Monday, October 31, 2011

എന്തേ നീ അറിയാതെ പൊയ്..

ഓരോ നെടുവീര്‍പ്പിലും 
ജീവന്റെ തുള്ളികള്‍ അറ്റ് പോകുന്നു ...
തലച്ചോറ് കാര്‍ന്നു തിന്നുന്ന 
നിന്റെ സ്വപ്‌നങ്ങള്‍ പെറ്റു പെരുകുന്നു ...
നിന്നിലേയ്ക്കുള്ള ദൂരം കൂടുന്നു ..
ആ ചുവടോരോന്നിലും ആണിത്തുരുമ്പ് 
തറഞ്ഞു മുറിഞ്ഞെന്റെ നഗ്നപാദം...
എപ്പോഴൊക്കെയോ നിന്റെ ചുറ്റിലും 
നടന്നെന്റെ പ്രാണന്‍ 
രാവില്‍ തിരികെയെത്തി 
ദുസ്വപ്നത്തിന്റെ 
മുഖംമൂടി വലിച്ചെറിഞ്ഞെന്റെ 
മനസ്സിന്റെ വൃണങ്ങളില്‍ വേദന കുത്തി വെക്കുന്നു ...
നോവിന്റെ ശൂലമുന മുകളില്‍ 
എന്തിനെന്‍ ജീവനെ കിടത്തുന്നു പ്രണയമേ ..
നിന്നെ ഞാന്‍ പ്രണയിച്ചിട്ടെ ഉള്ളു.. 
ചോരയൊലിക്കുന്ന ചങ്കില്‍ പുരട്ടാന്‍ 
നിന്റെ സ്നേഹത്തുള്ളികള്‍ ഒരിക്കല്‍ കൂടി തരില്ലേ... 
നൊമ്പരമുടയ്ക്കുന്നു ജീവനെ..!
നിനക്കായി ഉരുകി പുളയുന്നു ചിത്തം പ്രിയനേ ..
വരില്ലേ നീ ഒരിക്കല്‍ കൂടി... 
ദൂരെ നിന്നെ ഞാന്‍ വീണ്ടും കണ്ടപ്പോള്‍ ...
അവസാന ശ്വാസം അറിയാതെ നിന്നിലെയ്ക്ക് നീണ്ടത് 
ഞാന്‍ പോലുമറിയാതെയാണ് ...
എന്റെ ആത്മാവിനെ വ്യഥയില്‍ തളച്ചു 
കണ്ണീര്‍ ചാല് കീറി ...
തൊണ്ടയിലൊരു വിതുമ്പല്‍ ശേഷിപ്പിച്ചു ...
നീ പോയത് എന്റെ ചുടുചോരക്കു 
മുകളില്‍ നിനക്ക് ഈ ജന്മം പടുത്തുയര്‍ത്താനോ ?
നിന്നെ പ്രണയിച്ച ഭ്രാന്താല്‍ ലോകം വെറുത്ത 
എന്റെ ഉയിരിനെ ചുട്ടു തിന്നുന്ന ചിതയിലും ,
നീ കാണും പുകയില്‍ പൊങ്ങുന്ന 
എന്റെ ആത്മനോപ്പം നിന്റെ ചിത്രവും .. !
എങ്കിലും എങ്കിലും പ്രിയനേ ..
അതിനു മുന്പോന്നു ഞാന്‍ ചോദിക്കാം..
ഒരിക്കലും നീ അറിയാതെ പോയതെന്തേ...
നിനക്കായി ഞാന്‍ ജീവിച്ചതും മരിച്ചതും... :(Sunday, October 30, 2011

മൂന്നു നൂറ്റാണ്ടുകള്‍ ...

ആദ്യം അവന്‍ 
എന്നെ കൂട്ടിക്കൊണ്ടു പോയത് സ്വര്‍ഗ്ഗത്തിലെയ്ക്കാണ്.. !
അവിടെ ഞാനും അവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ ..
അപ്പോള്‍ എനിക്ക് തൂവെള്ള ചിറകുകളും 
നീല കണ്ണുകളുമായിരുന്നു.. !
അവിടെ വച്ച് അവന്‍ എന്നെ 
അവന്റെ മാറോടു ചേര്‍ത്തു കൊണ്ട് പറഞ്ഞു 
നിന്നെ ഞാന്‍ സ്നേഹിക്കുന്നത് ,
എന്നും ഈ സ്വര്‍ഗ്ഗത്തില്‍ 
നമുക്കൊരുമിച്ചു താമസിക്കാനാണെന്ന്... !
എന്റെ നീല കണ്ണുകള്‍ മൂടി ഞാന്‍ അത് കേട്ടു.. !
പിന്നീട് അവന്‍ എന്നെ കൂട്ടിക്കൊണ്ടു പോയത് 
ഒരു താഴ്വരയിലേയ്ക്കായിരുന്നു...
അവിടെ മുഴുവന്‍ ഇരുട്ടായിരുന്നു ...
അപ്പോള്‍ എനിക്കവനെ  കാണാന്‍ കഴിയില്ലായിരുന്നു!
താഴ്‌വരയുടെ പേര് മൌനം എന്നായിരുന്നു ...
അവിടെ വച്ച അവന്‍ എന്നോട് ഒന്നും സംസാരിച്ചില്ല...
എങ്കിലും എന്റെ കൈകള്‍ അവന്റെ കൈകളിലായിരുന്നു ... !
ആ കൈകള്‍ക്ക് മൃദുലത ഉണ്ടായിരുന്നില്ല... !
അവിടെയാണ് ഞാന്‍ ഉപേക്ഷിക്കപ്പെട്ടത് ...
അവന്‍ എവിടെയെന്നു എനിക്ക് അറിയാതായത് ...!
അവന്റെ പേര് മാത്രം ഉറക്കെ നിലവിളിച്ചു കൊണ്ട് 
തനിയെ ഞാന്‍ ഓടിയെത്തിയത് ,
ഒരു കാരാഗൃഹത്തിലാണ് ...
ഓര്‍മ്മ എന്ന് പേരുള്ള 
മരണം മണക്കുന്ന മുറിയായിരുന്നു അത് .. !
അവിടെ ഞാന്‍ അടയ്ക്കപ്പെട്ടു ...
മൂന്നു നൂറ്റാണ്ടുകള്‍ ...
ഇന്നും ഞാന്‍ അതേ മുറിയിലാണ് ...
അവന്‍ എന്ന് വരും എന്നെനിക്കറിയില്ല ... !
എനിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരിക്കുന്നു .. !
ഒന്ന് മാത്രം എനിക്ക് പറയാനാവും..
അവന്റെ പേര് .. !
ചിലപ്പോഴൊക്കെ അവന്‍ വരാറുണ്ട്,
തലയോട്ടിയും തീയും നിറഞ്ഞ നരകത്തില്‍ നിന്നും ,
എന്റെ സ്വപ്നങ്ങളില്‍ തീ പടര്‍ത്താന്‍ ... !
മറ്റു ചിലപ്പോള്‍ അവന്‍ വരും ,
ആളിക്കത്തുന്ന ചിന്തകളില്‍ എണ്ണ പകരാന്‍ ...!
എങ്കിലും ഞാന്‍ ഇവിടെ കാത്തിരിക്കുകയാണ് ...
എപ്പോഴോ ഞാന്‍ അറിയാതെ 
അവന്‍ അരിഞ്ഞു മാറ്റിയ വെള്ള ചിറകുകളും ...
പിഴുതെറിഞ്ഞ നീലകണ്ണുകളും ..കൊണ്ട് ...
അവന്‍ തിരികെ വരുന്നതിനായി...
എന്നിട്ട് എന്നെയും കൂട്ടി ആ സ്വര്‍ഗ്ഗത്തിലേയ്ക്ക് പറക്കുവാന്‍ ... !
അവന്‍ എന്നെ ചതിച്ചതാവില്ല ...
അവന്‍ വരും... അവന്‍ എനിക്ക് വേണ്ടി എന്നെങ്കിലും വരും ... !എന്നെ വേട്ടയാടുന്ന നീയെന്ന സത്യം !

എവിടെയാണ് നിന്നില്‍ നിന്നും ഓടിയോളിക്കേണ്ടത് ...?
കണ്ണടയ്ക്കുമ്പോഴും കണ്ണ് തുറക്കുമ്പോഴും ...
നിന്റെ ചിത്രം എന്നെ വേട്ടയാടുന്നു ...
നിന്നെയെനിക്ക് മറന്നേ പറ്റു
നിന്റെ മനസ്സിന്റെ ഒരു കോണില്‍ പോലും 
ഞാന്‍ ഇല്ലായിരുന്നുവന്നു മനസ്സിലാക്കുകയാണ്...
ആണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് 
ഭ്രാന്തമായി എഴുതി കൂട്ടിയ 
കുറെ വാക്കുകള്‍ മാത്രം ഇനി കൂട്ട്...
എത്രയോ രാപകലുകളിലെ കണ്ണീരിനുത്തരമായി
നീ എനിക്ക് തന്നു പോയ ഒരു നോട്ടം ... !
ഒരു ചിരി പോലും സമ്മാനിക്കാതെ നീ
എന്റെ കണ്മുന്‍പില്‍ നിന്നും പൊയ് മറഞ്ഞപ്പോള്‍ 
ഹാ ഞാന്‍ അനുഭവിച്ച വേദന.... !
ഏതു വാക്കുകള്‍ക്കു പറഞ്ഞറിയിക്കാനാവും ?
പ്രതീക്ഷ പോലും ഇല്ലാതാക്കി നീ പോയി !
ഇനി നീ വരാതെ ഞാന്‍ യാത്ര തുടരുവതെങ്ങനെ ?
നീ വരുന്ന വഴിയില്‍ ഒരു നിഴല്‍ പോലെ ഞാന്‍ 
ഒന്ന് കാണുവാന്‍ മാത്രം നിന്നപ്പോഴും 
അറിഞ്ഞില്ല... 
ഒരു വാക്ക് പോലും പറയാതെ 
പൊയ് മറയുവാന്‍ നിനക്കാവുമെന്ന്...!


Saturday, October 29, 2011

മരണമേ...

എന്റെ പ്രിയനെ ഞാന്‍ മാറോടു ചേര്‍ത്തതില്‍.. 
മരണമേ.. എന്തിനാണ് നീ അസൂയ്യപ്പെട്ടത്‌ ..
അവന്റെ ചൂടില്‍ എന്റെ ജീവന്‍ തുടിച്ചപ്പോള്‍ ,
എന്തിനാണ് നീ വിധിയുടെ 
ജനലഴികളില്‍ എത്തി നോക്കിയത് ??
മഞ്ഞില്‍ പുതപ്പിച്ചവന്റെ പ്രാണനെ 
കാണാമറയത്തൊളിപ്പിച്ചതെന്തിനാണ് ??
ഒരു വാക്കെങ്കിലും അവസാനമായി 
പറയാന്‍ നീ അനുവദിച്ചില്ല അല്ലെ..
മരണമേ , നീ എന്റെ പ്രിയപ്പെട്ടവന്റെ
ശ്വാസം ഞെരിച്ചപ്പോള്‍ ,
അവന്‍ അരുതെയെന്നു കേണില്ലേ ...
അവന്റെ പാതിജീവന്‍ അപ്പോഴും 
എന്റെ ഉദരത്തില്‍
ഒന്നുമറിയാതെ മയങ്ങുകയായിരുന്നു.. 
തുറക്കും മുന്‍പേ എന്തിനാണ് നീ
ആ കുഞ്ഞിമകളില്‍ നനവ്‌ പടര്‍ത്തിയത് ... 
ഒരു നോക്ക് കാണുവാന്‍
അനുവദിക്കാമായിരുന്നില്ലേ ..?
മരണമേ മരണമേ...
എന്റെ പ്രിയപ്പെട്ടവന്റെ
ആത്മാവിനെ നീ എന്ത് ചെയ്യ്തു ?
ഒരിക്കല്‍ കൂടി ഞാന്‍
അവനോടു സംസാരിച്ചോട്ടേ ?
പറയാന്‍ ബാക്കി വച്ചതെല്ലാം
ഞാന്‍ അവനോടു ഒന്ന് പറഞ്ഞോട്ടെ ...
മരണമേ മരണമേ ...
ഒരു നിമിഷം മാത്രം
എനിക്കെന്റെ
പ്രാണന്റെ പ്രാണനെ തിരികെ തരുമോ ... 

Thursday, October 27, 2011

നിശാഗന്ധിയെ തൊട്ട കാറ്റ് ...

പൂവുകളുടെയും ഇലകളുടെയും 
കൈവഴികള്‍ താണ്ടി,
സന്ധ്യാദീപത്തിന്റെ നൈര്‍മല്യം തഴുകി ,
കൈക്കുടന്ന നിറയെ മഞ്ഞിന്റെ കണങ്ങളുമായി ,
നിശ്ചലമായ സാഗരഹൃദയത്തില്‍ ഇക്കിളി കൂട്ടി ,
ഒരു ഇളംകാറ്റ് ആ വഴി പോയി ..
ശ്മശാനത്തിനപ്പുറം സ്വപ്നം തൂങ്ങിമരിച്ച മരച്ചില്ലക്ക് താഴെ ,
ഒരു നിശാഗന്ധി വിരിഞ്ഞിരുന്നു ...
അവളുടെ പുഞ്ചിരിയെ തൊട്ടുകൊണ്ട്‌ ..
വിദൂരങ്ങളില്‍ ഓര്‍മ്മകളോപ്പം അസ്തമിക്കുന്ന...
കിരണങ്ങളില്‍ പൊയ് മറയുന്നു ... 
എവിടെയ്ക്കോ ....Wednesday, October 26, 2011

നീയറിയാതെ പോയ എന്റെ പ്രണയം ... !

നിശബ്ദതയുടെ വിശുദ്ദിയില്‍ 
പൊതിഞ്ഞു വച്ച പ്രണയം ... !
അവളോട്‌ പറയാന്‍ മറന്ന 
എത്രയോ സ്വകാര്യങ്ങള്‍... !
അവളുടെ നാവില്‍ നിന്ന് 
കേള്‍ക്കാന്‍ കൊതിച്ച ആഗ്രഹങ്ങള്‍ .. !

മൃതിയുടെ കരങ്ങള്‍ 
തൊണ്ടയില്‍ മുറുകിയപ്പോള്‍,
അവസാന നെടുവീര്‍പ്പിനോപ്പം 
ആരുമറിയാതെ 
ഒരു കണ്ണീര്‍ മുത്തില്‍ പൊഴിഞ്ഞിരുന്നു 
നിനക്കായി നീയറിയാതെ പോയ എന്റെ പ്രണയം ... !

Tuesday, October 25, 2011

ഒന്നുമറിയാതെ ..... !!

എന്റെ വാക്കുകളിലെ 
ആഴമേറിയ മുറിവില്‍ ,
ഉപ്പുരസം നിറച്ചുകൊണ്ട്,
നിന്റെ ഓര്‍മകളുടെ വിണ്ണില്‍ നിന്നും ,
കണ്ണീര്‍ പൊഴിയാത്ത ദിനമായിരുന്നു ഇന്ന് ... !
മുന്‍പോട്ടു നടക്കും തോറും 
നിന്നോടെനിക്കുള്ള പ്രണയം തീവ്രമാവുകവും,
നിന്റെ ഇല്ലയ്മയിലെ വേദന ആഴമേറുകയും ചെയ്യുന്നു...
എങ്കിലും ഇന്നെന്റെ മനസ്സില്‍ നീ ഇല്ലായിരുന്നു ...
തലച്ചോറില്‍ സൂചിമുന ആഴ്ന്നിറങ്ങുന്നതു പോലെ തന്നെയാണ് 
നിന്റെ വിചാരങ്ങള്‍ എന്നില്‍ നിലനില്‍ക്കുന്നത് ...
ഞാന്‍ ആ വേദനയെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു ...
നിറം മങ്ങിയ ആകാശത്തിനും ,
നനഞ്ഞ മണ്ണിനുമടിയില്‍ , 
അഴുകിയ പൂക്കളുടെ ഗന്ധം പരക്കെ...
ഇന്ന് നിന്റെ ഓര്‍മ്മകള്‍ ഇല്ലാതെ ഞാന്‍ ഉറങ്ങി ... ! 
ഒന്നുമറിയാതെ ..... !! 
Sunday, October 23, 2011

നീ എവിടെ

 ഏകാന്തമായ എന്റെ മൌനത്തിന്റെ കൂട്ടിലേയ്ക്ക്‌ ,
വിദൂരങ്ങളില്‍ നിന്നും പ്രണയത്തിന്റെ നോവ്‌ ശേഖരിച്ചു വന്ന്,
എന്റെ കണ്ണീരില്‍ കനല് നിറച്ച്,
സ്വസ്ഥമായ എന്റെ ധ്യാനത്തില്‍ , 
നരക കവാടങ്ങള്‍ തുറന്ന് ...
സിരയില്‍ കരിഞ്ഞ ശവങ്ങളുടെ ഗന്ധവും നിറച്ച് ...
എവിടേയ്ക്കാണ് നീ പൊയ് മറഞ്ഞത് ?? 

Saturday, October 22, 2011

എന്നിട്ടുമെന്റെ പ്രണയമേ ..

നിന്നെ ജീവനോളം സ്നേഹിച്ച 
എന്റെ പ്രാണന്‍ 
ചിതയിലെരിയുമ്പോള്‍ 
എന്തിനാണ് നീ 
ഒരു കണ്ണീര്‍ തുള്ളി സമ്മാനിച്ചത്‌ ?
മരണത്തിനു പോലും,
നിന്റെ ഓര്‍മകളെയും 
നിന്നോടുള്ള അളവറ്റ പ്രണയത്തെയും 
എന്നില്‍ നിന്നെടുത്തു മാറ്റാനാവില്ലെന്നോ ?
എന്നില്‍ നിറയെ നീയാണെന്നറിഞ്ഞിട്ടും .... 
എന്നിട്ടുമെന്റെ പ്രണയമേ ..
എന്നെ നീ എകയാക്കിയതെന്ത് ?
എന്റെ പ്രാണന് മേലെയായി 
നിന്നെ ആര്‍ക്കു സ്നേഹിക്കാനാവുമായിരുന്നു  ??

Thursday, October 20, 2011

game

It was just a game for u...
In which u are well experienced...
 But u never realized that it was my life u were playin with...
And u never turned back to see me dying for u.. 
And u Will never... !

Tuesday, October 18, 2011

സ്വപ്നം

നീ അറിയാതെ 
നിന്റെ ഒരു സ്വപ്നമായെങ്കിലും
അരികില്‍ നില്ക്കാന്‍ 
ഞാന്‍ കൊതിക്കുന്നു ...
എനിക്കൊപ്പം നിന്റെ മനസ്സ് 
തൊടിയിലെ തുമ്പികളെ പോലെ 
പറന്നിരുന്നെങ്കില്‍ എന്ന് 
ഞാന്‍ കൊതിക്കുന്നു ...
നിന്നില്‍ ഞാന്‍ വന്നു ചേരുവാനായി 
ഇനിയും ഒരു ജന്മം കാത്തിരിക്കണമെന്നോ ?
എനിക്ക് നിന്നോടുള്ള പ്രണയം അറിയാന്‍ ..
നിനക്ക് ഒരു ജന്മം വേണമെന്നോ ??? 

Monday, October 17, 2011

എന്റെ ഓര്‍മ്മകള്‍

പകല്‍ വെളിച്ചത്തിന്റെ ഉറ്റു നോട്ടങ്ങളില്‍ എന്റെ ഓര്‍മ്മകള്‍  വെന്തുരുകുന്നു.. 
രാവിന്റെ നിശബ്ദതയില്‍ എന്റെ ഓര്‍മ്മകള്‍  വേദനയുടെ താരാട്ടില്‍ മയങ്ങുന്നു ...

Sunday, October 16, 2011

നീ അറിഞ്ഞിരുന്നില്ല അല്ലെ ..

നിനക്കായി വേദനയോടെ
ഞാന്‍ പൊഴിച്ച കണ്ണീരില്‍
ഒരു തുള്ളിയെങ്കിലും
നീ അറിഞ്ഞിരുന്നെങ്കില്‍ ,
ഒരു നൂറു ജന്മം
നീ എന്നെ നിന്നോട് ചേര്‍ത്തു വച്ചേനെ ...
നീ അറിഞ്ഞിരുന്നില്ല അല്ലെ .. 
നിന്റെ വിരഹത്തില്‍ 
മനം നൊന്തു ഞാന്‍ 
പിടഞ്ഞു മരിക്കുന്നത് വരെ 
നീ അറിഞ്ഞിരുന്നില്ല അല്ലെ ..
അത് വരെ എന്റെ പ്രാണനെ,
ഞാന്‍ മുറുക്കി പിടിച്ചത് നിനക്ക് വേണ്ടിയാണെന്ന് ...

നെഞ്ചിലെ തീനാളം

വിരസമായ ദിവസങ്ങളുടെ ആവര്‍ത്തനം ...
ഏതോ ഒരു പ്രതീക്ഷയുടെ പിന്നാലെ 
ജീവിതം തള്ളി നീക്കിയ നാളുകള്‍ ...
ഇന്ന് .. ഈ നിമിഷം ശ്വാസംനിലച്ചത് പോലെ ...
അമ്പരപ്പിക്കുന്ന ശൂന്യത 
ഓരോ നിമിഷത്തെയും പൊതിയുകയാണ് ...
എന്റെയുള്ളില്‍ ജീവന്‍ നിലനില്‍ക്കുന്നു ...
പക്ഷെ ഒന്ന് മാത്രം മനസ്സിലാവുന്നില്ല ,
മനസ്സിന്റെ ബോധതലങ്ങള്‍  
ഏകാന്തതയുടെ പടുകുഴിയില്‍ 
വേദനയോടെ ഞരങ്ങാന്‍ മാത്രം 
ഈ ജീവന്‍ എന്തിനു ബാക്കി ?
കടലാസുകളില്‍,
ജീവനെ പച്ചയായി കീറി മുറിക്കുന്ന എന്റെ വേദന 
ഞാന്‍ കോറുന്നു ..
ഒരു നിമിഷാര്‍ധത്തില്‍ പോലും
ആശ്വാസത്തിന്റെ ഒരംശം ലഭിക്കാതെ ഞാന്‍ 
വീണ്ടും നെടുവീര്‍പ്പെടുന്നു ..
മരിക്കാതെ ഞാന്‍ പിടഞ്ഞു മരിക്കുന്നു ...
കണ്ണില്‍ രക്തം പടരുന്നു ... !
നെഞ്ചില്‍ തീനാളങ്ങളും... !

Saturday, October 15, 2011

Heaven and the hell..

Each time, while i felt
the warmth of your lips on mine ,
it was as if we were alone
in the pastures of heaven..
Each time i felt the closeness
of your body on mine,
i was as if  a princess
in the kingdom of heaven...
Each time you ignore me now,
it is a feeling of being burnt
in the furnaces of hell... 

Thursday, October 13, 2011

എന്റെ കവിത

നിന്റെ ഓര്‍മകളില്‍ നിന്നും
ഓടി മറയുവാന്‍ ഞാന്‍ കൊതിക്കുന്നു ...
ഓര്‍മ്മകള്‍ നിറയെ വേദന എങ്കിലും ,
എന്റെ പ്രാണന്‍ തുടിക്കുന്നത് അവയിലാണ് ...
ചിന്തകളെ ചുറ്റിപുണര്‍ന്നു കിടക്കുന്ന ഓര്‍മ്മകള്‍,
എന്റെ കണ്ണീരിനെ വാക്കുകളായും..
വാക്കുകളെ കവിതയായും പുനര്‍ജനിപ്പിക്കുന്നു ...
നീ തകര്‍ത്തെറിഞ്ഞ ഹൃദയത്തില്‍ നിന്നും ഇറ്റുവീഴുന്ന 
വേദനയുടെ തുള്ളിയാനെന്റെ കവിത...

Wednesday, October 12, 2011

എല്ലാമറിഞ്ഞിട്ടും.....

പ്രാണനെ കയ്യിലെടുത്ത്
വാക്കുകളില്‍ വേദന ശര്‍ദ്ദിക്കുന്ന 
ഭ്രാന്തിയായ പെണ്ണാണ് ഞാന്‍

ചത്ത സ്വപ്‌നങ്ങള്‍ നാറുന്ന 
എന്റെ തളര്‍ന്ന ആത്മാവില്‍  
എല്ലാം അറിഞ്ഞിട്ടും കൂട് കൂട്ടിയതെന്തിനാണ് ?

പിണങ്ങിയപ്പോഴും,പൊട്ടിക്കരഞ്ഞപ്പോഴും
ഇനി വേണ്ട എന്നാവര്‍ത്തിച്ചിട്ടും,പിണങ്ങിപ്പിരിയാതെ 
നീ എന്നെ മാറില്‍ ചെര്‍ത്തുവച്ചതെന്തിനാണ് ?

ചോരയൊലിക്കുന്ന ചിന്തകളെ വിഴുങ്ങി 
കണ്ണീരിന്റെ ലഹരി മോന്തി 
രാവുറങ്ങുന്നതും നീ കണ്ടതല്ലേ ?

ഉറഞ്ഞു കൂടുന്ന മഞ്ഞിന്‍ തണുപ്പില്‍ ,
മിടിക്കാന്‍ മറന്ന ഹൃദയത്തെ  മൌനത്തില്‍ പുതപ്പില്‍ മൂടി,
ഉറക്കാന്‍ ശ്രമിച്ചതും നിന്റെ മുന്‍പില്‍ വച്ചല്ലേ ?

എല്ലാമറിഞ്ഞിട്ടും മനസ്സില്‍ നിഗൂഡതകള്‍ ഒളിപ്പിച്ചു ,
ഏകയായി തേങ്ങിയ എന്നിലെ മുറിവുകളില്‍ 
വേദന ആഴ്ത്തി വന്നതെന്തിനാണ്‌  ?

ഒരു വാക്ക് പോലും മിണ്ടാതെ
ദൂരങ്ങള്‍ ഇടയിലാക്കി നീ പോയപ്പോള്‍
കരയാന്‍ ഒരു തുള്ളി കണ്ണീരു പോലും എന്നില്‍ ബാക്കി ഇല്ല ... !!

തീരം...

ഓര്‍മയുടെ തീരത്ത്‌ 
സ്വപ്‌നങ്ങള്‍ ഒന്നൊന്നായി 
തിരയെടുക്കുമ്പോള്‍ 
ഏകാന്തതയുടെ ഉപ്പു കലര്‍ന്ന വേദന 
പ്രതീക്ഷയുടെ ഉദയത്തിനായി കാത്തിരിക്കുന്നു .... 


Tuesday, October 11, 2011

രാവും പകലും ...

രാവില്‍ നിഴലുകള്‍ തമ്മില്‍ 
കുശലം പറയുമ്പോള്‍ ,
മാമരചില്ലകളിലെ മഞ്ഞിന്‍ കണികകള്‍ 
പുല്‍നാമ്പുകളെ പുണരുമ്പോള്‍ ,
ഒരു നിശാഗന്ധിയുടെ ഇതളുകള്‍ക്കുള്ളില്‍ 
നിന്റെ പ്രണയത്തെ ഞാന്‍ പൊതിഞതല്ലേ..
നിന്റെ ഒരു ചുംബനത്തിന്റെ ചൂടില്‍,
ഒരു ജന്മം ഞാന്‍ നിന്നില്‍ സമര്‍പ്പിച്ചതല്ലേ ...
എത്രയോ ജീവനറ്റ താളുകളില്‍ പ്രണയപൂര്‍വ്വം,
ഞാന്‍ നിനക്ക് ജീവന്‍ നല്‍കി ....
എന്നിട്ടും ഒടുവില്‍ ...
എന്റെ രാത്രികള്‍ക്ക് നീ 
വേര്‍പാടിന്റെ വേദന പകര്‍ന്നു തന്നതെന്തിനാണ് ?
നിന്നെയോര്‍ത്ത് ...
നിന്റെ നഷ്ടത്തെ ഓര്‍ത്ത്‌..
ഭ്രാന്തമായി എന്റെ പ്രാണന്‍ നിലവിളിക്കുന്നു ...
ഉതിരുന്ന കണ്ണീരിനെ മറയ്ക്കാന്‍ ഞാന്‍ 
പകലുകളില്‍ ആള്‍ക്കൂട്ടത്തെ ഭയക്കുന്നു ... !

a view ..

ppl use to ask me why do i still cry for a relation which stayed not more than two months .... even i felt the same many times ... am i a fool to cry for such a relation for years... i just have a short answer .... itz not no. of years that adds to a relation... even if the person enters your heart just for a second... deeply... it hurts more than anythin when we realize that the person is no more in the place you kept ... and its just unbearable pain left there untill ur death....


There are some relations in life, which will change the whole you once it is finished... And the new person in you will be left with a broken heart somehow stitched back together... Everybody around you will advice you to recover.. you can pretend that you did... but let me tell you... if u were in a relation with full love... and if you lost the same... you can never recover from the memories.... you will start loving melodies... you will start reading poems and so on...


Another great point i ve learned from my life is... you will get to know value of real love only when you lose the same...  !!

Monday, October 10, 2011

സ്വരം

വീണ്ടും അതേ സ്വരം മനസ്സില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു 
നിലാവും നിശാഗന്ധിയും പ്രണയിക്കുന്ന യാമങ്ങളില്‍ 
സമയത്തിന്റെ വേഗത അറിയാതെ മെല്ലെ മെല്ലെ നീ എന്റെ കാതില്‍ മന്ത്രിച്ചത് ...
മറവിയുടെ കയങ്ങളില്‍ 
നിന്റെ ഓര്‍മകളെ വലിച്ചെറിഞ്ഞു 
മുന്‍പോട്ടു നടക്കുവാന്‍ എനിക്കെങ്ങനെയാവും ...
എന്റെ പ്രാണനില്‍ നിന്നെ ഞാന്‍ കോര്‍ത്തെടുത്തതല്ലേ ....
നിന്റെ ഓര്‍മകളുടെ പിന്‍വിളികളില്‍ 
ഈ ജന്മം മുഴുവന്‍ നെടുവീര്‍പ്പുകളെ ഏറ്റുവാങ്ങും..