Sunday, September 4, 2011

വീണ്ടും...

വേദനതന്‍  ഗര്‍ഭപാത്രത്തില്‍,
എന്റെ ചിന്തകള്‍ തളിര്‍ക്കുന്നു വീണ്ടും...
തൂലികതുമ്പിന്റെ അഗ്രത്തിലും,
എന്റെ പ്രാണനില്‍ പൂവിട്ട ഗാനത്തിലും,
ഒരു നിശാഗന്ധിതന്‍ മൌനത്തിലും 
ഇരുളിന്റെ നെഞ്ചിലെ ശൂന്യതയിലും ,
എന്റെ ഓര്‍മ്മകള്‍ തളര്‍ന്നു മയങ്ങുന്നു ...
ഏതു ജന്മത്തിലാനെന്റെ 
സ്വപ്നത്തെ, പ്രണയമേ നിന്റെ കൈകളാല്‍ 
ഇരുളിലെയ്ക്കെറിഞ്ഞുടച്ചത് ?
ഏതു യാമത്തിലാണെന്റെ 
ജീവനെ, വിരഹമേ നിന്റെ ജ്വാലകള്‍ 
നോവായി പൊതിഞ്ഞത്?




7 comments:

  1. "എന്റെ പ്രാണനില്‍ പൂവിട്ട ഗാനത്തിലും,
    ഒരു നിശാഗന്ധിതന്‍ മൌനത്തിലും
    ഇരുളിന്റെ നെഞ്ചിലെ ശൂന്യതയിലും ,
    എന്റെ ഓര്‍മ്മകള്‍ തളര്‍ന്നു മയങ്ങുന്നു"

    മനോഹരമായ വരികള്‍..ചെറിയ ഇടവേളയ്ക്കു ശേഷം നല്ലൊരു കവിതയുമായി വന്നുവല്ലേ!!

    ReplyDelete
  2. നല്ല വരികള്‍
    എഴുത്തില്‍ കൂടുതല്‍ ആര്‍ജ്ജവം

    ReplyDelete
  3. നന്നായിട്ടുണ്ട്ട്ടോ !!

    ReplyDelete
  4. dear, this poem mine touching
    keep writ it!

    raihan7.blogspot.com

    ReplyDelete
  5. after a long time am on ur poem page. ,, nice one angela.

    ReplyDelete
  6. ushaaraai.......
    welcome to my blog
    nilaambari.blogspot.com
    if u like it follow and support me

    ReplyDelete
  7. വീണ്ടും!!!!!!!! വന്നൂലെ
    നന്നായി. വരവും, കവിതയും
    ഒന്ന് വിട്ട് നിന്നപ്പൊ വരികള്‍ക്കൊക്കെ ഒരു ഭംഗി വന്നിരിക്കുന്നു.
    ആശംസകള്‍!

    ReplyDelete