Sunday, June 13, 2010

അപ്പോഴും ...

വെള്ളക്കടലാസില്‍ ,
എന്നില്‍ നിന്നും അടര്‍ന്നു വീഴുന്നത് ,
എന്‍റെ സത്തയുടെ അംങ്ങളാണ് ... !
നിന്‍റെ നേരിയ ഹൃദയത്തിന്റെ ഭിത്തികളില്‍ ഇക്കിളികൂട്ടുന്നത് ,
മുറിവേറ്റ എന്‍റെ വാക്കുകളുടെ ചുടുനിണവും .. !
ഓളങ്ങളില്ലാത്ത പുഴയുടെ നിഗൂ മൌനവും വഹിച്ച് ,
വിടരാതെ കൊഴിഞ്ഞ പൂവിന്‍ നൊമ്പരത്തെ സംഗ്രഹിച്ച് ,
പ്രണയാഗ്നിയില്‍ വാടിയ ജീവനുകളുടെ കിതപ്പും ,
വൈകിയുറങ്ങുന്ന രാവുകളുടെ നിശബ്ധമാം നിലവിളിയും ചേര്‍ത്തുവച്ച് ,
ആഴങ്ങളുടെ ഇരുട്ട് പരതുന്ന കാറ്റോടു ചേര്‍ന്ന് ,
ഞാനും നീയും നടന്ന വഴിളില്‍ ,
എത്രയോ ദൂരങ്ങള്‍ ഞാന്‍ ഇന്നും വേദനയോടെ നോക്കി നില്ക്കാറുണ്ട് ...
രാവിന്‍റെ ശൂന്യതയെ ധ്യാനിച്ച് , വേദനയുടെ കണക്കുകള്‍ ,
കടലാസ്സുകഷ്ണങ്ങളില്‍ വെറുതെ പകര്‍ത്തി .. !
കവിള്‍ത്തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന , പേമാരിയുടെ തുള്ളികള്‍ ,
ഒന്നുമറിയാത്ത ഭാവത്തോടെ ഞാന്‍ അപ്പോഴും തുടച്ചുമാറ്റുന്നുണ്ടായിരുന്നു ...

17 comments:

  1. Angelayum virahavum oramma petta makkal.. :) kollam ...

    ReplyDelete
  2. @ love n love only...>> hahaha... lolz... chumma ! <<< :P

    ReplyDelete
  3. << കവിള്‍ത്തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന , പേമാരിയുടെ തുള്ളികള്‍ ,
    ഒന്നുമറിയാത്ത ഭാവത്തോടെ ഞാന്‍ അപ്പോഴും തുടച്ചുമാറ്റുന്നുണ്ടായിരുന്നു ...>>

    പാവം...

    ReplyDelete
  4. നന്നായിരിയ്ക്കുന്നു...

    ReplyDelete
  5. angela , ഒരു സംശയം, ആരെങ്കിലുമായി കഠിന പ്രണയത്തില്‍ ആണോ .... ഇതിനുമാത്രം പ്രണയ നൊമ്പരങ്ങള്‍ നിര്‍ഗളിക്കുന്നത് കണ്ടു വിഷമം കൊണ്ട് ചോദിച്ചതാ ട്ടോ

    ReplyDelete
  6. :( eey athu veruthe thonnunnatha.. njan ingane ezhuthunnu nne ullu.. :)

    ReplyDelete
  7. nannayittundu........................... aashamsakal...........

    ReplyDelete
  8. എന്നില്‍ നിന്നും അടര്‍ന്നു വീഴുന്നത്
    എന്‍റെ സത്തയുടെ അംശങ്ങളാണ് ..
    സൂക്ഷിക്കുക ....വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ട്‌ ..

    ReplyDelete
  9. good one yarrr..keep it up ..hey do u forget me..i think u delete me from ur friends list..any reason any way tc

    ReplyDelete
  10. @ all >> :) <<

    @ Sreekumar.. no i ve deleted my a/c..

    ReplyDelete
  11. ഞാനും ഇങ്ങനെ ആയിരുന്നു..പറയണമെന്ന് ആഗ്രഹിച്ചതെല്ലാം നേരില്‍ പറയാന്‍ സാധിക്കാതെ വന്നപ്പോഴും ഒടുവില്‍ ഉള്ളിലെ വിഷമങ്ങള്‍ ഒതുക്കി വയ്ക്കാനാകാതെ വന്നപ്പോഴും എനിക്ക് അഭയമായത് കടലാസ്സു കഷണങ്ങളാണ്..
    മുറിവേറ്റ എന്‍റെ വാക്കുകളുടെ ചുടുനിണം പുരണ്ട അവ ഞാന്‍ ഇന്നും സൂക്ഷിക്കുന്നു..
    കവിത വളരെ നന്നായിട്ടുണ്ട്..
    കടലാസില്‍ പകര്‍ത്തുന്ന വേദനയെക്കുറിച്ച് നനായി തന്നെ എഴുതി..

    ReplyDelete
  12. ഒന്നുമറിയാത്ത ഭാവത്തോടെ ഞാന്‍ അപ്പോഴും തുടച്ചുമാറ്റുന്നുണ്ടായിരുന്നു ...

    വരികള്‍ കൊള്ളാം.

    ReplyDelete
  13. ആന്ജല, സഹോദരീ ...നീയും വ്യത്യസ്തയാണ്..മഴ! അത് പെയ്തു കൊള്ളട്ടെ .കരിമേഘങ്ങള്‍ വികൃതമാക്കിയ മാനം തുടച്ചുണക്കിയ ഒരു മഴ പോലെ ഓര്‍മ്മകള്‍ തീര്‍ത്ത ഈ കാര്‍മേഘങ്ങളും പെയ്തൊഴിയട്ടെ! :) (ഒരാള്‍ക്കിട്ട് ചാര്‍ത്താന്‍ പറ്റിയ അവ്സരം കളഞ്ഞു കുളിക്കരുതല്ലോ).വളരെ ,വളരെ നന്നായിരിക്കുന്നു.

    ReplyDelete
  14. "വിടരാതെ കൊഴിഞ്ഞ പൂവിന്‍ നൊമ്പരത്തെ സംഗ്രഹിച്ച്" അവതരിപ്പിച്ചിരിക്കുന്നു, തീഷ്ണമായ ഒരു നോവായി.

    ReplyDelete
  15. Olangalillatha puzhaude nigooda mounam.....
    Njanithevideyo vaayichirikkunnu....
    Kadam konda vaakkukalanooooooo?

    ReplyDelete