Saturday, December 8, 2012

ഞാന്‍

മിന്നലുകളുടെ കാടാണുള്ളില്‍ !
ചോദ്യങ്ങളുമുത്തരങ്ങളും
തമ്മില്‍ കലഹിക്കുന്നു !
പുരാതന ലിപികളില്‍
പ്രണയമുറങ്ങുന്നു !
ഇന്നലെകളിലേയ്ക്ക്
തിരിഞ്ഞു നോക്കിക്കൊണ്ടൊരു
പഴയ ഘടികാരം നടന്നു നീങ്ങുന്നു !
നോവൊരു
ചിരിയിലൊളിപ്പിച്ച്
ലോകത്തെ ഞാന്‍
തോല്‍പ്പിക്കുന്നനുദിനം !

4 comments:

  1. ഇന്നലെകളിലേയ്ക്ക്
    തിരിഞ്ഞു നോക്കിക്കൊണ്ടൊരു
    പഴയ ഘടികാരം നടന്നു നീങ്ങുന്നു !
    നോവൊരു
    ചിരിയിലൊളിപ്പിച്ച്
    ലോകത്തെ ഞാന്
    തോല്പ്പിക്കുന്നനുദിനം !........soooperB....

    ReplyDelete
  2. ഒളിപ്പിച്ചു വച്ച നോവിനെക്കൊണ്ട് ലോകത്തെ തോല്പ്പിക്കുമ്പോള്‍ അറിയാതെ തോല്‍ക്കുന്നു ഞാനും നീ ചിരിക്കുന്നതിനു മുന്നേ...

    ReplyDelete