Saturday, March 27, 2010

നീയെന്ന മുറിവ്....


വെയില്‍നാളങ്ങളുടെ ഇഴകള്‍ക്കിടയില്‍ ഞാന്‍ ,
പണ്ടെങ്ങോ മറന്നുകളഞ്ഞ ഓര്‍മ്മചിത്രങ്ങള്‍ ...
അന്തരങ്കത്തില്‍ നിന്നും ഞാന്‍ പിഴുതെറിഞ്ഞ,
നീയെന്ന മുറിവിന്റെ കടുപ്പം.....
തനിയെ ഇരുന്നു ഞാന്‍ വിങ്ങിക്കരയുമ്പോള്‍ ,
നിഴല്‍പ്പാടുകല്‍ക്കൊപ്പം നിന്‍റെ നീളമേറിയ വിരലുകള്‍ ,
അഗ്നിച്ചിറകുകള്‍ പോലവേ എന്റെ ചുമലില്‍ വീഴ്ത്തുന്നു...
കണ്ണീര്‍ക്കടലില്‍ വീണ്ടും ഓര്‍മകളുടെ ഓളങ്ങള്‍ വരച്ചുകൊണ്ട് ,
വേടന്റെ അമ്പു പോലെ നീ എന്നെ പിന്തുടര്‍ന്ന് വേട്ടയാടുന്നു...
അകലാന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ അടുക്കുന്ന വിരഹമേ...
നിന്‍റെ നഖമുനയില്‍ എന്റെ ശ്വാസനാളങ്ങള്‍ കുരുങ്ങിക്കിടക്കുന്നു...
വിറയാര്‍ന്ന ഒരു വാക്കിനാല്‍ എന്റെ ജീവന്‍ തട്ടിയുടച്ചു നീ പോയിമറഞ്ഞ നാള്‍ മുതല്‍ ,
നിലക്കാത്ത ചുടുനിശ്വാസത്തില്‍ വേവുകയാണ് ഞാന്‍ ...
മരണത്തിനും ഓര്‍മ്മകള്‍ക്കുമിടയില്‍ ഇനിയും എത്രനാള്‍...?

Tuesday, March 23, 2010

walking away...


The extraction of ma vexed heart growing lengthy,

In search of you...

Wandering along the forlorn shores were we use to be,

And the vacant timbered benches under the Cyprus foliages,

Collecting the nightmares to my peace...

If each tears of mine is counted as a day,

It is the time for me to die a hundred times..

I saw the blank shore,

Where the seclusion of moonlight seize our position,

And the conked out slices of seashells

Along with ma compassion I could see there,

Resting in peace…

The scintillating minute star so far behind the waves,

Which were the signs of my hopes, are being faded out…

Around those benches under the Cyprus leaves,

Boom the mourning of ma heart without you...

And the fallen leaves which is having the smell of our romance,

Are being taken to me, crushing ma life into thousands...

You at some other corner of the world explore your happiness,

You may be moving through the beaches with holding the hands of your extacy..

Your legs may be wet in the waves carrying ma tears,

You enjoy that and walk away…

The breeze covering you are ma sighs in pain,

You enjoy the same and walk away…..

Monday, March 22, 2010

അന്യയെങ്കിലും....ഇന്നും.....

മൂകവേദിയില്‍ എന്റെ റിത്താളുകള്‍ കണ്ണീരിന്റെ പാഴ്ഫലം പേറുന്നു....
കവിളിനിന്നും ഇറ്റുവീണ നൊമ്പരത്തില്‍ തുള്ളിയില്‍,
തളം കെട്ടിയ പ്രകൃതിയുടെ സാന്ത്വനം പോലും എന്നെ ഭയപ്പെടുത്തുന്നു....
രാവിന്റെ യാമങ്ങള്‍ അവസാനിക്കുന്നില്ല...
അണയാതെ പെയ്യുന്ന നിലാവിന്റെ കഷ്ണങ്ങള്‍,
കരിങ്കല്‍ച്ചീളുകള്‍ പൊലെ എനിക്കുമേല്‍ ആഞ്ഞടിക്കുന്നു...
ഒരുപിടി മണ്ണില്‍ ജീവന്‍ പോലിഞ്ഞിരുന്നെങ്കില്‍...
എങ്കിലും വ്യര്‍ത്ഥമോഹങ്ങളിലും പ്രതീക്ഷയുടെ പിന്‍വിളികള്‍ കേള്‍ക്കുന്നു...
കാത്തുനില്‍ക്കാതെ വയ്യ.... അന്യയെങ്കിലും....ഇന്നും.....

Saturday, March 20, 2010

പ്രിയേ...

അജ്ഞാതമായ ആ സ്വപ്നത്തെ പിന്തുടര്‍ന്ന് ഞാന്‍ കരിയിലക്കൂട്ടങ്ങള്‍ക്കിടയിലൂടെ,
കാവുകള്‍ താണ്ടി നീങ്ങിയപ്പോള്‍ ,
കുതികാലില്‍ നീ സമ്മാനിച്ചത്‌ വിഷചുംബനമെങ്കിലും,
പ്രിയേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു....

രാവിന്റെയും നിലാവിന്റെയും അന്തരങ്ങള്‍ക്കിടയില്‍,
എനിക്കായി നീ കരുതിവച്ചിരുന്നത്,
കണ്ണീരിന്റെ നനവുള്ള ഓര്‍മകളെങ്കിലും ,
ഇന്നും പ്രിയേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു....

Friday, March 19, 2010

ഈ മൌനം...

എന്റെ മൌനത്തില്‍ നിന്നോടുള്ള പ്രണയത്തിന്റെ അഗാധതകള്‍ ചേക്കേറിയിരിക്കുന്നു..
ഓരോ മഴത്തുള്ളിയിലും നിന്‍റെ ആര്‍ദ്രത തേടി ഞാന്‍ ,
കാറ്റായും കുളിരായും ഞാന്‍ പിറവിയെടുക്കാറുണ്ട്..
നിന്‍റെ ഇളംച്ചുണ്ടില്‍നിന്നുതിരുന്ന ഒരു ചെറുഗാനമാവാന്‍ ഞാന്‍ ,
ഏതു രാഗമായി പിറക്കണം?
എന്നൊക്കെയോ ഞാന്‍ പാടാന്‍ മറന്ന ഗാനത്തിന്റെ ഈരടികളില്‍ നീ പുന്ജിരിച്ചിരുന്നു...
മാതളമൊട്ടിന്റെ ഹൃത്തില്‍ ചിരിതൂവി നില്‍ക്കുന്ന, മഞ്ഞുതുള്ളിയില്‍,
ഞാന്‍ മെഞ്ഞെടുത്ത ഭാവനകളും,
മനസ്സിന്റെ വൃന്ധാവനങ്ങളില്‍ വിരിയുന്ന കിനാക്കളും,
നിനക്ക് എന്റെ പ്രണയം എന്ന പേര് നല്‍കുന്നു...
നിന്‍റെ അരികില്‍ ചെര്‍ന്നിരിക്കാന്‍,
ഇനിയും എത്ര നാള്‍ എന്റെ കാത്തിരിപ്പുകള്‍ ഞാന്‍ പേണം ?

Monday, March 15, 2010

ഈ രാവ്...

ഈ രാവിന്റെ മാറില്‍ ഞാന്‍ നിദ്രവെടിഞ്ഞിരിക്കുന്നു,
സ്വപ്‌നങ്ങള്‍ പൂവുകള്‍ക്കൊപ്പം ഉണര്‍ന്നു പാടുന്നു...
നിശാശലഭങ്ങളുടെ ചിറകുകളില്‍ എന്റെ
പ്രണയം നോക്കെത്താ ദൂരങ്ങള്‍ കയ്യടക്കുന്നു...
മിന്നാമിന്നികളുടെ നേരിയ വെളിച്ചത്തില്‍ ചിന്തകള്‍ മൌനത്താല്‍ കണ്ണെഴുതുന്നു...
എന്റെ ഹൃദയത്തില്‍ വാക്കുകള്‍ അന്ധമായി ജനിക്കുന്നു....
മനസ്സിന്റെ കാണാത്തലങ്ങളില്‍ രാപ്പാടികള്‍ പാടുന്നു...
വികാരങ്ങളുടെ വന്‍ചുഴികളില്‍ എന്റെ മാനസം നൃത്തം ചെയ്യുന്നു...
മറ്റേതു കാരങ്ങള്‍ക്കാണ് എന്നെ ഇത്രത്തോളം ന്ദത്തില്‍ ആഴ്ത്താന്‍ സാധിക്കുക...?
പ്രണയം അനന്തമാണ്‌....മരണമില്ലാത്തതാണ്.....

Saturday, March 13, 2010

വേര്‍പാടിന്റെ മൂകത...


മൃതിക്ക് വഴിമാറിയ എന്റെ ആനന്ദത്തെ,
നേര്‍ത്തൊരു സ്പര്‍ശത്താല്‍ അഗ്നിയാക്കിയ പ്രണയമേ....
ശിലയായ് അനക്കമറ്റൊരെന്‍ ചിറകിനെ,
മൃദുവായ നിന്‍റെ ഒരു വാക്കിനാല്‍ നീലവിഹായസ്സില്‍ വിരിച്ച പ്രണയമേ...
വിഷാദം കവര്‍ന്നെടുത്ത ഹൃദയത്തിന്‍ ഇരുണ്ട വരള്‍ച്ചയില്‍...
പ്രകാശഗോപുരങ്ങള്‍ പണിതുയര്‍ത്തിയ എന്റെ പ്രണയമേ....
മുറിവേറ്റ എന്റെ ഗദ്ഗദങ്ങളെ വീണ്ടും വേര്‍പാടിന്റെ മൂകതയില്‍,
നീ തറച്ചുവല്ലോ...
രാത്രിമഴയില്‍ പീലിവിടര്‍ത്തിയാടിയ മയില്‍ പോലെ ഞാന്‍ നിന്നില്‍ പാടി..
ഇന്നിതാ ഉരുകുന്ന വേനലില്‍ വേവുന്ന വേഴാമ്പല്‍ പോലെ എന്റെ യാതനകള്‍ നീറുന്നു...
ഒരു മുറിവെങ്കിലും ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഞാന്‍ നിന്നെ വെറുത്തേനേ....
ആത്മനില്‍ നിന്നും നിന്‍റെ സ്മരണകള്‍ നുള്ളിയെറിയാന്‍ വിഭലമായി ഞാന്‍ ശ്രമിക്കവേ.......
എത്രയോ ദൂരങ്ങള്‍....എത്രയോ സ്വപ്‌നങ്ങള്‍....
നീയോ ഞാനോ അറിയാതെ നെടുവീര്‍പ്പില്‍ കരിഞ്ഞു വീണിരിക്കുന്നു...

Friday, March 12, 2010

എനിക്ക് നഷ്‌ടമായ സൌഹൃദം....


നാം നടന്ന പാതയോരങ്ങള്‍...
നാം പങ്കിട്ട കളിചിരികള്‍...
കുത്തിക്കുറിച്ച കവിതാശകലങ്ങള്‍...
ഇന്നവയൊക്കെ എനിക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു...
എനിക്കായി മാത്രം നീ നല്‍കിയ നിന്‍റെ നാഴികകള്‍...
കാലത്തിന്റെ പടയോട്ടത്തില്‍ എനിക്ക് നഷ്ടമായതില്‍ എന്റെ ജീവനുമുണ്ടായിരുന്നു...
കടലോളം കണ്ണീരും, ഒടുങ്ങാത്ത ജന്മങ്ങളിലെ ദുഖവും എന്റെ ഓര്‍മകളില്‍ നിറച്ച്,
ഒന്നുമുരിയാടാതെ നീ മറഞ്ഞപ്പോള്‍,
എന്റെ ആത്മാവിന്റെ ഇരുളില്‍ തെളിഞ്ഞു കത്തിയ ദീപമാണ് അണഞ്ഞത്....
നീ നടന്നകന്ന വഴിയില്‍ കണ്ണീരുമായി ഇന്നും എന്റെ ദിനങ്ങള്‍,
പിരിയാന്‍ വയ്യാത്ത ദുഖവും പേറി നില്‍ക്കാറുണ്ട്...

Thursday, March 11, 2010

at the grave of his master...


At the grave of his master the dog stayed quiet,

Shedding the warm drops of tear,

Once while no one cared enough him,

While he was wounded, lonely, and hungry….

While he was amidst of grief,

When all the by passers hit him,

And threw stones on him,

His master, the poor beggar

took the old dog to his small but peaceful hut,

He was lonely like the dog,

He fed the dog with his food,

He dressed the wound of the dog,

He cared the dog like his child,

They were like a best friends within a short time,

They loved each other,

They never felt that they are different species,

They dwell each other as a comfort….

But now at his grave, the old dog is lonely again,

At the grave of his master,

He had nothing to give in return,

Just two drops of tear from the heart burning pain

At the loss of his master…

He walked away once again,old,weak and lonely……

Wednesday, March 10, 2010

finally i die..!


it has been ages, since i last smiled,
i lost my sight and soul,
my songs are vague,
and heart is bleeding with burns..!
my senses are dead,
and i just posses a broken mind,
where happiness is emptied,
and silent tears ooze out...
today once again i am badly beaten by you..
You, Beloved, come hold my hands,
kiss my arms and tell me i am alright...
take me back to life..
I am alone in the wild and breaking grief...
my fate takes me to unknown and distant hell..
rolling in the thorns finally i die..!

Tuesday, March 9, 2010

നീ എനിക്ക് നല്‍കുന്ന ഉത്തരം മൌനം മാത്രമാണ്...


ഇന്ന് വാടിയ പുഷ്പംപോല്‍ നിലത്തറ്റു വീണാലും,
ജീവന്‍ ആസ്വദിക്കുന്നവരെക്കാള്‍ ഞാന്‍ ആനന്ദഭരിതയായിരിക്കും...
വീണ്ടുമീ തുച്ചജീവനും പേറി കാണികളില്ലാ വേദിയില്‍ മൂകയായി നില്‍ക്കണമെങ്കില്‍,
സര്‍വ്വേശ്വരാ ഞാന്‍ , ഇന്നോളം നീ പിഴുതെറിഞ്ഞ സൃഷ്ട്ടികളിലും ത്യാഗിയാണ്...
ജീവനും മരണത്തിനുമിടയില്‍ ഞാന്‍ വെറുമൊരു പാഴ്സൃഷ്ടിയാവുന്നു.....

ഞാന്‍ എന്തെന്നും...എനിക്ക് വേണ്ടതെന്തെന്നും നിനക്കറിയാം...
എങ്കിലും നീ മുഖം തിരച്ചുനില്‍ക്കുന്നു...
എന്റെ വേദന നീയാണ്....എന്റെ ജീവനും നീയാണ്...
കാണാമറയത്ത് നിന്നും നീയെന്റെ കണ്ണീര്‍ കാണുന്നു...
എങ്കിലും നീ എനിക്ക് നല്‍കുന്ന ഉത്തരം മൌനം മാത്രമാണ്...

നീറുന്ന ഈ മനസ്സില്‍ ഒരായിരം ചിന്തകള്‍ കുമിഞ്ഞു കൂടിയപ്പോഴും,
ജ്വലിക്കുന്ന കണ്ണുകളില്‍ വിരഹം മഴയായി പെയ്യ്‌തപ്പോഴും,
ഏകാന്തതയില്‍ ഞാന്‍ മരണത്തോട് മല്ലിട്ടപ്പോഴും ,
ഈ തടാകവും താണ്ടി നീ മറ്റേതോ തീരത്തെത്തിയിരുന്നു......
എനിക്ക് ഓടിയടുക്കാവുന്ന ദൂരങ്ങളും പിന്നിട്ട്..

Monday, March 8, 2010

I am broken....


I m broken from the core,
I wish if there would be someone to hold me,
I am falling from heights,
To the horrifying darkness...
staring at the griefs eating up my soul,
My being flee restless and mad...
Death is getting closer..
i need a word,
i need a smile,
no other comforts can help me..
No footprints are nearby,
No consoles either...
My lonely and desolate self is murdered here....
Brutally by the Thoughts...!

അവള്‍ സ്ത്രീയാണ്...




മന്ദമായി അവള്‍ നീങ്ങി,
തന്റെ നേര്‍ക്ക് ചീറിയടുക്കുന്ന അടക്കംപറച്ചിലുകള്‍ അറിഞ്ഞിരുന്നു അവള്‍..
തെരുവീഥികളിലെ വെറിപൂണ്ട കണ്ണുകള്‍ ചങ്ങലപോലെ അവളെ വരിഞ്ഞു,
രാവിന്റെ നിശബ്ധതകളില്‍ അവളുടെ ഞരക്കങ്ങള്‍ പോലും,
കാമത്തിന്റെ കണ്ണുകളില്‍ അഗ്നിപടര്‍ത്തുന്നു......
പൊട്ടിപൊളിഞ്ഞ ഭിത്തിയുടെ മറവില്‍ അവള്‍ തന്റെ മാനം എറിഞ്ഞുടയ്ക്കുന്നു,
അവളുടെ വിയര്‍പ്പുകലര്‍ന്ന കണ്ണീരിന്‍ അര്‍ഥങ്ങള്‍ ലോകം പലതായി വ്യാഖ്യാനിക്കുന്നു...
പുകയുന്ന അടുപ്പില്‍ രണ്ടുപിടി അരിവച്ചു നാഥനില്ലാത്ത തന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വിളമ്പാന്‍ ,
അവള്‍ രാത്രിതോറും തന്നെത്തന്നെ മറക്കുന്നു....
ഒട്ടിയ വയറുമായി തന്‍മണിക്കുഞ്ഞുങ്ങള്‍ തെരുവില്‍ അലഞ്ഞപ്പോള്‍,
ആട്ടിയോടിച്ച ലോകമേ,
ഒരുപിടി ചോറിനായി അവള്‍ത്തന്‍ മാറിലെ ചെല ഉരിഞ്ഞെറിഞ്ഞപ്പോള്‍,
അവള്‍ക്കെതിരെ എറിയുവാന്‍ കല്ലുകള്‍ പെറുക്കി നിങ്ങള്‍...
അവള്‍ സ്ത്രീയാണ് ...
നിങ്ങള്‍ വേശ്യ എന്ന് പെരുകുത്തിയ സ്ത്രീ..
അവള്‍ അമ്മയാണ്...
സ്വന്തം സ്വപ്‌നങ്ങള്‍ ബലികൊടുത്തു നിങ്ങളെ പോറ്റിയവള്‍ ...

Sunday, March 7, 2010

ആളൊഴിയുന്നു...


എന്റെ നെടുവീര്‍പ്പുകള്‍ ഇരുണ്ട ഏതോ കോണില്‍ തട്ടി തിരികെ എന്റെ വാക്കുകളില്‍ ചേക്കേറുന്നു...
ഏകാന്തമായ എന്റെ വിങ്ങലുകള്‍ വീണ്ടും തൊണ്ടയില്‍ കുരുങ്ങുന്നു...
ഓര്‍മകളെ, എന്നെ പിന്തുടരാതിരിക്കുക..
സ്വപ്നങ്ങളേ, എന്റെ വഴിയില്‍ പതിയിരുന്നു വേദനിപ്പിക്കരുതെ....
നിങ്ങളോടുള്ള എന്റെ ഭാഷ കണ്ണീരാണ്..
നിങ്ങളുടെ ഭക്ഷണവും അതുതന്നെ...
എന്റെ മൂകഗദ്ഗതങ്ങള്‍ വേര്‍പാടിന്റെ അഗ്നിയെ വിഴുങ്ങുന്നു...
പ്രണയം, എന്റെ കാലൊച്ചകള്‍പോലും തേങ്ങലാക്കുന്നു...
ഈ യവനികയിലും ആളോഴിയുന്നു....

നിലാവേ..


നിലാവേ, എന്നെ എടുത്തുകൊള്‍ക,
നിന്‍റെ മങ്ങിയ പ്രകാശത്തിലെ ഒരിതളായി ഞാന്‍ മാറട്ടെ,
നിശകളില്‍ അവന്റെ സ്വപ്നങ്ങള്‍ക്ക് ഞാന്‍ ചിറകുകള്‍ നല്‍കട്ടെ,
മരണം മണക്കുന്ന പൂവുകളില്‍ ഞാന്‍ എന്റെ കണ്ണീര്‍ നിറക്കട്ടെ....
വിരഹത്തിന്റെ വേദന ഞാന്‍ പുലരികളില്‍ ചാര്‍ത്തട്ടെ...
മഞ്ഞുകണങ്ങളായി ഞാന്‍ രാവിന്‍ മാറില്‍ ഒഴുകിയിറങ്ങട്ടെ...
വിരഹം കവര്‍ന്നെടുത്ത നിദ്രകള്‍ക്ക് ഞാന്‍ കൂട്ടാവട്ടെ....
നിലാവേ, എന്നെ എടുത്തുകൊള്‍ക..

പോവുക പ്രിയേ...


എന്നെ നീ പ്രണയിക്കുന്നു എന്നോ?
പുകക്കറ പതിഞ്ഞ ഓര്‍മകളും,
ചിന്നിച്ചിതറിയ ഹൃദയവും,
മരവിച്ച ചിന്തകളുമാണെന്റെ സ്വത്ത്...

എനിക്കുനേരെ ഇരമ്പിവരുന്ന നിന്‍റെ പ്രണയത്തെ എനിക്കു ഭയമാണ്,
എന്നിലെ അസ്വസ്ഥതയെ ചിക്കിചികയുകയാണ് നിന്‍റെ വാക്കുകള്‍,
നിന്‍റെ സ്വപ്നങ്ങളുടെ തിളക്കം എന്റെ സിരകളെ അലട്ടുന്നു,
ഞാന്‍ നിനക്കായി ഒന്നും കരുതിയിട്ടുമില്ല...

എന്റെ ആത്മാവും, ചിന്തകളും മൌനത്തെ പ്രണയിക്കുന്നു,
പ്രിയേ, നിനക്ക് മുന്‍പില്‍ പൂവുകള്‍ വിരിച്ച പാതയുണ്ട്,
അത് നിന്നെ നിന്‍റെ സ്വപ്നങ്ങളുടെ കൊട്ടാരത്തിലേക്ക് നയിക്കും,
ഞാന്‍ വീണ്ടും എന്റെ വേദനകളില്‍ തലവച്ചുറങ്ങട്ടെ,
നിനക്കായി എന്റെ സ്നേഹം അവശേഷിക്കുന്നില്ല...!

Saturday, March 6, 2010

എന്റെ ഭക്തി...




പുല്‍മേടുകളിലെ ഇളംതെന്നലിനൊപ്പം ഞാന്‍ നിന്റെ സുഗന്ധം ആസ്വദിക്കുന്നു,
മെല്ലെ ചാറുന്ന മഴമുത്തുകളിലെ നിന്റെ കണ്ണീര്‍തുള്ളികള്‍ എന്റെ ആത്മാവില്‍ മുട്ടുന്നു,
കാട്ടിലിളകുന്ന ഇലകളുടെ മര്‍മ്മരങ്ങളില്‍ ഞാന്‍ നിന്റെ ഗാനം കേള്‍ക്കുന്നു,
ആടിയുലയുന്ന വന്മരങ്ങള്‍ക്കിടയില്‍ ഞാന്‍ നിന്റെ കാലൊച്ചകള്‍ കേള്‍ക്കുന്നു,
സമുദ്രത്തിന്റെ ഇരമ്പലുകള്‍ക്കിടയില്‍ ഞാന്‍ നിന്റെ പ്രകാശം ദര്‍ശിച്ചു,
എന്റെ നാഥാ...നീ ശൂന്യതയില്‍ പോലും ചലനങ്ങള്‍ സൃഷ്ട്ടിക്കുന്നുവല്ലോ...
നിന്റെ വാസം എനിക്ക് ചുറ്റുമാണെന്നും ...
ഞാന്‍ നീങ്ങുന്ന വായുവില്‍ പോലും നിന്റെ കാരുണ്യം ഉണ്ടെന്നും എനിക്കറിയാം...
ജീവനും ഇതിലെ ഓരോ കണങ്ങളും അങ്ങയെ അറിയുന്നു....
ങ്ങേക്കായി പാടുന്നു...

Friday, March 5, 2010

love changed me..


I was not so handsome and striking,

I was an ordinary guy of my time,

I was not so suspicious on my beauty

Or my nature,

I was so easygoing and thought of nothing,

I never dreamed and I never aimed,

This day I unpredictably plunge in love,

I can sense the change in me,

Nowadays I am always mindful on my good looks,

Now I am demanding to be unique,

Now I am always concerned on my personality,

I endeavor for my expectations,

I anticipate for my young lady,

Now I aim on her love,

Now I am on the line of attack to her consideration,

I yearn for her to be mine,

At all times and enduringly with me,

This was an immeasurable alteration in me,

Merely because of love……….

Thursday, March 4, 2010

എന്റെ സ്വപ്നത്തില്‍ ഇന്ന് നീയായിരുന്നു....


ഇന്നെന്റെ പുലര്‍ക്കാല നിദ്രയില്‍ നീയായിരുന്നു നിറഞ്ഞുനിന്നത്....
എന്റെ പ്രണയം...
കഴിഞ്ഞകാലങ്ങള്‍ മുഴുവന്‍ എന്റെ നിശ്വാസങ്ങള്‍ തിരഞ്ഞു നടന്നത്,
നിന്‍റെ ഈ വരവിനായായിരുന്നു..
ഇന്നലെ രാവില്‍ രാപ്പാടി പാടിയപ്പോഴും,
പൂവുകള്‍ വിടര്‍ന്നപ്പോഴും,
എന്റെ പ്രിയനേ ഞാന്‍ നിന്നോടൊത്തായിരുന്നു,
നിന്‍റെ ലാളനകളില്‍ എന്റെ കണ്ണുകള്‍ സ്വയം മറന്നിരുന്നു..
നിന്‍റെ മുഖത്തേയ്ക്ക് നോക്കുവാന്‍ പോലുമാവാതെ,
എന്നെ തന്നെ മറന്നു ഞാന്‍ നിന്‍റെ കരവലയത്തില്‍ മയങ്ങി...
നിന്‍റെ ചുടുചുംബനങ്ങളില്‍ എന്റെ ജീവന്‍ നൃത്തം ചവുട്ടി....
ഇനി വരും രാവുകളെ നീ വീണ്ടും പുളകിതയാക്കുക...
എന്റെ നിദ്രകള്‍ നിന്നെ കാത്തിരിക്കുന്നു...

Wednesday, March 3, 2010

വസന്തവും, പുതുജന്മവും, പുലരിയും ഞാന്‍തന്നെ...




ഞാന്‍ ശിശിരമല്ല...
ഇലകൊഴിയുന്ന കാടുകളില്‍ ഞാന്‍ ഇല്ല...
എന്റെ ഗാനങ്ങള്‍ തേടി നീ അലയേണ്ട...!
വസന്തത്തിന്‍ മാറില്‍ ഞാന്‍ പൂക്കളോട് കുശലം പറയുകയാണ്‌...
തെന്നലിന്‍ കൈകളില്‍ ഞാന്‍ സുഗന്ധം വാരി വിതറുകയാണ്‌...!

മൃതിയുടെ ഇരുമ്പഴിക്കുള്ളില്‍ എന്നെ തിരയേണ്ട..
ഞാന്‍ പുനര്‍ജനികളുടെ വാതിലാണ്...
കണ്ണീര്‍ എന്നെ നിന്‍റെ പക്കലേക്ക് ആനയിക്കില്ല..
പുഞ്ചിരിയോടെ നീ എന്റെ പക്കലേക്ക് പോരുക...
നിനക്കായി ഞാന്‍ ഇവിടെ കാത്തു നില്‍ക്കാം...!

അസ്തമയത്തിന്റെ അവസാന കിരണങ്ങളില്‍ നീ എന്നെ തേടുകയാണോ?
ഇതാ ഞാന്‍ പുലരിയില്‍,
നിനക്കായി പുതു ഗാനങ്ങള്‍ മെനയുന്നു...
പുല്‍മേടുകളില്‍ ഞാന്‍ മഞ്ഞുകണങ്ങള്‍ വിതറുകയാണ്‌...
അതിന്റെ നൃത്തത്തില്‍ നമുക്കും പങ്കുകൊള്ളാം...

Rains..


Along the traumatized pieces of clouds above,
I fall unto the wave along the blues..
Here I lit up the globe in my grin,

Endearing the hearts of dews hopping at grass tips...

Being the clatter of sheltered birds,

And the green in dusty trees of autumn…

I sing songs of eternity! and then..

I flee from your visibility..

Towards the paradises of love,

Wetting the kiss of cupid..

In my silent whisperings,

Blooms rest in serenity…

Amongst the tints of rainbow,

Then I hide…!

Tuesday, March 2, 2010

Good byes hurt...


I got to know I am once again alone,
You left me
pinching off my senses,
That sunset…
carried my heart's lost blood,
Loosing all its grace,
my thoughts were restless...
Even the time was
still in my moans,
Each moment faced me, Swinging on my pains...
And made me peep through The reminiscences of our togetherness..

It is hard to be strong my love, When you are missing in me,
Good byes always hurt...
I let you come in,
But never knew that one day,
I have to afford the pain of your good bye!

I have no more tears to cry my dear,
Everything in me is so empty…now….

Monday, March 1, 2010

and finally spilling out my poem


My eyes carve dreams in this dark...
lemme sleep...

lemme dream...

lemme fill the paints in this black canvass...

and then the whole world rises in my dreams..

into the light of my mornings...

Flying unto the valley of Lillies,
grasping all the fragrances of the day,

I shall bloom in blues as the swaying away clouds...

And then back to the tip of my pen,

to spill out a poem of beauty..