ആനയുടെ കണ്ണുകളില്‍
നോക്കിയാല്‍ കാണാം
ഒരു തടാകത്തിന്‍റെ
അല്ലെങ്കില്‍
ഒരു പുഴയുടെ
ഒരു നദിയുടെ നിശബ്ദത.. !
ഏതു കുത്തൊഴുക്കിലും
പുഴയുടെ ആഴം ശാന്തമാണ് .. !
ഇടയ്ക്ക് വെറുതെ ഒന്ന്
കവിഞ്ഞൊഴുകുമെന്ന് മാത്രം..
കാട്ടുതീ വന്നു നക്കിയെടുത്ത
ഒരു കാട് പോലെയാണ്
ആനയുടെ പുറം
പിഴുതെടുത്ത് മറിച്ചിടുന്ന മരങ്ങളും
ഓടിത്തിമിര്‍ക്കുന്ന വനാന്തരങ്ങളും
കരിപ്പാടുകളില്‍ ശൂന്യമായത് പോലെ
ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്ന
കുറ്റികള്‍ മാത്രമുള്ള ഭൂമിയല്ലേ
ആനയുടെ പുറമെന്ന് നോക്കൂ ..
ചങ്ങല കിലുക്കി
വഴിയിലൂടെ പോകുമ്പോള്‍
ശ്രദ്ധിച്ചാല്‍ കേള്‍ക്കാം
നിലക്കാത്തൊരു മുരള്‍ച്ച
മുറിവേറ്റു കരയുന്നൊരു
കാടിന്‍റെ നോവ്.. !
ആണി കൊളുത്തി വലിച്ചുകീറിയ
ഒരു ഉത്സവകാലത്തിന്‍റെ
ചിന്നംവിളി
വഴിയിലൂടെ നടന്നു പോകുന്നുണ്ട്..
ആന വലുതായിട്ടല്ല
കാട് ചെറുതായിട്ടാണ്
മനുഷ്യര്‍ക്കിടയിലൂടെ നടക്കുന്നത്..
(ജൂണ്‍ 2014 ലക്കം അകം മാസികയില്‍ പ്രസിദ്ധീകരിച്ചത്)
നോക്കിയാല്‍ കാണാം
ഒരു തടാകത്തിന്‍റെ
അല്ലെങ്കില്‍
ഒരു പുഴയുടെ
ഒരു നദിയുടെ നിശബ്ദത.. !
ഏതു കുത്തൊഴുക്കിലും
പുഴയുടെ ആഴം ശാന്തമാണ് .. !
ഇടയ്ക്ക് വെറുതെ ഒന്ന്
കവിഞ്ഞൊഴുകുമെന്ന് മാത്രം..
കാട്ടുതീ വന്നു നക്കിയെടുത്ത
ഒരു കാട് പോലെയാണ്
ആനയുടെ പുറം
പിഴുതെടുത്ത് മറിച്ചിടുന്ന മരങ്ങളും
ഓടിത്തിമിര്‍ക്കുന്ന വനാന്തരങ്ങളും
കരിപ്പാടുകളില്‍ ശൂന്യമായത് പോലെ
ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്ന
കുറ്റികള്‍ മാത്രമുള്ള ഭൂമിയല്ലേ
ആനയുടെ പുറമെന്ന് നോക്കൂ ..
ചങ്ങല കിലുക്കി
വഴിയിലൂടെ പോകുമ്പോള്‍
ശ്രദ്ധിച്ചാല്‍ കേള്‍ക്കാം
നിലക്കാത്തൊരു മുരള്‍ച്ച
മുറിവേറ്റു കരയുന്നൊരു
കാടിന്‍റെ നോവ്.. !
ആണി കൊളുത്തി വലിച്ചുകീറിയ
ഒരു ഉത്സവകാലത്തിന്‍റെ
ചിന്നംവിളി
വഴിയിലൂടെ നടന്നു പോകുന്നുണ്ട്..
ആന വലുതായിട്ടല്ല
കാട് ചെറുതായിട്ടാണ്
മനുഷ്യര്‍ക്കിടയിലൂടെ നടക്കുന്നത്..
(ജൂണ്‍ 2014 ലക്കം അകം മാസികയില്‍ പ്രസിദ്ധീകരിച്ചത്)