാഴ്വാക്കായിരുന്നു ഞാന്‍ ,,,
ആത്മാവില് നീയോരുക്കിയ ചിതയില്‍
ആ അക്ഷരക്കൂട്ടങ്ങളെയെല്ലാം  കൂട്ടിയിട്ടു കത്തിച്ചപ്പോള്‍
അതിലുരുകി തീര്‍ന്ന ഒരു ജീവനുമുണ്ടായിരുന്നു ...

the pain

sometimes i wake up in the middle of the nights in pain,
realizing that you are no more here with me ...
nor in my dreams neither in my breaths...
but at least give me the right to take you away from my memories...
you are stuck in my brain as a sharp thorn..
searching its depths each day !!