ആദ്യം തുളച്ചിറങ്ങിയ
സൂചിക്കുളിര്
മുഴുവന്‍ നനയുമ്പോള്‍
അപ്പൂപ്പന്‍താടിയോ
ഇതളായോ
തൂവലായോ
മേഘമായോ
കൊഴിഞ്ഞും മറഞ്ഞും പറന്നും
പോകുന്നതുപോലെ,
എണ്ണിപ്പെറുക്കിവയ്ക്കുന്ന
മുറിവുകളെയൊക്കെ
മറവിയായും
നെടുവീര്‍പ്പായും കാലം
വിവര്‍ത്തനം ചെയ്യുന്നു
ഓരോ മുള്ളിനും
ഒരു പൂവും
എവിടെയോ
വിരിയുന്നത് പോലെ !
ഒരു പൂവും
എവിടെയോ
വിരിയുന്നത് പോലെ !
എന്നോ ഒരിക്കല്‍
ഇരിക്കേണ്ട തണല്‍ച്ചുവടിനുവേണ്ടി
മണ്ണിനടിയില്‍
വേരിനിടയില്‍
ഒരു വിത്തായി ഉറങ്ങുന്നുണ്ട് ഇന്ന്
ഒരു പൊള്ളല്‍ക്കാലം
ഇരിക്കേണ്ട തണല്‍ച്ചുവടിനുവേണ്ടി
മണ്ണിനടിയില്‍
വേരിനിടയില്‍
ഒരു വിത്തായി ഉറങ്ങുന്നുണ്ട് ഇന്ന്
ഒരു പൊള്ളല്‍ക്കാലം
ഈ നെറുകിന്‍റെ
വേനല്‍പ്പാടങ്ങളില്‍ ,
തീയില്‍ ചുട്ടെടുക്കുന്ന
കനല്‍പ്പഴങ്ങളില്‍ ,
നിറഞ്ഞും മറിഞ്ഞും പെയ്യാന്‍
ഒരു കടലിനെ,
ആകാശം
പതുക്കെ
വളരെ പതുക്കെ
കുടിച്ചു വറ്റിക്കുന്നുണ്ട്
വേനല്‍പ്പാടങ്ങളില്‍ ,
തീയില്‍ ചുട്ടെടുക്കുന്ന
കനല്‍പ്പഴങ്ങളില്‍ ,
നിറഞ്ഞും മറിഞ്ഞും പെയ്യാന്‍
ഒരു കടലിനെ,
ആകാശം
പതുക്കെ
വളരെ പതുക്കെ
കുടിച്ചു വറ്റിക്കുന്നുണ്ട്
പാടി പാടി തനിയെ
നിലച്ചുപോയൊരു
പാട്ടുപെട്ടിയുടെ
കനത്ത ഏകാന്തതയാണ് ഞാന്‍ !
നിലച്ചുപോയൊരു
പാട്ടുപെട്ടിയുടെ
കനത്ത ഏകാന്തതയാണ് ഞാന്‍ !
പുതിയതൊന്നിനെയും
സംപ്രേക്ഷണം ചെയ്യാത്ത,
എന്‍റെ വാശിയുടെ മാറാലയില്‍
നീയൊരു ഓര്‍മ്മയായി മാത്രം
മെല്ലെ പരിണമിക്കുന്നുമുണ്ട്
സംപ്രേക്ഷണം ചെയ്യാത്ത,
എന്‍റെ വാശിയുടെ മാറാലയില്‍
നീയൊരു ഓര്‍മ്മയായി മാത്രം
മെല്ലെ പരിണമിക്കുന്നുമുണ്ട്
വാതില്‍ ഓരോന്ന് കടക്കുമ്പോഴും
ഓരോ ചങ്കിടിപ്പിലും
പൊള്ളലിലും മുറിവിലും
സംശയങ്ങള്‍ കല്ലിച്ചുതന്നെ കിടക്കും
ഓരോ ചങ്കിടിപ്പിലും
പൊള്ളലിലും മുറിവിലും
സംശയങ്ങള്‍ കല്ലിച്ചുതന്നെ കിടക്കും
ഒന്നില്‍ നിന്നും മറ്റൊന്ന്
നേര്‍വിപരീതമായി
പരിണമിക്കും വരെ ,
പരിണാമരഹസ്യങ്ങളും
വഴികളും വെറും
ചോദ്യങ്ങള്‍ മാത്രമാണ്..
നേര്‍വിപരീതമായി
പരിണമിക്കും വരെ ,
പരിണാമരഹസ്യങ്ങളും
വഴികളും വെറും
ചോദ്യങ്ങള്‍ മാത്രമാണ്..
(29.03.2015 Malayalam news)
No comments:
Post a Comment