പുഷ്പഹാരം ..
രാവുറങ്ങും മുന്‍പേ ,നിലാവുണരും മുന്‍പേ ,ഇതാ ഞാനെന്‍ കുടിലില്‍ ,നിനക്കായി പുഷ്പഹാരം തീര്‍ത്തിരിക്കുന്നു ,പകല്‍ വെളിച്ചത്തിന്‍ സ്വര്‍ണ്ണക്കച്ചയില്‍,നിനക്കായി ഞാന്‍ കാത്തുവച്ച ഹാരം !രാപ്പാടികള്‍ ചേക്കേറുന്നു ,നിന്‍ കരവലയത്തില്‍ ...നിനക്കായി അവ ഗാനങ്ങള്‍ ഒരുക്കുന്നു ,അസ്തമയ സൂര്യന്റെ കിരണങ്ങള്എനിക്കൊപ്പം നിനക്കായി പാടുന്നു ...മേഘങ്ങള്‍ക്കപ്പുറം , ഭാവനകള്ക്കുമതീതമായവനെ ,തുച്ചമാമെന്റെയീ വിയര്‍പ്പുനിറഞ്ഞ അധ്വാനം ,അങ്ങ് സ്വീകരിച്ചാലും ...
നിന്‍കുടിലതിലണഞ്ഞീടാം
ReplyDeleteഅതിവേഗം ഋതുദേവികേ
പുഷ്പഹാരമതേറ്റു വാങ്ങം
ഗാനധാരയതു കേട്ടിടാം
നിഘാദബിന്ദുക്കളതു തന്‍
സുഖസുഗന്ധംമുകരാം
ഒരുപുഷ്പഹാരത്തിന്‍
സാന്നിദ്ധ്യമതസാന്നിദ്ധ്യമാകം
ഈ ഹെഡ്ഡെറും ഇഷ്ട്ടായി
ReplyDeleteആ..ഹാ…….. നന്നായിരിക്കുന്നു…. ഒത്തിരി ഇഷ്ടാവും എല്ലാവര്‍ക്കും .
ReplyDeleteഹെഡ്ഡെറും കവിതയും നന്നായിട്ടുണ്ട്...
ReplyDelete:)
ReplyDelete"തുച്ചമാമെന്റെയീ വിയര്‍പ്പുനിറഞ്ഞ അധ്വാനം ,
ReplyDeleteഅങ്ങ് സ്വീകരിച്ചാലും ... "
(സ്വീകരിച്ചിരിക്കുന്നു)
ഈ ബ്ലോഗ് ഇഷ്ടായി.
ReplyDeleteനല്ല വരികൾ!
തുഛമാണെങ്കിലുമോമലേനി-
ReplyDeleteന്നിഛയാമാര്‍ജ്ജവസ്വേദകണങ്ങള്‍
സ്വഛമായൊഴുകുന്നെന്‍സിരകളില്‍
പച്ചപ്പാലമ്ര്'തായ് ഹവിസ്സായ് കവിതയായ്.
കവിത നന്നായി . ഒന്നുകൂടി മനസ്സുവച്ചിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാകുമായിരുന്നു.
Your blog is nice.
ReplyDelete:) thnx all...
ReplyDeleteമാറ്റങ്ങള്‍ കണ്ടു തുടങ്ങുന്നു.. :)
ReplyDeleteകര്‍ത്താവേ ഇത് അങ്ങ് സ്വീകരിച്ചാലും.... :) . നന്നായി എഴുതി .ആശംസകള്‍
ReplyDelete:)
ReplyDeletegud:)
ReplyDelete“”രാവുറങ്ങും മുന്‍പേ ,
ReplyDeleteനിലാവുണരും മുന്‍പേ ,
ഇതാ ഞാനെന്‍ കുടിലില്‍ ,
നിനക്കായി പുഷ്പഹാരം തീര്‍ത്തിരിക്കുന്നു “”
ഹാ! എന്ത് നല്ല വരികള്‍. വളരെ രസം വായിക്കാന്‍.
ജെ പി അങ്കിള്‍
ആശംസകള്‍ തൃശ്ശിവപേരൂരില്‍ നിന്ന്
Not that good this one.....
ReplyDeleteNalla vakkukal avideumivideum kelkkunnu....
But u r not properly using ur potential I think...