Friday, May 18, 2012

അട്ടഹസിക്കുന്ന പ്രണയം

എന്റെയീ ജന്മത്തിന്റെ അടിവേരുകള്‍ 
പിഴുതെറിഞ്ഞു പ്രണയം അട്ടഹസിക്കുന്നു ...
ആത്മാവിന്റെ ശവവും പേറി 
എങ്ങോട്ടെന്നില്ലാതെ ഈ  ശരീരം നീങ്ങുന്നു ...
തളര്‍ന്നു വീഴുവോളം നടന്നെ തീരു ....
വിരഹം ലഹരിയായി സിരകളില്‍ പടര്‍ന്നത് 
 ഞാന്‍ അറിയാതെ അല്ല ...
ആ  ലഹരിയിലെങ്കിലും 
എന്റെ പ്രണയത്തെ ഞാന്‍ 
വേണ്ടുവോളം എന്നില്‍ ആവാഹിക്കട്ടേ ....


Thursday, May 17, 2012

16.5.2012

ദൂരങ്ങളില്‍ നിന്നും നിലാവ്  ,
വെളിച്ചം വിതറി നിന്നു...
ഇന്നോളം ഞാന്‍ ചുമക്കാതിരുന്ന ...
വലിയൊരു വേദനയുടെ ഭാരം 
ഇന്നെന്റെ പ്രാണനില്‍ നിറച്ച  നിലാവ് .... !
ഇനിയെന്റെ നിശാഗന്ധി പൂക്കില്ല...
ഇതള്‍ കൊഴിഞ്ഞെന്റെ പ്രാണന്റെ 
ചിതയോടൊപ്പം നീറി നീറി തീരുന്നു ....
ഇനിയെന്റെ നിശാശലഭം 
ചിറകു വിടര്‍ത്തി പാടില്ല ...
എന്റെ ഹൃദയത്തിന്റെ  കൂട്ടിലതു 
മുറിവേറ്റു പിടഞ്ഞു മരിക്കുകയാണ്  ..
ഈ  നിലാവെളിച്ചത്തെ,
എന്റെ ചോരത്തുള്ളികളുടെ 
കടും ചുവപ്പ്  കൊണ്ട്  
അലങ്കരിക്കാന്‍ ഞാന്‍ കൊതിക്കുന്നു ...
ഇനിയീ നിലാവിന്റെ പ്രകാശവും 
സ്വപ്നത്തിന്റെ നിറങ്ങളും 
പ്രതീക്ഷയുടെ ജ്വാലയും എന്നിലില്ല  ...
നിന്നെ കൂടാതെ ഇന്നെന്റെ ജന്മം അന്യമാകുന്നു ...







Wednesday, May 16, 2012

നൊമ്പരപ്പെടാത്ത പ്രാണന്‍

ഇനി എന്റെ ഹൃദയം തകര്‍ന്നു 
ഇറ്റായി  ഒഴുകുന്ന  വാക്കുകളോ ..
കണ്ണീരണിഞ്ഞ  സന്ധ്യകളോ  
ഉണ്ടാകാതിരിക്കട്ടെ ...
എന്നില്‍ ശേഷിക്കുന്ന  കണ്ണീര്‍,
പേമാരിയായി പെയ്യ്തു തോരട്ടെ ...
ഓര്‍മകളുടെ ഭാരമില്ലാതെ,
നീ ജീവിതത്തെ പുണര്‍ന്നെങ്കില്‍ ..
പ്രണയത്തിന്റെ നൊമ്പരമില്ലാതെ 
ഞാന്‍ മരണത്തെ മനസ്സാ വരിക്കട്ടെ ...
എന്നിട്ടെന്റെ ആത്മാവിനെ തീയായി ജ്വലിപ്പിക്കട്ടെ ..
ഇനിയൊരിക്കലും നിനക്കെന്റെ 
പ്രാണനെ നോവിക്കനാവാത്ത  വിധം ... 


Wednesday, May 9, 2012

അറിയില്ല

ഇനിയും കുറിക്കേണ്ടത്‌ എന്തെന്നറിയില്ല .... 
കാത്തിരിക്കേണ്ടത്  ആരെയെന്നും അറിയില്ല .... 
ഒന്നായി കണ്ട  ചിത്രങ്ങളെല്ലാം 
ഈ  നിറമിഴികളില്‍ ബാക്കിയാക്കി നീ പൊയ്  പോയില്ലേ .... 
ഇനിയൊരിക്കലും എന്നിലുദിക്കാത്ത  നിലാവായി നീ മാഞ്ഞില്ലേ ....

Tuesday, May 8, 2012

നന്ദിത

 മരണത്തിനു കറുപ്പ് .നിറമാണ് ..  ! സ്വപ്നങ്ങളുടെ വസന്തത്തില്‍ നിന്നും ... ജീവന്റെ വഴിത്താരകളില്‍ നിന്നും ... എല്ലാം മറന്നു ഇരുളിലേയ്ക്കു പൊയ്  മറയുന്ന   ചോദ്യമാണ്  മരണം ... !
അതില്‍  സാഗരത്തിന്റെ നീലിമ ഇല്ല ...  ആകാശത്തിന്റെ ... ആവേശത്തിന്റെ നീല നിറം ഇല്ല... നീല  ജീവന്റെയും ... ജീവിതത്തിന്റെയും .. പ്രാനന്റെയും ... .പ്രണയത്തിന്റെയും നിറമാണ് ... ചുവപ്പ്... തീവ്രതയുടെയും ... ശക്തിയുടെയും നിറമാണ് .... നന്ദിതയില്‍ പ്രണയമാണ്  നിറഞ്ഞിരുന്നത് ... അതിനാല്‍ അവള്‍ നീല മഷിയില്‍ തന്റെ പ്രണയത്തെ വരച്ചു .. ! 
ഒടുവിലെപ്പോഴോ തന്റെ  പ്രണയത്തിന്റെ തീവ്രത  അവള്‍ തന്റെ രക്തത്തിന്റെ കടും ചുവപ്പില്‍ ചാലിച്ച്   ചിന്തകള്‍  ഭ്രാന്തു പിടിപ്പിക്കാത്ത        സ്വര്ഗ്ഗങ്ങളിലെയ്ക്ക്   ചേക്കേറി ... !
ഓര്‍മകള്‍ക്കും ... ചിന്തകള്‍ക്കും എണ്ണമ റ്റ  അര്‍ഥങ്ങള്‍ നല്‍കി... !



എന്റെ കൂട്ട് ..

 ഇരുളില്‍ നിന്നും ചികഞ്ഞെടുത്തതാണ്  
ഞാനീ  മൌനത്തെ ..
ആരുമറിയാതെ വിരിഞ്ഞ 
ഈ   നിശാഗന്ധിയും ...
ഇന്നലെകളില്‍ 
എന്റെ രാവുകള്‍ക്ക്‌ പ്രകാശം നിറച്ച  ,
എന്റെ സ്വപ്നങ്ങള്‍ക്ക്  നിറം പകര്‍ന്ന  
പ്രണയത്തിന്റ  വേരുകളിലെയ്ക്ക്  
എന്റെ ചിന്തകള്‍ നീളുമ്പോള്‍ ...
കൂട്ടായി ഈ  മൌനവും ..
ഏകയായി ഒരു .നിശാഗന്ധിയും ..

Sunday, May 6, 2012

ഞാനുറങ്ങട്ടെ ....


ഹൃദയത്തിന്റെ ആഴങ്ങളില്‍  ഇന്ന്
ചിന്തകളുടെ കുമിളകള്‍ ഉയരുന്നില്ല ...
തിരകളില്ലാതെ തീരം അല്‍പനേരം ശാന്തമാണ് ...
വിഷാദം പുതയ്ക്കാത്ത  നാഴികകള്‍ 
ഇനിയുണ്ടാവുമെന്നു കരുതിയില്ല ...
മനസ്സൊരു അജ്ഞാതവാസം കഴിഞ്ഞെത്തിയ  അനുഫൂതി  !
ഓര്‍മ്മകള്‍ വേട്ടയാടി തുടങ്ങും മുന്‍പേ 
ഇനി ....ഞാനുറങ്ങട്ടെ .... 


Saturday, May 5, 2012

സ്നേഹമയി

വിശപ്പിന്റെ നീണ്ട  രോധനങ്ങള്‍ക്ക്  ശേഷം ,
അമ്മയുടെ വിരല്‍ത്തുമ്പില്‍ നിന്നും,
സ്നേഹത്തിന്റെ ഇത്തിരി 
ചോറു ആര്‍ത്തിയോടെ ഉണ്ണുമ്പോള്‍ , ആ  കുഞ്ഞു മനസ്സറിഞ്ഞില്ല ,
അതിലൊരു  നിഷ്കളങ്കയായ  മാതാവിന്റെ മാനം വിറ്റ , 
കണ്ണീരിന്റെ ഉപ്പുണ്ടെന്നു .... !! 

Friday, May 4, 2012

നെടുവീര്‍പ്പ്

തിരിച്ചറിവുകളുടെയും , 
യാഥാര്‍ത്യത്തിന്റെയും 
പരിമിതികള്‍ക്കും അപ്പുറം 
ആത്മാവിന്റെ ഏതോ കോണിലേയ്ക്ക്
അകലങ്ങളില്‍ നിന്നും
നീ കണ്‍ചിമ്മുന്നു ...
നോവായി ... നൊമ്പരമായി ... 
കണ്ണീരായി ... ഗദ്ഗതമായി ...
ഒടുവില്‍ ആരുമറിയാതൊരു 
നെടുവീര്‍പ്പായി ... !!!
  

Wednesday, May 2, 2012

ഒരു നിമിഷമെങ്കിലും ...

ഒരു നിമിഷത്തെയ്ക്കെങ്കിലും .... 
ഓര്‍മകളില്‍ വേദനയുടെ കൈപ്പു നിറയ്ക്കുന്ന ,
സ്വപ്നങ്ങളില്‍ ഗദ്ഗദം പകരുന്ന  ,
നീയെന്ന  പിന്‍വിളി 
മനസ്സിന്റെ പടികയറരുത് ..
നിന്റെ ചിന്തകള്‍ മനസ്സ്  നിറഞ്ഞിരുന്ന
ഈറന്‍ പുലരികളെ  എനിക്ക്  മറക്കണം..
നിന്റെ വാക്കുകളുടെ മാധുര്യം കാതുകളില്‍
നിറഞ്ഞിരുന്ന  സുവര്‍ണ്ണ സന്ധ്യകളെയും മറക്കണം ..
കനവുകളുടെ
കനലെരിഞെരിഞ്ഞു തീര്‍ന്ന ചാരത്തില്‍
പൊഴിക്കാന്‍ കണ്ണീരിന്റെ നനവ്‌
ഇനിയും എന്നില്‍ ബാക്കി ഉണ്ടാവരുത് ...
നോവിന്റെ ഗന്ധമുള്ള  പിന്‍വിളികള്‍
സിരകളില്‍ തുളഞ്ഞു കയറരുത് ...
മറക്കണം .... ഒരു നിമിഷമെങ്കിലും ...

ആ പകലിന്റെ കുളിര്‍മ

എത്രയേറെ വാക്കുകളില്‍
ആര്‍ത്തലച്ചു പെയ്യ്തിട്ടും..
എത്രയേറെ ഋതുക്കള്‍,
യാത്രചൊല്ലി  പോയിട്ടും.. 
കണ്ണുനീരിന്റെ ചാല് കീറി 
മനസ്സില്‍ നീ ഓരോ നിമിഷവും 
ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു ...
ആ  പകലുകളെ 
ഞാന്‍ സ്നേഹിച്ചിരുന്നു 
പ്രണയത്തിന്റെ കുളിര്‍ 
നീ അവയില്‍ നിറച്ചിരുന്നു ...
നഷ്ടങ്ങളുടെ കൊടും ഉഷ്ണത്തില്‍ 
ഇന്നെന്റെ മനസ്സ്  വേവുമ്പോള്‍,
ഗതികിട്ടാതലയുന്ന  മറ്റൊരാത്മവായി 
എനിക്ക്  നിന്നോടുള്ള  പ്രണയവും.... !!


പുനര്‍ജനനം

കണ്ടു തീരും മുന്‍പേ
വെളിച്ചം പിച്ചിചീന്തിയ  
സ്വപ്നമാണ്  
ഇന്നും നീ എനിക്ക് ...
ആ  നിദ്രയില്‍ നിന്നും 
ഞാന്‍ ഒരിക്കലും 
ഉണരാതിരുന്നിരുങ്കില്‍ ...

ഓരോ രാവും വിടരുമ്പോഴും  
ഓരോ പകലും വിടവാങ്ങുമ്പോഴും 
നിറമുള്ള  സ്വപ്നമായി 
എന്നുള്ളില്‍ എവിടെയെങ്കിലും 
ഒരിക്കല്‍ കൂടി നീ 
പുനര്‍ജനിക്കുവാനായി 
എന്നിലെ പ്രതീക്ഷകള്‍ 
വാതില്‍ തുറക്കുന്നു ...