Monday, April 16, 2012

അന്നും ഞാന്‍

അന്നും മഴപെയ്യുന്നുണ്ടാവും ...
നീ നിന്റെ ജനലഴികളിലൂടെ,
വിദൂരങ്ങളില്‍ നോക്കി
ഓര്‍മ്മകള്‍ ചികയുകയാവും ..
ഓല തുമ്പുകളിലെ പച്ച ഞരമ്പില്‍ നിന്നും
ഒരു കണ്ണീര്‍ തുള്ളി ഉരുകി വീഴും ...
നനഞ്ഞ മണ്ണില്‍ മാറില്‍ 
നിനക്കായി മാത്രം
അന്നും ഞാന്‍ വിരിഞ്ഞിട്ടുണ്ടാവും ...
ആ നിശാഗന്ധി ഞാന്‍ ആയിരുന്നു എന്ന്
അന്നും നീ അറിയില്ല ...
എങ്കിലും നിന്റെ ചിന്തകള്‍
എന്നെ തിരയുന്നുണ്ടല്ലോ ...

Tuesday, April 10, 2012

നിശഗന്ധി

എന്റെ ഓര്‍മകളില്‍ കണ്ണീര്‍ നിറച്ചു പോയ നിനക്ക് വേണ്ടി,
എന്റെ വാക്കുകള്‍ ചോര ചിന്തുന്നു..
ഇനിയൊരു വട്ടം കൂടി നീയാ
മഴവില്ലെന്റെ ജീവനില്‍ വിരിയിക്കുമോ ...
വരണ്ട മനസ്സില്‍ നീ കുളിര്‍ മഴയായി പെയ്യ്തലിയുമോ..
അതിലെന്റെ ആത്മാവ് ശാന്തിയടയട്ടെ...
അതിലെന്റെ ജീവന്‍ വീണുറങ്ങട്ടെ ,
ഇനിയൊരു ജന്മമീ ഭൂവില്‍,
ആരുമറിയാതെ ...
ഒരു നിശഗന്ധിയായി വിടരാന്‍ ...

Tuesday, April 3, 2012

മന്നസ്സിന്റെ ഉള്ളറകളില്‍ ഇന്നും
എവിടെയൊക്കെയോ വച്ച് 
നിന്നെ ഞാന്‍ കണ്ടുമുട്ടാറുണ്ട്...
എന്നെ കാണാതെ നീ പൊയ് മറയുന്നത്  
അപ്പോഴും ഞാന്‍ നിറകണ്ണുകളോടെ  നോക്കി നില്‍ക്കും...