എഴുതിക്കൂട്ടിവച്ചതിലും
എഴുതാതെ അടക്കിപ്പിടിച്ചതിലും
ശ്വാസം കിട്ടാത്ത രീതിയില്‍
നിന്നെ ഞാന്‍
ഞെരിച്ചു വച്ചിട്ടുണ്ട്...
ഇടവേളയ്ക്കു ശേഷo
വീണ്ടും
വാക്കുകളേക്കുറിച്ച്
ഓര്‍ക്കുമ്പോള്‍ തന്നെ
നീ സുസജ്ജമായി
മുന്നില്‍ നില്‍ക്കും ...
എന്ത് ചെയ്യാന്‍ ??
നിന്നെ വീണ്ടും വീണ്ടും
എന്നില്‍ നിറച്ചുവയ്ക്കാന്‍
നീ തയ്യാറാകുവോളം ,
ഞാനും നിനക്കുവേണ്ടി മാത്രം
ശൂന്യമായിപ്പോകും...
പിന്നെ, നിന്നെപ്പറ്റിയല്ലാതെ എന്തെഴുതാന്‍ ...
എഴുതാതെ അടക്കിപ്പിടിച്ചതിലും
ശ്വാസം കിട്ടാത്ത രീതിയില്‍
നിന്നെ ഞാന്‍
ഞെരിച്ചു വച്ചിട്ടുണ്ട്...
ഇടവേളയ്ക്കു ശേഷo
വീണ്ടും
വാക്കുകളേക്കുറിച്ച്
ഓര്‍ക്കുമ്പോള്‍ തന്നെ
നീ സുസജ്ജമായി
മുന്നില്‍ നില്‍ക്കും ...
എന്ത് ചെയ്യാന്‍ ??
നിന്നെ വീണ്ടും വീണ്ടും
എന്നില്‍ നിറച്ചുവയ്ക്കാന്‍
നീ തയ്യാറാകുവോളം ,
ഞാനും നിനക്കുവേണ്ടി മാത്രം
ശൂന്യമായിപ്പോകും...
പിന്നെ, നിന്നെപ്പറ്റിയല്ലാതെ എന്തെഴുതാന്‍ ...
ശ്വാസം കിട്ടാതെ ഞെരിക്കപ്പെട്ടിട്ടും സുസ്സജ്ജമായി വന്നുള്ള നിൽപ്പ്..!!!
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....