Tuesday, February 14, 2012

പ്രണയം

തീയായി എന്റെ ഉള്ളുരുക്കുന്ന പ്രണയമേ
നീ മാത്രം ഇന്നും
അക്ഷരങ്ങളുടെ സ്പന്ധനമായി
എന്നില്‍ മിടിച്ചുവല്ലോ ...
പ്രാര്‍ഥനയായി
ആത്മാവില്‍ കൂടുകൂട്ടിയല്ലോ ...
കാലങ്ങളുടെ ദൂരത്തായാലും...
ഓര്‍മയുടെ തീരത്തായാലും ...
സ്വപ്നത്തിന്റെ പിടച്ചിലിലായാലും...
ഒരു ചുടുനിശ്വാസത്തിലെ 
നെടുവീര്‍പ്പ് പോലെ,
ഹൃദയധമനികളില്‍
നിന്റെ സാമിപ്യം
അനുഭവിക്കാനാകുമെന്നു
പ്രണയമേ നീ എന്നെ പഠിപ്പിച്ചു ...
എന്റെ കവിതകളിലെ കണ്ണീരാണ് പ്രണയം ...
എന്റെ ദിവസങ്ങളിലെ തീരാ നഷടമാണ് പ്രണയം ...












Monday, February 13, 2012

വാക്കുകള്‍

എന്റെ തൂലിക 
അല്‍പനേരം നിശബ്ധമായിരുന്നു 
ആ നിശബ്ധത എനിക്കിഷ്ടമാണ് ...
അതിലാണ് ഞാന്‍ എന്നിലെ എന്നെ അറിയുന്നത് ..
എന്റെ ചിന്തകളോട് ഞാന്‍ സംസാരിക്കുന്നത് ...
ഇപ്പോള്‍ വീണ്ടും..
ഏതൊക്കെയോ വാക്കുകളുടെ 
പിന്നാലെ ഓടിത്തുടങ്ങിയിരിക്കുന്നു മനസ്സ് ..
ചരട് പൊട്ടിയ പട്ടം പോലെ ...
വേദനയുടെ താഴ്വാരങ്ങളില്‍ 
കൂടുകൂട്ടിയ പക്ഷികളുടെ 
ഹൃദയമിടിപ്പുകളും താങ്ങി തിരികെ വരുന്നു...
നൊമ്പരങ്ങള്‍ വീണ്ടും ബാക്കി..

നിശബ്ധമായ നിലവിളികള്‍

ചിലപ്പോഴൊക്കെ 
വേദനയുടെ പാരമ്യത്തില്‍ 
മനസ്സ് മരവിക്കാറുണ്ട്,
ആശ്വാസങ്ങള്‍ക്ക് 
ഇറങ്ങി ചെല്ലാനാവാത്ത 
ഇടങ്ങളില്‍ പതിയിരുന്നു 
നൊമ്പരപ്പെടുത്താറുണ്ട്..
അപ്പോള്‍ ആത്മാവിന്റെ നിലവിളികള്‍ 
നിശബ്ധമായിരിക്കും ..
ആരുമറിയാതെ ഒരു വശം ചേര്‍ന്ന് 
കണ്ണീരൊഴുകുന്നുണ്ടാവും..

വേര്‍പാട്

വേര്‍പാട് എന്നും വേദനയാണ്...  
ചോരയൊലിക്കുന്ന ... 
ഓരോ നിമിഷവും ആഴം കൂടുന്ന മുറിവ് ..
മരുന്നോ ?? ഇല്ല...
നിശബ്ധമായ രാത്രികളില്‍,
നീറുന്ന നിന്റെ 
ഹൃദയത്തിലെ മുറിവുമായി 
നിന്റെ സ്വപ്‌നങ്ങള്‍ മല്ലിടുമ്പോള്‍,
നീയറിയാതെ കാലമാകുന്ന വൈദ്യന്‍ 
നിന്റെ മുറിവിനെ തഴുകും ...
അങ്ങനെ വിരഹം നിനക്ക് 
സമ്മാനിച്ച ആ മുറിവ്,
ഒരു തഴംബാകും ...
ജീവിക്കാന്‍ എന്നോ മറന്ന നീ, 
പിന്നീട് ആര്‍ക്കൊക്കെയോ വേണ്ടി 
ജീവിക്കാനും പഠിക്കും ...
അന്ന് കാത്തിരിപ്പുകളുടെ സുഗന്ധം 
തിരികെ വരും ...
ജീവന്റെ മാധുര്യവും...