Saturday, December 21, 2013

നീ എന്നതിലെ ഞാന്‍

"നീ" എന്ന ഒറ്റ വാക്കിനാല്‍ എഴുതിയതെല്ലാം കവിത
"നീ" എന്ന ഒരൊറ്റ ജീവനാല്‍ പഠിച്ചതെല്ലാം ജീവിതം
"നീ" എന്ന സൂര്യനാല്‍ ജ്വലിക്കുന്നതെന്‍റെ ഭൂമി
"നീ" എന്ന നിലാവില്‍ കുളിരുന്നതെന്‍റെ രാവ്
"നീ" എന്ന  ഒരു തുള്ളിയില്‍ എത്ര മഴക്കാലങ്ങള്‍
"നീ" എന്ന ഒരു പൂവില്‍ എത്ര വസന്തങ്ങള്‍
"നീ" എന്ന ഒരു തരിയില്‍ എത്ര തീരങ്ങള്‍
"നീ" എന്ന ഒരു കാറ്റില്‍  ഏതെല്ലാം ഗാനങ്ങള്‍
"നീ" എന്നതിലുപരി എന്ത് കവിത,
എന്ത് ജീവിതം,
എന്ത് ഋതു.. ?
"നീ" എന്ന വാക്കിനപ്പുറം ഒന്നും ഞാന്‍ പഠിച്ചിട്ടില്ല..
ഞാനെന്ന വാക്കിന്‍റെ നിലനില്‍പ്പ്‌ നിന്നിലല്ലോ .. !!

9 comments:

  1. നീയും ഞാനും
    പരസ്പരപൂരകങ്ങളാകുമ്പോള്‍!

    ReplyDelete
  2. രാക്കിളിപ്പാട്ടിൻ ഈണമായി നീ
    രാത്രി മഴ തൻ സ്വര രാഗതാളമായി
    നിനവുകളിൽ നിറഞ്ഞതും നീ
    സ്വപ്നമായി പുണർന്നതും നീ
    മനസ്സിൽ തുളുമ്പുമാ സ്നേഹാമൃതും നീ
    എന്നിൽ ഒരു പുഴയായി ഒഴുകി നീ

    ReplyDelete
  3. എല്ലാം നീയാകുന്ന നേരം

    ReplyDelete
  4. പല കവിതകളും ഫേസ് ബുക്കിലൂടെ വായിച്ചിരുന്നു ...ഈ വഴി ആദ്യം ,പലതും വായിക്കാതെ പോയതില്‍ നിരാശ തോന്നുന്നു .....എല്ലാം മനോഹരം,ആശംസകള്‍

    ReplyDelete
  5. നല്ല കവിത

    പുതുവത്സരാശം സകൾ....

    ReplyDelete
  6. അലങ്കാരങ്ങളെ ഭയപ്പെടണം, അത് ഉള്ളിലുള്ളതിനെ മറച്ചു കളയും

    ReplyDelete
  7. "ഞാൻ" പിരിച്ചെഴുതുവാൻ കഴിയാത്ത വാക്ക്.
    "നീ" പിരിച്ചെഴുതുവാൻ കഴിയാത്ത വാക്ക്.
    "നമ്മൾ" ചേർത്തെഴുതുവാൻ കഴിയാത്ത വാക്കായി...

    ReplyDelete