Tuesday, November 29, 2011

വീണപൂവ്

നീ കണ്ടിരുന്നില്ല ....
നിനക്കു വേണ്ടി വിരിഞ്ഞ ഈ പൂവിനെ....
കൊഴിഞ്ഞു ... മണ്ണടിഞ്ഞപ്പോഴെങ്കിലും ....
ഒരു നോക്ക് നിനക്കു
തിരിഞ്ഞു നോക്കാമായിരുന്നില്ലേ....
ചവുട്ടി ഞെരിച്ചു  നീ
കടന്നു പോയ ഈ ഹൃദയത്തെ ??
എങ്കിലും ഈ  ജന്മം സഫലമാണ് ...
നിന്റെ പാദങ്ങളുടെ
പ്രഹരമെങ്കിലും ഏല്‍ക്കാന്‍,
ഇതിന്നായല്ലോ .... !!

Monday, November 28, 2011

ഇരുട്ട് ..

വീണ്ടും ഇരുളുന്നു ...
ഇമകളില്‍ തളം കെട്ടിയ ചോര
എന്റെ കാഴ്ച മറച്ചതാവുമോ ??
അതോ ...
നിലാ ഹൃദയത്തിലേയ്ക്കുള്ള
പകല്‍ വെളിച്ചത്തിന്റെ കുതിപ്പില്‍
കാലിടറി വീണതോ ?
ഇരുളും തോറും ഇരുളും തോറും ...
എനിക്ക് ഭയമാണ് ....
ഇരുളിന്റെ മറവിലാണ് ...
ഓര്‍മ്മകള്‍ എന്റെ ബോധത്തെ
അല്‍പ്പാല്‍പ്പമായി തിന്നു തുടങ്ങുന്നത് ...
ആ വേദന നിനക്കറിയാമോ ??
എങ്ങനെ അറിയാന്‍....
ഓര്‍മകളില്‍ നീ ഇല്ലാതിരുന്നെങ്കില്‍ ...
തിരികെ ജീവിതത്തിലേയ്ക്ക് നടക്കാന്‍ ശ്രമിക്കുമ്പോള്‍ ...
പിന്നില്‍ നിന്നും
എന്റെ കഴുത്തില്‍ കുരുക്കിട്ടു നീ വലിക്കാതിരുന്നെങ്കില്‍ ...
എനിക്കറിയാം...
എത്ര ശ്രമിച്ചാലും നിന്റെ ഓര്‍മ്മകള്‍ എന്നെ
പിന്തുടര്‍ന്ന് വേട്ടയാടിക്കൊണ്ടിരിക്കുമെന്ന്...
വിഫലമെങ്കിലും കൊതിക്കുകയാണ് ഞാന്‍ ...
ഒരു നിമിഷമെങ്കിലും മനസ്സ് തുറന്നൊന്നു പുഞ്ചിരിക്കാന്‍ ....





Saturday, November 26, 2011

ജയം



വീണ്ടും നീ ജയിച്ചു ...
എനിക്ക് സന്തോഷം തന്നെ...
എന്റെ ഹൃദയം വീണ്ടും വീണ്ടും തകര്‍ത്തിട്ടാണെങ്കിലും...
നീ ജയിക്കുന്നുണ്ടല്ലോ...



Friday, November 25, 2011

എന്നോ ഒരിക്കല്‍

എന്നോ ഒരിക്കല്‍ മാത്രമാണ് 
ഞാന്‍ നിന്നിലൂടെ കടന്നു പോയത് ....
അന്ന് നീ ....
എന്റെ ഹൃദയം പറിച്ചെടുത്തു പിച്ചിച്ചീന്തി ... !
അതിലായിരുന്നു എന്റെ ജീവനെന്നു നീ അറിയാഞ്ഞിട്ടാണോ ?
ഇപ്പോഴും നീ മനസ്സിലാക്കാത്തതെന്താണ് ....
നിനക്ക് മാത്രമേ എന്റെ പുഞ്ചിരിയില്‍,
ജീവന്‍ നിറക്കാന്‍ കഴിയൂ എന്ന് .... ??



Tuesday, November 15, 2011

ജന്മങ്ങള്‍

ചില ജന്മങ്ങള്‍ അങ്ങനെയാണ് ...
ശപിക്കപ്പെട്ട മുഹൂര്‍ത്തങ്ങള്‍ മാത്രം
സമ്മാനിക്കപ്പെടുന്ന ...
വിധിയുടെ കളിപ്പാട്ടങ്ങളാകപ്പെടുന്ന ....
ഓര്‍മകളുടെ കല്‍ത്തുറുങ്കില്‍ ഓരോ നിമിഷവും
എരിയുന്ന ആത്മാവിനെ താരാട്ടി ....
വെറുതെ ദിവസങ്ങള്‍ തള്ളിനീക്കുന്നു ...

Saturday, November 12, 2011

നീ അറിയാന്‍ ...

എന്നില്‍ ജീവന്‍ ബാക്കിയുണ്ടെന്ന് അവന്‍ എങ്ങിനെയോ അറിഞ്ഞിരിക്കുന്നു ...
എനിക്കറിയാം ഒരിക്കലും അവന്‍ എന്നെ സ്നേഹിച്ചിട്ടില്ല എന്ന് ...
പഷേ ഞാന്‍ സ്നേഹിച്ചു പോയില്ലേ... 
എന്റെ ജീവനില്‍ അവനെ ഞാന്‍ കൊരുത്തു പോയില്ലേ...
എന്റെ ചങ്കില്‍ ആഞ്ഞു ചവിട്ടുകയാണവന്‍...
ഞാന്‍ അവനെ വെറുക്കണം പോലും ...
ഒന്ന് മാത്രം...നീ അറിയാന്‍ ...
ജീവന്റെ ഒരു തുടിപ്പെങ്കിലും എന്നില്‍ ശേഷിക്കുന്നുവെങ്കില്‍ ...
ശ്വാസത്തിന്റെ ഒരംശമെങ്കിലും എന്റെ നാഡികളില്‍ മിടിക്കുന്നെകില്‍ ...
നിന്നെ ഞാന്‍ സ്നേഹിക്കും ...
ഉപദ്രവിച്ചുകൊള്ളൂ ജീവന്‍ എന്നില്‍ ഇല്ലാതാകുവോളം...
നീയും നിന്റെ ഓര്‍മകളും ... 
നിന്നോടുള്ള സ്നേഹവും ... 
ഇല്ലാതാകുന്ന നിമിഷം എന്റെ ജീവനും അവസാനിക്കും ....
എന്തിനാണ് നീ എന്റെ മരണം കൊതിക്കുന്നത് ??
എന്റെ രക്തം ഊറ്റി കുടിക്കുവാണോ ??
അതില്‍ നിറയെ നീയാണെന്ന് നിനക്കറിയില്ലേ... ??
ജീവന്റെ മൊഴിയറ്റ കോണില്‍ വച്ച്...
നീ അറിയാതെ നിന്നെ എന്നില്‍ പ്രതിഷ്ടിച്ചതിനു മാപ്പ് ...
നിന്നെ എന്നില്‍ നിന്നും പിഴുതെറിയാന്‍ നിനക്കും എനിക്കുമാവില്ല ...
നിന്റെ ശ്രമം വ്യര്തമാണ്...
നിന്നെ സ്നേഹിച്ചതിന്റെ മാത്രം പേരില്‍ 
നീ എന്നെ ഇത്രയധികം ശിക്ഷിക്കുന്നുവല്ലോ .... :(



Wednesday, November 9, 2011

മറവിയുടെ തീരം ...

 മറവിയുടെ തീരത്ത്‌ ,
ഓര്‍മകളെ ഓളങ്ങള്‍ 
വീണ്ടും തിരികെ കൊണ്ടുവരുമ്പോള്‍ ,
വര്‍ഷങ്ങളുടെയോ കണ്ണീരിന്റെയോ 
കണക്കെടുക്കാന്‍ നില്‍ക്കാതെ 
കാത്തിരിപ്പുകളില്‍ നിന്നെ നിറച്ചു ഞാന്‍ ജീവിക്കുന്നു ...
നിനക്കായി കാത്തിരിക്കുവാന്‍ വേണ്ടി മാത്രം ജീവിക്കുന്നു  ... !
നിശാഗന്ധി പൂക്കുന്ന യാമം,
ലോകം സ്വപത്തില്‍ മയങ്ങിതുടങ്ങിയിരുന്നു ...
സ്വപ്‌നങ്ങള്‍ മാടി വിളിച്ചിട്ടും ,
തിരിയാന്‍ വയ്യാതെ,
നീയും ഞാനും പിരിഞ്ഞ അതേ തീരത്ത്‌ നില്‍ക്കുകയാണ് ഞാന്‍...
എന്നെങ്കിലും നീ തിരികെ വരുന്നതും കാത്ത്...
തിരികെ വന്നെന്റെ വരണ്ട ഹൃദയത്തില്‍ ,
ഒരു തുള്ളി കന്നീര്മുത്തായി പടരുന്നതും കാത്ത് ... !

Sunday, November 6, 2011

കാത്തിരിപ്പ് ..

മൌനം ഭുജിച്ചു ഞാന്‍ കഴിയാം 
നീ വരുവോളം ...
മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടം പോലും ,
ഇരുളിനെ വിഴുങ്ങി തീര്‍ക്കുന്നു ,
വാചാലമായെന്റെ ഹൃദയത്തെ 
ഈ വെറും പ്രണയം വരിഞ്ഞു മുറുക്കുന്നത് പോലെ ...!
നിമിഷങ്ങള്‍ ആണ്ടുകളുടെ ദൈര്‍ഖ്യം സംഭരിച്ച്
എനിക്കൊപ്പം നില്‍ക്കുന്നു..!
എനിക്കറിയില്ല നീ എന്നെ മറക്കുമോ എന്ന് ..
എനിക്കറിയില്ല ഒടുവില്‍ നീ എന്നെ തേടിയെത്തുമോ എന്ന് ...
നീ എന്നെ സ്നേഹിക്കുന്നുവോ എന്നും ... !
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു ....
നിനക്കായി ഒരായിരം സൂചിമുനകള്‍ 
ചിന്തയില്‍ തറഞ്ഞിട്ടും,
നിന്നോട് ഒരു പരിഭവവും പറയാതെ,
ഒരു വാക്കിന്റെ മൂര്‍ച്ച പോലും നിന്നെ ഏല്‍പ്പിക്കാതെ,
നിന്റെ വരവിനായി കാത്തിരിക്കുന്നു ...!
മഴ വീണ്ടും പെയ്യുന്നു ..
പൂക്കള്‍ വീണ്ടും വിരിയുന്നു... കൊഴിയുന്നു ...
ഒന്നുമറിയാതെ നിന്നെ മാത്രം 
സിരകളില്‍ വേദനയോടെ പ്രസവിച്ച്.... ഞാന്‍ എന്നും ...!
ഒരു യാത്രാ മൊഴിയില്‍ എല്ലാം കുഴിച്ചു മൂടി 
യാത്രയാവാന്‍ എനിക്കായിരുന്നെങ്കില്‍ ... !
എത്രയോ തവണ ശ്രമിച്ചു ...ഞാന്‍ 
പരാജയപ്പെട്ട സത്യം ... !