ആ സ്നേഹത്തിന്റെ ചൂടില്‍ ,
അടയിരുന്നാണ് എന്നില്‍ ,
ഒരായിരം സ്വപ്‌നങ്ങള്‍ വിരിഞ്ഞത് ...
അതേ വാക്കുകളുടെ മറവിലാണ്,
എന്റെ നൊമ്പരങ്ങള്‍,
ഞാന്‍ കുഴിച്ചു മൂടിയത് ...
എന്റെ ഹൃദയത്തില്‍ മുറിവുകളാഴ്ന്നതും,
ജീവനില്‍ വിരഹത്തിന്റെ കൈപ്പ് നിറഞ്ഞതും,
ഓര്‍മകളെന്റെ പ്രാണന്‍ കവര്‍ന്നതും,
പിന്നീടെപ്പോഴോ.. ഞാന്‍ മനസ്സിലാക്കി ...