Sunday, January 31, 2010

i regret...


the fallen flowers from mah bouquet,
where the most colourful and perfumed,
the broken strings of my guitar,
wre the perfect ones to sing,
the unsaid words of mine,
were the best poems of mine,
the pearls which i never was the best of my collection...
the times i wasted were the
best moments of ma life,
the sunset which i ve never seen
were the best scenes meant for me...
the lonely times i spend were,
the times i could make crowds of friends,
the time i missed crying ,
were the best time for me to laugh madly...
i missed everything....
and i now regret!!



മിഴിനീര്‍....


നിന്റെ മിഴിനീര്‍ വീണുടഞ്ഞത് തണുത്ത തറയിലേക്കല്ല ,
എന്റെ ഹൃദയത്തിലേക്കാണ്,
പൊട്ടിച്ചിതറിയ കുപ്പിച്ചില്ലുകള്‍ പോലെ അവ ഒന്നൊന്നായി എന്നില്‍ തറച്ചുകൊണ്ടിരുന്നു….

Saturday, January 30, 2010

my prayer...


When each of the days pass,
Along my side,
I wish only for you to be happy,
Never care what I am now,
Never care how unhappy I am,
I pray for you more than myself,
I need to be the most pleasant as always,
And I am sure my prayers will keep you safe always,
I devote whole my life for you my love,
Even though I am staying here with,
The heart broken by you,
This broken heart in this girl prays for you,
For you to be always good enough in everything,
I still love you and will love you,
I don’t care how much you hurt me,
For me once loved is forever….

കൂട്ടുകാരാ...


ചിരിക്കുന്ന മിഥ്യകളും, വീണുടഞ്ഞ സത്യങ്ങളും,
പറന്നകലുന്ന
വസന്തങ്ങളും, ഒക്കെയാണ് എന്റെയീ ഗാനങ്ങള്‍ക്ക് സഖികളെങ്കിലും ,
പുകയുന്ന
വേനലിലും ജീവന്‍ തുടിക്കുന്ന ചൂളക്ക് ചുറ്റും കുളിര്‍തെന്നലും ,
ഇളം
പൂക്കളുടെ പുണ്യവും ഉണ്ട്,
എവിടെയെന്നറിയില്ല
എങ്കിലും നീയുണ്ട്…. നിന്റെ ഓര്‍മ്മകളുമുണ്ട്
ജീവിതം
ചിലപ്പോഴെങ്കിലും സുന്ദരമാകുമല്ലേ കൂട്ടുകാരാ….….

പകല്‍ക്കിനാക്കള്‍....


പതിവായി ഞാനെന്‍ പകല്‍ക്കിനാക്കളുടെ തടവറയിലെ ചാരുകസേരയില്‍,
ശിശിരത്തിന്റെ രോമാന്ജവും പേറി,
കരിയിലകള്‍ ഏകാന്തഗാനം പൊഴിക്കുന്ന, കല്ലുപാകിയ നാട്ടുവഴിയിലേക്കു കണ്ണുംനട്ടിരിക്കും ..
പകല്‍ക്കിനാക്കളുടെ സ്വപ്‌നങ്ങള്‍ ജനിക്കാതെ മരിക്കുന്നു...
എന്റെ കണ്ണൊന്നു തുറന്നാല്‍ അവ എന്റെ കണ്‍പീലിയില്‍ കുരുങ്ങി തെറിച്ചു ദൂരങ്ങള്‍ താണ്ടുന്നു...
ആരുടെയോ കാലൊച്ച കേട്ട് എന്റെ പേക്കിനാക്കളുടെ നിറങ്ങള്‍ അതില്‍ തട്ടി ര്‍ന്നൊലിച്ചു വീഴുന്നു....

Friday, January 29, 2010

ബാക്കിപത്രം


ഇന്നലെ ഞാന്‍ ഓര്‍മകളുടെ തെരുവ് സന്ദര്‍ശിച്ചപ്പോള്‍ ,
കൂട്ടിയിട്ടിരുന്ന
അഴുകിയ ജഡങ്ങളുടെ മേല്‍ ഞാന്‍ ഒരു കൊച്ചു പൂവ് എന്നെ നോക്കി പുന്ജിരിക്കുന്നത് കണ്ടു,

ഇന്നലെ
എന്നില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങളില്‍ നിന്നും പെയ്യ്തോഴിഞ്ഞ നീര്‍ത്തുള്ളികള്‍ വിരിയിച്ചതാവാം ,

എന്നോ
ഒരിക്കല്‍ വല്ലാതടുത്തിട്ടും എല്ലാം മനസ്സിലൊതുക്കി കടന്നു പോയ നമ്മുടെ പ്രണയത്തിന്റെ മറ്റൊരു ബാക്കിപത്രം….

my sleep...

the stars peeped through my sleep
from the dark curtain of night,
the dreams knocked at my soul,
for having their playground,
the birds slowly started
the songs of happiness,
roses nodded heads,
preparing themselves to bloom...
i hugged my soft teddy...
just closed my eyes for
another world of gifts...


മഴ...


കൂരയുടെ ഓലക്കീറുകള്‍ക്കിയിലൂടെ അരിച്ചിറങ്ങുന്ന മഴ...
വരണ്ട
ചിതല്‍പുറ്റുകളില്‍ ചേറിന്‍ഗന്ധം ഉന്മാധിക്കുന്നു,
കുഞ്ഞിക്കപ്പലുകള്‍
വഴിവക്കിലെ ചെളിക്കുണ്ടില്‍ ചാഞ്ചാടിക്കൊണ്ട് കാണാത്ത കടലിനെ സ്വപ്നം കാണുന്നു......
പുകഞ്ഞു
പോയ കരിക്കട്ട കൊണ്ട് ഞാന്‍ ഭിത്തിയില്‍ കോറിയിട്ട,
പഴകിയ
സ്വപ്നങ്ങളിലെ രാജകുമാരിമാര്‍, മഴയില്‍,
വീടിന്റെ
വൃത്തികെട്ട മൂലയിലേക്ക് ഒഴുകിയിറങ്ങുന്നതും നോക്കി ഞാന്‍ ഏറെ നേരമിരുന്നു...
കൈത്തോടുകളില്‍ പലപ്പോഴും മിഴിയുടക്കിനിന്നിരുന്ന ചെറുവള്ളിളുമേന്തി,
പുതിയ
താളവും നല്‍കി പെയ്യ്തോഴിയുന്നു...
ഒടുങ്ങാത്ത
കിനക്കളിലേക്കു കാതോര്‍ത്തിരിക്കുന്ന പകലുകളുടെ കവിളുകള്‍ മിനുക്കി രാത്രിമഴ...
ജനലപ്പടികളില്‍
വീണുടഞ്ഞു കരള്‍നൊന്തുകരയുന്നതിനു മുന്‍പുള്ള ജലകണങ്ങളുടെ ആവേശം നോക്കി ഞാന്‍ മന്ദഹസിക്കുക മാത്രമേ ചെയ്യ്തുള്ളൂ .....
മഴ....എനിക്കേറെ പ്രിയപ്പെട്ടതാണ്...

Thursday, January 28, 2010

together for ever and ever…

In the memories of my love,

Let me rest my eyes in the world of dreams…

Holding the hands of him tight,

Let me move through the garden of daffodils…

Magic of rainbows follow our paths

And a song of nature whisper in our hearts…

Days and nights bloom in our love...

And seasons fade in our songs…

Let us be together for ever and ever…

എന്നും...


എന്റെ ഗാനങ്ങളേ,പോയി എന്റെ പ്രണയത്തെ പൊതിയൂ...
അതിലെ തേന്‍കണങ്ങളെ ഒപ്പിയെടുത്ത്, എന്റെ വാക്കുകളില്‍ നിറക്കുക...
കാലം നമുക്കായി പ്രണയകുടീരങ്ങള്‍ പണിതുയര്‍ത്തട്ടെ ...
ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്നുള്ള വസന്ത സംഗീതം നമ്മെത്തേടി എത്തട്ടെ...
ഹൃദയതന്ത്രികളില്‍ തിളക്കുന്ന അനുരാഗം പൂവുകള്‍ വിടര്‍ത്തട്ടെ......
എന്നും നീ എന്റേതും ഞാന്‍ നിന്റേതും മാത്രമായിരിക്കട്ടെ...!
നൂറ്റാണ്ടുകള്‍ നമ്മിലൂടെ കടന്നു പോവട്ടെ...

നീ വരുവോളം ....


എന്റെ കൈകളിലെ നിന്‍റെ സ്വര്‍ഗത്തില്‍നിന്നും,
കാലത്തിന്റെ ആഴങ്ങളിലേക്കു വീണു മറഞ്ഞവളാണ് നീ...
എന്നിലെ കോടി സ്വപ്നങ്ങളുടെ തിളക്കവും,
നൂറ്റാണ്ടുകളുടെ കാത്തിരിപ്പുമാണ്‌ നീ...
എന്റെ ചേ തനയുടെ അടിത്തട്ടില്‍ നീ കാത്തുവച്ച ഓര്‍മകളുടെ സൌരഭ്യം,
ചിതയായി....പുകയായി...
എന്റെ നാഡികളില്‍ നിറഞ്ഞു നില്‍ക്കുന്നു...
ആളിപ്പടരാതെ ഞാന്‍ അതെന്റെ ജീവനില്‍ കാത്തുകൊള്ളാം....
നീ വരുവോളം ....

Wednesday, January 27, 2010

nobody knows...

All these thoughts are locked in my head,

Nobody knows, inside I am dying….

My Heart is bleeding in your memories….

Nobody knows, the screams inside…

As the night is getting older,

The pain inside, jumps high in my songs…

The spark in my eyes is dead,

And the sword in my words is rusted...

The days I wished to sleep is gone!

The days I wished to live is left…!

And now I wish if I could weep…

And now I wish if I could sleep forever…!

My existence is so vain…

Love made everything worse…

And slowly I am dying inside….

Nobody knows…..

എല്ലാം നീ കവര്‍ന്നെടുത്തില്ലയോ......


നഷ്ടപ്പെടലുകള്‍ തീരാദുഖങ്ങളായി ഇന്നും മനസ്സിന്റെ ഇടനാഴികളില്‍ പതിയിരിക്കുന്നു...
എന്റെ പ്രിയേ, എന്നെ നീ ഏകനാക്കിയതെന്തു?
ചുറ്റും ആരവങ്ങളാണ്...എങ്കിലും ഞാന്‍ ഒന്നും കേള്‍ക്കുന്നില്ല....മറ്റേതോ ഗാനം എന്റെ തന്ത്രികളെ പിടിച്ചുലക്കുന്നു...
മരണത്തിന്റെ തഴപ്പാവ് ഞാന്‍ തുന്നിഎടുക്കുമ്പോഴും,
ഞരമ്പ്കളിലെ കടുംചുവപ്പ് സിരകളിലാകെ വാര്‍ന്ന്‍ പോകുന്നു എന്ന് തോന്നിയപ്പോഴും....
മൃദുലമായ നിന്‍റെ സ്വരം എന്നെ പിടിച്ചുയര്‍ത്തുന്നു....
ആത്മാവിന്റെ പൊള്ളല്‍ പിടക്കുന്ന നെഞ്ചില്‍ കരിന്തിരി കത്തുന്നു....
അതിന്റെ നനുത്ത വെളിച്ചത്തില്‍, നിന്‍റെ മുഖം അസ്വസ്ഥതയായി എന്റെ പ്രാണനില്‍ ഗര്‍ഭംധരിക്കുന്നു......
ഇനിയുമെന്ത് പ്രിയേ? എല്ലാം നീ കവര്‍ന്നെടുത്തില്ലയോ......

നിശബ്ദതയില്‍....


ഒരിറ്റു കണ്ണീര്‍ പോലും തുളുമ്പാതെ മൌനത്തെ പുണര്‍ന്നുകൊണ്ട് എന്റെ തളര്‍ന്ന കണ്ണുകള്‍ വാരിപുണര്‍ന്നത് നിന്‍റെ പുഞ്ചിരിയെയാണ് ...
ലോകത്തിനെ മുഴുവന്‍ നിന്‍റെ പുഞ്ചിരിയുടെ കരവലയതിലാക്കി,
കാത്തിരിപ്പിന്റെ
സുറുമയെഴുതിയ എന്റെ കണ്ണുകളുടെ നിഴല്‍ നിന്നില്‍ വീഴുന്നതിനു മുന്‍പ്,
നീ
ഓടി ഒളിക്കുകയാണോ....
നിന്‍റെ
തൊട്ടടുത്തിരുന്നിട്ടും ഒരു വാക്ക് പോലും മിണ്ടാതെ ഇത്രയും കാലം നിശബ്ധ്ധയില്‍ നിന്‍റെ പ്രണയം കണ്ടെത്തിയളാണ് ഞാന്‍ ...
വിശപ്പകറ്റാന്‍
കറുത്ത സന്ധ്യകളില്‍ ഞാന്‍ ഇടനെഞ്ചു പൊട്ടി പാടിയത് നിന്നെക്കുറിച്ചായിരുന്നു...
അതൊന്നും
അറിയാതെ, അതൊന്നും കേള്‍ക്കാതെ നീ ഓടി മറയുന്നത് എങ്ങോട്ടാണ്?

മരവിപ്പിക്കുന്ന മൌനം.....


പകലിന്റെ അവസാനനാളങ്ങള്‍ രാവിന്റെ കിനാക്കളില്‍ ചുംബിച്ചുകൊണ്ട് മരിച്ചു വീണപ്പോള്‍,
ഞാന്‍
ഒരിറ്റു വെളിച്ചത്തിനായി കേഴുകയായിരുന്നു...
എന്റെ
മുറിവുകള്‍ രക്തം വാര്‍ന്നുകൊണ്ട് നിന്‍റെ ഓര്‍മകളെ നെന്ജോടു ചേര്‍ത്ത്പിടിക്കുകയായിരുന്നു......
പ്രകൃതി
ഇരുട്ടിന്റെ മൂടുപടമണിയുമ്പോള്‍ എന്റെ നോവുകളുടെ ആഴം അളവുകളില്ലാതെ കൂടുന്നു... എന്റെ യാതനകള്‍ക്ക് മുന്‍പില്‍ പകച്ചുനില്‍ക്കുന്ന വിധിക്കുപോലും മരവിപ്പിക്കുന്ന മൌനം...!

Tuesday, January 26, 2010

aimless breeze...


world is sleeping in peace,
in the deep silence of my tears...
my body and soul, together singing the songs of eternal love,

which i believed to be true once...

time, the spoiling game of judgments,
walked above the pieces of my broken heart..

unheard prayers and the unseen truths of mine,

splits my sanity into millions.. '
i cry, i weep, i moan..
and my sighs take me ahead,

without my wish, as the aimless breeze..

എത്രയോ ശലഭങ്ങള്‍....



നിന്‍റെ കരവലയത്തില്‍ ഋതുക്കള്‍ മാറിമറഞ്ഞതും ,
അനക്ക
മൊഴിഞ്ഞ കുളക്കടവിലെ പായലില്‍ പൊതിഞ്ഞ കല്‍പ്പടവുകളില്‍ വച്ച് ,
നിന്‍റെ
കണ്ണുകളുടെ ആഴം ഞാന്‍ അളന്നപ്പോള്‍ ,
അങ്ങ്
താഴെ നീലതാമാരകള്‍ മിഴിപൂട്ടിനിന്നതും,
ഒന്നും
ഞാന്‍ അറിഞ്ഞതേ ഇല്ലല്ലോ....
നീ
ഇല്ലാതെ ഞാന്‍ ഈറന്‍ പടികളില്‍ ഇരിക്കുമ്പോള്‍ ,
എന്റെ
ആര്‍ദ്രമായ മിഴികള്‍ കണ്ണീര്‍ ചിന്തിയതും,
എവിടെയ്ക്കെന്നില്ലാതെ
പായുന്ന കാറ്റിനോട് നിന്നെക്കുറിച്ച് വാചാലയാവുമ്പോള്‍, ഞാനറിയാതെ വെറുമൊരു പൊട്ടിയ മുളംകുഴലായി മാറിയതും പക്ഷെ ഞാന്‍ അറിയുന്നു... എന്റെ വേദനകള്‍ വാക്കുകളിലൂടെ അഗ്നി സൃഷ്ടിക്കുന്നു...
അതിന്റെ ചാമ്പലില്‍ എത്രയോ ശലഭങ്ങള്‍ ചിറകറ്റു വീഴുന്നു...

Monday, January 25, 2010

നീ എന്ന വികാരം...


രാത്രിയുടെ ഭീകരതയില്‍ എന്നിലെ നീയ് എന്ന വികാരം മറ നീക്കി പുറത്തുവരുന്നു...
ജീവന്‍ തുടിക്കുന്ന ഓരോ ഞരമ്പിലൂടെയും ഓടിനടന്ന്, എന്റെ ഓര്‍മകളെ വിളിച്ചുര്‍ത്തുന്നു ...
എന്റെ ജീവനില്‍ ബാക്കിയുള്ള ഓരോന്നും കുത്തിനോവിച്ചുകൊണ്ട് ,
എന്റെ നിദ്രകളെ കണ്ണീരിന്റെ മുഖമൂടി അണിയിച്ചുകൊണ്ട് ,
എന്റെ രാവുകളെ നീ വികാരഭാരിതമാക്കുന്നു...

dirty heart....


Yesterday the night was so cold,

Down the street I walked alone,

In the undisciplined echoes of busy roads….

I thought of throwing my heart away,

For I find it so tough to take it with me..!!

To the sounds creeping into my silence,

To the smoke getting into my peace,

I asked to take away my heart…

As it beat so fast in me,

Beat my memories so hard,

Dance in my reason while I scream out with pain…

Lack of refreshed thoughts,

Lack of nourished perception,

I moan with a hollow heart…

Nothing helped me…

I just walked back to my gloomy hideaway...

Sang the songs of empty dreams,

And slept at a snail's pace with eyes full of tears…

Got up again and again by the ruthless smacks of my dirty heart…

Sunday, January 24, 2010

പ്രണയം ജീവനാണ്..


വെറും പ്രണയമെന്നോ?
നിനക്ക് പ്രണയത്തെക്കുറിച്ച് എന്തറിയാം.....?
എന്റെ ചെറിയൊരു നിശ്വാസത്തില്‍ പോലും അവനുണ്ട്....
എന്റെ ഓരോ ഞരക്കങ്ങളിലും...!!
എന്റെ ഗാനങ്ങള്‍ ഞെരിഞ്ഞമരുന്ന തീയും,
അതിലെരിയുന്ന ജീവനും പ്രണയമാണ്...
പ്രണയം, എന്നില്‍ നിലയിലാതെ അലയുന്ന മൌനത്തെ,
ലോകത്തിന്റെ ഓരോ കോണിലും കൊണ്ടുപോയി ജീവന്‍ തുടിക്കുന്ന താളങ്ങളാക്കി മാറ്റുന്നു..
പ്രണയം ഏകാന്തതയെ എന്നന്നേയ്ക്കുമായി എറിഞ്ഞുടക്കുന്നു...
പ്രണയം അനന്തമാണ്‌....
പ്രണയം ജീവനാണ്...