Thursday, September 29, 2011

ദുസ്വപ്നം

ആ ദുസ്വപ്നത്തില്‍ എനിക്ക്
എന്നെ തന്നെ നഷ്ടമായിരിക്കുന്നു
എന്നും എപ്പോഴും ഞാന്‍ 
കാണാന്‍ ആഗ്രഹിച്ച മുഖങ്ങള്‍ 
എന്നെ ഒന്നൊന്നായി വേട്ടയാടുന്നു..
സ്വപ്നത്തില്‍ പോലും 
എന്റെ മൌനത്തെ തകര്‍ക്കുന്ന പ്രണയമേ ,
ഇനിയുമെന്നില്‍ ബാക്കിയെന്തു ?
രാവും പകലും മനസ്സിനെ 
കാര്‍ന്നു തിന്നുന്ന ഈ ഏകാന്തതയില്‍ 
ഇനിയും കാത്തിരിപ്പുകള്‍ ആര്‍ക്കുവേണ്ടി ?


10 comments:

  1. കാത്തിരിപ്പുകള്‍ കഴിഞ്ഞു ദു സ്വപ്നങ്ങള്‍ മാറി
    വരാതിരിക്കില്ല ഇനി ഒരു പുലരി
    നിനക്കായ്‌ മാത്രം .....


    മുഘങ്ങള്‍ എന്നിടത്ത് ഒരു തിരുത്ത് വേണ്ടേ മുഖം അല്ലെ ?

    ReplyDelete
  2. നല്ല കവിത..കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഒന്നുമില്ല..എനിക്കിഷ്ടായി ..മുഘങ്ങള്‍ അല്ലാട്ടോ മുഖങ്ങള്‍ ആണ്.

    ReplyDelete
  3. കാലമേറെ ..... നീ , കാത്തിരുന്നാല്ലും ....

    കാലമാം കടലില്‍ നീ മുങ്ങിയാല്ലും ....

    കാവല്‍ മാലാഖയായി ഞാനരികിലെത്തും ...

    കനവിലല്ല .. സുന്ദരമാം പ്രണയത്തിന്‍ ദൂതനായി ...... !!

    ReplyDelete
  4. ബഹളത്തില്‍ ജീവിക്കുക
    അതില്‍ ഒരു മൌനം ഒളിപ്പിച്ചു കാത്തിരിക്കുക
    പ്രണയം വരും തകര്‍ക്കാനായി

    ReplyDelete
  5. “മൌനത്തെ തകര്‍ക്കുന്ന പ്രണയമേ ,” നല്ല പ്രയോഗം

    ReplyDelete