Wednesday, August 3, 2011

TEC ..

ഓര്‍മകളുടെ പുസ്തകത്തില്‍ 
ഞാന്‍ സ്വര്‍ണ്ണ ലിപികള്‍ കൊണ്ട് എഴുതിയതാണ് 
അതിലെ മതിലുകല്‍ക്കുള്ളിലെ ഓരോ ദിവസങ്ങളും... 
ഉണര്‍വ്വിനും നിദ്രക്കുമിടയില്‍ 
എത്രയോ നാഴികകള്‍ ഞാന്‍ നടന്നു നീങ്ങിയ എന്റെ ലോകം ...
പ്രവചിക്കാനാവാത്ത ഒരു ആത്മബന്ധം... 
മനസ്സില്‍ തെളിയുന്ന ഒരുപാട് മുഖങ്ങള്‍ ....
സ്നേഹത്തോടെയും പകയോടെയും ... 
ഒളിഞ്ഞും... തെളിഞ്ഞും 
എന്നിലേയ്ക്ക് നീണ്ട കണ്ണുകള്‍ ...
ഇതിലെ ഓരോ നടവഴികളുടെയും .... 
ഓരോ പടികളുടെയും ചലനവും 
എന്റെ ഓര്‍മകളില്‍ എന്നും മുഴങ്ങി കേള്‍ക്കും ...
മരണം വരെ എന്നും ,
എന്റെ ഓരോ മിടിപ്പുകളിലും ...
കൂട്ടാവുന്ന ഒരുപിടി നല്ല ബന്ധങ്ങള്‍ ...
ഇനി വിട...
ആവേശത്തോടെ ഞാന്‍ ഓര്‍മകളില്‍ നിന്നും,
ചികഞ്ഞെടുക്കുന്ന ചിത്രമാവും എന്നും ഇത് ...
കുറെയേറെ സുപരിചിതമായ മുഘങ്ങളും...
ഇനിയൊരിക്കലും ഈ ചിത്രം ഇതേ പോലെയാവില്ല ....
എങ്കിലും..... ഒരിറ്റു കണ്ണീര്‍ മാത്രം .... !

10 comments:

  1. ആദ്യ കമന്റ്‌ എന്റെ വകയാവട്ടെ...ഓര്‍മകളുടെ പുസ്തകത്തില്‍
    സ്വര്‍ണ്ണ ലിപികള്‍ കൊണ്ട് എഴുതിയ ഈ വരികള്‍ എനിക്കും ഇഷ്ടായി.
    "കുറെയേറെ സുപരിചിതമായ മുഘങ്ങളും" എന്നത് മുഖങ്ങള്‍ എന്ന് തിരുത്തണേ..

    ReplyDelete
  2. ഒരു യാത്രാമൊഴി പോലെ...

    ReplyDelete
  3. നല്ല വരികള്‍. നല്ല വായന
    ആശംസകള്‍

    ReplyDelete
  4. അജിയേട്ടന്‍ പറഞ്ഞതാണോ സംഭവം? ആ... എന്തായാലും വരികള്‍ കൊള്ളാം. ഈ ബ്ലോഗില്‍ ഇത്രയേറെ വരികളുള്ള പോസ്റ്റുകള്‍ അപൂര്‍വ്വമാണെന്ന് തോന്നു.

    അജിയേട്ടോ ഈ ഒരു വരികൂടി നോട്ടിക്കോ ;)
    എത്രയോ നാഴികകള്‍ ഞാന്‍ നടന്നു നീങ്ങിയ എന്റെ ലോകം
    ഹ്ഹ്ഹ്ഹ് യെന്താ കഥ ലെ ;)

    ReplyDelete
  5. യാത്രക്കൊടുവിൽ എല്ലാ മുഖങ്ങളോടും നന്ദി പറഞ്ഞ്............ഇഷ്ടമായി വരികൾ.

    ReplyDelete
  6. ശരിയാണല്ലോ ചെറുതേ..ആ വരി ഞാന്‍ നോട്ടി...(പോലീസ് ബ്രെയിന്‍ ചെറുതേ)

    ReplyDelete
  7. life is like that, ha?
    :P
    deep and beautiful lines

    ReplyDelete
  8. ഓര്‍മ്മയുടെ കൈപുസ്തകത്തില്‍ നിന്നും ഒരേട്...
    നന്നായിരിക്കുന്നു...

    ReplyDelete
  9. the future belngs to thse who belve in de beuty of ther dreams

    ReplyDelete