Thursday, December 30, 2010

വേനല്‍

ഈ വേനല്‍ അസ്സഹനീയമാണ് ..

ചുടുകാറ്റില്‍ കൊഴിയുന്ന തളിരിലകളും ,

വിധൂരങ്ങള്‍ തേടുന്ന പൊടിപടലങ്ങളും ,

നെടുവീര്‍പ്പോടെ മണ്ണിന്റെ മാറില്‍ ഉരുകിവീഴുന്ന ഒരിറ്റു കണ്ണീരും ,

ഒപ്പം ശ്വാസനാളത്തെ പോലും ഞെരുക്കുന്ന ഏകാന്തതയും...

Monday, December 27, 2010

ഈ രാവില്‍ ..

ഇരുള്‍ വീണ ഒറ്റയടിപ്പാതകളില്‍,
മുറിവുണങ്ങാത്ത പൂവിന്‍ ഞരക്കങ്ങള്‍ മെല്ലെ കേള്‍ക്കാം ..
കടലിന്‍ മടിത്തട്ടില്‍ അസ്തമയ സുര്യന്റെ കിരണങ്ങള്‍ ജീവനൊടുക്കുന്നു ..
രാവിന്‍ മൌനം അലകളില്‍ വേദനയോടെ തേങ്ങുന്നു ...
മെഴുകുതിരികളുടെ മങ്ങിയ വെളിച്ചത്തില്‍ ,
ചിറകുരുകിയ ഈയാമ്പാറ്റകളുടെ പ്രാണവേദന ..
സ്വപ്നങ്ങള്‍ക്ക് പോലും കറുപ്പ് നിറമാണ് ...
ഉറഞ്ഞു കൂടിയ രക്തത്തിന്റെ കറുപ്പ് ..
നിഗൂഡതകളുടെ ദുര്‍ഗന്ധവും ..
ഈ രാവിലാനെന്റെ തൂലികയില്‍ ഭ്രാന്തുപിടിച്ച ചിന്തകളുടെ മഷി പുരണ്ടത് ...

Thursday, December 23, 2010

I love my mother

More than a person who care,
more than a person who loves,
she is a role model for
how a woman can be !

She is the person of difference and
the godess to share the tears...
she is a solution and she is a prayer
she is a support and she is an answer !

A moment away is painful,
and a moment close is a feeling of thousand births,
The last option of my choices is her word..
And for eternity,Let me be your daughter ... !

Wednesday, December 15, 2010

നിന്‍റെ പ്രണയം...


ഹൃദയത്തിന്റെ അഗാധതയില്‍ മൌനമായിരുന്നു സംഗീതം

എകയായിരുന്നു ഞാന്‍ നിശബ്ദതയെ പ്രണയിക്കുകയായിരുന്നു ..

ചിന്തകളിലെ ഇടതൂര്‍ന്ന വഴിയിലൂടെ നീയെന്ന സ്വപ്നം ,

എന്റെ സംഗീതത്തില്‍ കൂടിപാര്‍ത്തത് ഞാന്‍ പോലും അറിയാതെയാണ് ..
നിമിഷങ്ങളുടെ വേഗതയിലും നിശ്വാസങ്ങളെ ചങ്ങലയ്ക്കിട്ടു ,

നിന്‍റെ ചിത്രം എന്നെ അരിച്ചുതീര്‍ക്കുകയായിരുന്നു

മായ്ക്കാനും മറക്കാനുമാവാതെ എന്നിലെ മൌനത്തെ ചുട്ടെരിച്ചു ,

നീയെന്ന തിരി എന്നില്‍ ഉരുകിത്തീരുന്നു ...

വേര്‍പാടിന്റെ ഘോരവേദന ജീവനില്‍ തുള്ളിയായി നിറച്ചു ,

ഏതോ പാഴ്ക്കിനാവ് പോലെ മറഞ്ഞതും ,

എന്നിലെ മുറിവുകള്‍ ആഴ്ത്തിയതും നീയാണ് ...

നിന്‍റെ പ്രണയമാണ് ....

Monday, December 13, 2010

നീ എനിക്ക് ...


വെറുമൊരു കടലാസ്സു കഷ്ണത്തിന്റെ ജീവനറ്റ ഹൃദയത്തില്‍ തളച്ചിട്ട കുറെ വാക്കുകളുടെ മിടിപ്പിലല്ല നീയുള്ളത് ... ഒരായിരം സങ്കല്പങ്ങള്‍ കൂട്കൂട്ടി പാര്‍ക്കുന്ന എന്റെ ജീവനിലെ തേജസ്സുറ്റ പ്രാര്‍ഥനയിലാണ് ..പ്രതീക്ഷയിലാണ് ...കൂരിരുട്ടിലും പൂക്കള്‍ വിടര്‍ത്തുന്ന അതുല്യമായ പ്രണയമേ... ഇതു നിദ്രയിലാണ് നിന്‍റെ സ്വപ്‌നങ്ങള്‍ കുടികൊള്ളാത്തത് ? ഏത് ഇരുളിലാണ് ഞാന്‍ നിന്‍റെ പ്രകാശം കണ്ടുണരാത്തത് ? ഏത് മൌനമാണ് നിന്നെ ധ്യാനിക്കാത്തത് ?പകലിന്റെ സിന്ദൂരം രാവില്‍ മറയുമ്പോഴും , സാഗരത്തിന്റെ അലമുറകള്‍ തിരയിലടങ്ങുമ്പോഴും , ശിശിരത്തിന്റെ വേദന ഇലകളില്‍ കൊഴിയുമ്പോഴും , നിനക്ക് ചുറ്റും എന്റെ പ്രാണന്‍ നട്ടംതിരിയുന്നുണ്ടാവും ..കാലങ്ങളിലോ കാതങ്ങളിലോ അലിഞ്ഞു ചേരാത്ത , ഓര്‍മകളില്‍ ഒടുങ്ങാത്ത , നഷ്ടങ്ങളില്‍ വീണു ഉടയാത്ത സ്വപ്നമാണ് നീ ...ഒടുവിലിന്റെ ഈ ആത്മാവിന്റെ നേര്‍ത്ത തിരി കെടുംബോഴും തിരശ്ശീലക്കു പിന്നിലെന്റെ ചേതന പിടയുമ്പോഴും ... കാലം എന്നോ എനിക്ക് സമ്മാനിച്ച നിന്‍റെ പേര് തളര്‍ന്ന നാവു ഉരുവിടുന്നുണ്ടാവും...
Sunday, December 12, 2010

ഇന്ന് നീ എന്നില്‍ ...

പണ്ടെങ്ങോ ഒരിക്കല്‍ നീ എന്നിലെ വിഭ്രാന്തമായ ഏകാന്തതകളില്‍
ആശ്വാസത്തിന്‍റെ പ്രകാശമായിരുന്നു..
പകല്‍ വെളിച്ചത്തിന്റെ പരക്കംപാച്ചിലുകളെ,
കാലം മെല്ലെ കാര്‍ന്നുതിന്നു തുടങ്ങിയപ്പോള്‍
മനസ്സിന്റെ ചില്ലകളില്‍ കത്തിയെരിഞ്ഞ കുറെ സ്വപ്നങ്ങളും,
ശിഥിലമായ ഓര്‍മകളും ബാക്കി...
വേദനയുടെ രൂക്ഷ ഗന്ധവും, മുറിവേറ്റ സ്വപ്നങ്ങളുടെ കാല്‍പ്പാടുകളും
നെഞ്ചിലേറ്റി തനിയെ ഞാന്‍ വീണ്ടും...
എന്റെ നിശ്വാസങ്ങള്‍ ഋതുക്കളും കടന്നു നാളെയുടെ വഴിയമ്പലത്തില്‍ ചേക്കേറുമ്പോള്‍ ,
അനാഥമായ കരിയിലകൂട്ടങ്ങള്‍ക്കിടയില്‍ എന്റെ ഹൃദയം വീണു വിതുമ്പുമ്പോള്‍,
ആ കണ്ണീരില്‍ പോലും നിന്‍റെ നിഴലുണ്ടാവും ...

Thursday, December 2, 2010

എന്നില്‍ നീ...

മുളംകാടുകളില്‍ തെന്നല്‍ ഗാനമാലപിക്കും പോലെ,
പൂവിന്‍ ഹൃത്തില്‍ മഞ്ഞുത്തുള്ളികള്‍ വീണലിയുംപോലെ,
അലകടലിന്‍ ആരവം ചിപ്പിക്കുള്ളില്‍ സംഗ്രഹിക്കും പോലെ ,
നീ നിന്നെതന്നെ എന്നില്‍ തി തെളിക്കുന്നു....

Wednesday, December 1, 2010

നിന്നെ ഓര്‍ത്ത്...

നിശബ്ദതയില്‍ ഞാന്‍ പൂഴ്ത്തി വച്ചിരിക്കുന്നത് സാഗരമാണ്. വേദന... അലകളായി ഹൃദയത്തിന്റെ ഉള്ളറകളില്‍ ആര്‍ത്തിമ്പുകയാണ്... നിന്‍റെ ഓര്‍മ്മകള്‍ പേമാരിയായി മനസ്സിന്റെ തീരങ്ങളില്‍ പെയ്യുന്നു.. നമ്മള്‍... നീയും ഞാനുമെന്ന കൈവഴികളായി പിരിഞോഴുകിയപ്പോഴും, സ്നേഹം വിധിക്ക് വഴി മാറിയപ്പോഴും, ഒന്നും... നീ അറിഞ്ഞിരുന്നില്ല... എന്റെ ചേതന നിന്‍റെ പാദങ്ങളില്‍ വീണു വിതുംമ്പുകയാണെന്ന്... എന്റെ സത്ത നീയെന്ന മഹാ സത്യത്തിനു മുന്നില്‍ അടിയറവു വെക്കുകയാണെന്ന്... പാപവും പുണ്യവും തമ്മിലെ അകലങ്ങളില്‍ ഞാന്‍ വെന്തുരുകുകയാണെന്ന്... ഒടുവിലീ വേദിയിലെ യവനിക താഴ്ന്നിട്ടും... കണ്ണീര്‍ ചുടുനിണമായി ഒഴുക്കികൊണ്ട് എന്റെ ജീവന്‍ ബാക്കിയുണ്ടായിരുന്നു... ഒന്നുമറിയാതെ നീ എന്നെ മറവിയുടെ അധ്യായങ്ങളില്‍ മൂടിവച്ച് മറഞ്ഞപ്പോള്‍ നിന്നെ ഓര്‍ത്ത്‌.... നിന്നെ ഓര്‍ത്തു മാത്രം അപ്പോഴും എന്റെ പ്രാണന്‍ തേങ്ങുകയായിരുന്നു...