അടഞ്ഞ
ഇരുട്ട്മുറിയിലെ
മുറിവുകളും വിടവുകളും
തേടിപ്പോകുന്ന വെയില്‍
ഒന്‍പതു മണികളെ
ഒരു കുഴലിലാക്കി
അതില്‍ നിറയെ
പകലിനെ പൊടിച്ച്
മുറിയിലേയ്ക്ക് കടത്തും
ഇരുട്ട്മുറിയിലെ
മുറിവുകളും വിടവുകളും
തേടിപ്പോകുന്ന വെയില്‍
ഒന്‍പതു മണികളെ
ഒരു കുഴലിലാക്കി
അതില്‍ നിറയെ
പകലിനെ പൊടിച്ച്
മുറിയിലേയ്ക്ക് കടത്തും
ജനാലകളെ
ഒരു തുള്ളി സൂര്യനാക്കും
ഒരു തുള്ളി സൂര്യനാക്കും
തനിച്ചു കിടന്ന ഒരു മുറി നിറയെ
വിരിച്ച് സ്വയം ഉണങ്ങാന്‍ കിടക്കുന്ന
പകലിനെ ആ മുറിയുടെ ഇരുട്ട്
നെഞ്ചോടു ചേര്‍ക്കും
വിരിച്ച് സ്വയം ഉണങ്ങാന്‍ കിടക്കുന്ന
പകലിനെ ആ മുറിയുടെ ഇരുട്ട്
നെഞ്ചോടു ചേര്‍ക്കും
ഉച്ചമയക്കത്തിലാഴുന്ന
നിശ്ശബ്ധതകളെ
തഴുകി മിനുക്കി
രാകി രാകി
തിളക്കി വയ്ക്കും
നിശ്ശബ്ധതകളെ
തഴുകി മിനുക്കി
രാകി രാകി
തിളക്കി വയ്ക്കും
സായാഹ്നത്തില്‍
ഇരുട്ട് മുറിയെ താരാട്ടിയുറക്കി
തണല്‍ മരങ്ങളുടെ ചോട്ടില്‍
ഇലപ്പടര്‍പ്പുകളിലേയ്ക്ക്
ഇഴഞ്ഞു കയറിപ്പോകുന്ന
ഒരു കുഞ്ഞു സര്‍പ്പമാകും
ഇരുട്ട് മുറിയെ താരാട്ടിയുറക്കി
തണല്‍ മരങ്ങളുടെ ചോട്ടില്‍
ഇലപ്പടര്‍പ്പുകളിലേയ്ക്ക്
ഇഴഞ്ഞു കയറിപ്പോകുന്ന
ഒരു കുഞ്ഞു സര്‍പ്പമാകും
(Kudumba madyamam this week)
നല്ല കവിത
ReplyDeleteആശംസകള്‍
ഇഷ്ടം
ReplyDeleteഇഷ്ടം
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteGood one.
ReplyDelete