ഒരു രാത്രിക്കൊപ്പം ഒന്നുമറിയാതെ ഉറങ്ങിപ്പോകുന്ന ഒരോര്‍മ്മയായിരുന്നു അതെങ്കില്‍, എന്‍റെ മനസ്സ് മുഴുവനും,അതിലെ തീക്ഷ്ണമായ ഉന്മാദങ്ങളെയുംകൊണ്ട് ഞാന്‍ പ്രണയിച്ചേനേ.
ഓരോ പുലരിക്കൊപ്പവും അനേകായിരം കൊടുങ്കാറ്റുകളാല്‍ ചില്ലകളെ ഉലച്ചിടുന്നൊരു വലിയ ഓര്‍മ്മ മാത്രമാവും പ്രണയമെന്നിരിക്കെ, ഒരിക്കലും ഞാനാ മൂന്നക്ഷരങ്ങളില്‍ വിശ്വസിക്കില്ല.
ചൂളം വിളിച്ചു കടന്നു പോകുന്നൊരു ഹ്രസ്വമായ നിമിഷത്തിന്‍റെ നിര്‍വൃതി മാത്രമാണത്.സുദീര്‍ഘമായ ശൂന്യതയുടെ വലിയ കവാടം.
അതിഗാഢമായ ചുംബനങ്ങള്‍
ഒറ്റിക്കൊടുക്കലുകളാണ്.
തല്ലിക്കൊഴിക്കപ്പെടേണ്ടിയിരിക്കുന്ന
നമ്മുടെ ആകാശത്തിനെ ,
നമ്മുടെ ചിരികളെ ,
നമ്മുടെ മാത്രം മഴയെ ,
ഏറ്റവും ഒടുവിലായി ,
ഒരിക്കല്‍ കൂടി ചേര്‍ത്തുപിടിച്ചോളൂ
എന്ന മുന്നറിയിപ്പാണത്.
ഒറ്റിക്കൊടുക്കലുകളാണ്.
തല്ലിക്കൊഴിക്കപ്പെടേണ്ടിയിരിക്കുന്ന
നമ്മുടെ ആകാശത്തിനെ ,
നമ്മുടെ ചിരികളെ ,
നമ്മുടെ മാത്രം മഴയെ ,
ഏറ്റവും ഒടുവിലായി ,
ഒരിക്കല്‍ കൂടി ചേര്‍ത്തുപിടിച്ചോളൂ
എന്ന മുന്നറിയിപ്പാണത്.
ചൂളം വിളിച്ചു കടന്നു പോകുന്നൊരു ഹ്രസ്വമായ നിമിഷത്തിന്‍റെ നിര്‍വൃതി മാത്രമാണത്!
ReplyDeleteപറയാൻ വാക്കുകൾ ഇല്ല!
ചൂളം വിളിച്ചു കടന്നു പോകുന്നൊരു ഹ്രസ്വമായ നിമിഷത്തിന്‍റെ നിര്‍വൃതി മാത്രമാണത്!
ReplyDeleteപറയാൻ വാക്കുകൾ ഇല്ല!
....വാസ്തവം
ReplyDeleteഹൗ... വല്ലാത്തൊരു കവിതാനുഭവ സായൂജ്യം തരുന്ന ഭാഷാ ധന്യത.. നമസ്കരിക്കുന്നു 🙏
ReplyDeleteThis comment has been removed by the author.
ReplyDelete