
എല്ലാം ഞാന്‍ മറക്കാന്‍ ശ്രമിച്ചു...
കാലം കടന്നു പോയപ്പോള്‍ ഞാന്‍ കരുതി എല്ലാം മറന്നു എന്ന്...
നടന്നു ഞാന്‍...ഇല്ല...നടക്കാന്‍ ശ്രമിച്ചു...
വീണ്ടും നിന്നെ ഇന്ന് ഇവിടെവച്ച് കണ്ടപ്പോള്‍,
തകര്‍ന്നു പോയി ഞാന്‍...
എല്ലാം ഒരിക്കല്‍ കൂടി എന്റെ ഹൃദയം നീ വലിച്ചിഴച്ചു കൊണ്ട് പോയി,
നീയും ഞാനും ഉണ്ടായിരുന്ന വഴികളിലുടെ,
ആരൊക്കെയോ നമ്മില്‍ നിന്നും തട്ടിഎടുത്ത നമ്മുടെ സ്വപ്നങ്ങളിലേക്കു ,
എന്തിനു വീണ്ടും... ?? എല്ലാം ഞാന്‍ മറന്നതല്ലേ....!!