എന്നും എപ്പോഴും രാത്രി മാത്രമായിരുന്ന
നക്ഷത്രങ്ങള്‍ സ്വപ്നത്തില്‍ മാത്രമായിരുന്ന
ആരുമാരും നടക്കാതിരുന്നിട്ടും
മരക്കൂട്ടങ്ങള്‍ക്കിടയില്‍ നൂല് പോലെ
തെളിഞ്ഞു കിടന്നൊരു കറുത്ത ഇടവഴിയിലേയ്ക്ക്
ഏതോ ചില്ലയില്‍നിന്നും
ഇടറി വീണൊരു ഇളം ഓറഞ്ചു നിറം !
നിനക്ക് കാടിന്‍റെ നിശ്ശബ്ദതയെ
സംഗീതമാക്കാന്‍ അറിയാമായിരുന്നു
നിനക്ക് ഈ വഴിയിലേയ്ക്ക്
കാറ്റിനെ വിളിച്ചുകൊണ്ടു വരാന്‍
അറിയാമായിരുന്നു
ഓരോ കാറ്റിലും
ഒരായിരം കടുംചുവപ്പന്‍ വാകപ്പൂക്കള്‍
കൊഴിച്ചിടാന്‍ അറിയാമായിരുന്നു
നീയൊരു ഇളം ഓറഞ്ചു നിറമായിരുന്നു !
നീ വഴിനീളെ കടല്‍നീല
ശലഭങ്ങളെക്കൊണ്ട് നിറയ്ക്കുമായിരുന്നു
ചാറ്റല്‍മഴയില്‍ നനഞ്ഞുനില്‍ക്കുന്ന
ഇലപ്പച്ചപ്പടര്‍പ്പുകളെ
സ്വര്‍ണ്ണം ചാലിച്ച മഞ്ഞത്തുടിപ്പാല്‍
മിനുക്കുമായിരുന്നു
ഉരുളന്‍ കല്ലുകള്‍
ആഴ്ന്നു തറഞ്ഞു കിടന്നിടത്തുനിന്നും
ഏതോ വിടവുകളിലൂടെ
ചെറുപുല്ലുകള്‍ കിളിര്‍ത്തുവരികയും
അതില്‍ അരിമണിയോളമുള്ള
വയലറ്റ് പൂക്കള്‍
ചിരിച്ചുനില്‍ക്കുകയും ചെയ്യുമായിരുന്നു
നീയൊരു ഇളം ഓറഞ്ചു നിറമായിരുന്നു !
നിനക്കൊപ്പം മാമരത്തിന്‍റെ
കൊമ്പുകളിലേയ്ക്ക്
വെള്ളി നക്ഷത്രക്കണ്ണുകളും
തവിട്ടു ചിറകുള്ള
നൂറു നൂറു ചിലമ്പലുകളുമുണ്ടായിരുന്നു
നീ പാതിരാപ്പൂക്കളെ
മുത്തി ഉണര്‍ത്തുകയും
നീ കാട്ടുവള്ളികളെ
ഊഞ്ഞാലാട്ടുകയും ചെയ്തിരുന്നു
ഞാന്‍ കറുത്തു കിടന്നൊരു
കനത്ത മൌനമായിരുന്നു
നീ ..
നീയോ ?
നിന്നെ ഞാന്‍ എന്‍റെ ഹൃദയത്തിലേയ്ക്ക്
ഏറ്റുവാങ്ങിയ
ഇളം ഓറഞ്ചു നിറമുള്ള
സായാഹ്നസന്ധ്യയായിരുന്നു
നീ നിറങ്ങളെ കൊണ്ടുവന്നു
നീ ഗാനങ്ങളെകൊണ്ട് നിറച്ചു
ഞാനിപ്പോള്‍ നിന്നിലൂടെ
ആകാശത്തിലേയ്ക്ക് തുറന്നുവച്ചൊരു
മഴവില്‍ പാലമാണ് !
(malayalam news-feb 23)
നക്ഷത്രങ്ങള്‍ സ്വപ്നത്തില്‍ മാത്രമായിരുന്ന
ആരുമാരും നടക്കാതിരുന്നിട്ടും
മരക്കൂട്ടങ്ങള്‍ക്കിടയില്‍ നൂല് പോലെ
തെളിഞ്ഞു കിടന്നൊരു കറുത്ത ഇടവഴിയിലേയ്ക്ക്
ഏതോ ചില്ലയില്‍നിന്നും
ഇടറി വീണൊരു ഇളം ഓറഞ്ചു നിറം !
നിനക്ക് കാടിന്‍റെ നിശ്ശബ്ദതയെ
സംഗീതമാക്കാന്‍ അറിയാമായിരുന്നു
നിനക്ക് ഈ വഴിയിലേയ്ക്ക്
കാറ്റിനെ വിളിച്ചുകൊണ്ടു വരാന്‍
അറിയാമായിരുന്നു
ഓരോ കാറ്റിലും
ഒരായിരം കടുംചുവപ്പന്‍ വാകപ്പൂക്കള്‍
കൊഴിച്ചിടാന്‍ അറിയാമായിരുന്നു
നീയൊരു ഇളം ഓറഞ്ചു നിറമായിരുന്നു !
നീ വഴിനീളെ കടല്‍നീല
ശലഭങ്ങളെക്കൊണ്ട് നിറയ്ക്കുമായിരുന്നു
ചാറ്റല്‍മഴയില്‍ നനഞ്ഞുനില്‍ക്കുന്ന
ഇലപ്പച്ചപ്പടര്‍പ്പുകളെ
സ്വര്‍ണ്ണം ചാലിച്ച മഞ്ഞത്തുടിപ്പാല്‍
മിനുക്കുമായിരുന്നു
ഉരുളന്‍ കല്ലുകള്‍
ആഴ്ന്നു തറഞ്ഞു കിടന്നിടത്തുനിന്നും
ഏതോ വിടവുകളിലൂടെ
ചെറുപുല്ലുകള്‍ കിളിര്‍ത്തുവരികയും
അതില്‍ അരിമണിയോളമുള്ള
വയലറ്റ് പൂക്കള്‍
ചിരിച്ചുനില്‍ക്കുകയും ചെയ്യുമായിരുന്നു
നീയൊരു ഇളം ഓറഞ്ചു നിറമായിരുന്നു !
നിനക്കൊപ്പം മാമരത്തിന്‍റെ
കൊമ്പുകളിലേയ്ക്ക്
വെള്ളി നക്ഷത്രക്കണ്ണുകളും
തവിട്ടു ചിറകുള്ള
നൂറു നൂറു ചിലമ്പലുകളുമുണ്ടായിരുന്നു
നീ പാതിരാപ്പൂക്കളെ
മുത്തി ഉണര്‍ത്തുകയും
നീ കാട്ടുവള്ളികളെ
ഊഞ്ഞാലാട്ടുകയും ചെയ്തിരുന്നു
ഞാന്‍ കറുത്തു കിടന്നൊരു
കനത്ത മൌനമായിരുന്നു
നീ ..
നീയോ ?
നിന്നെ ഞാന്‍ എന്‍റെ ഹൃദയത്തിലേയ്ക്ക്
ഏറ്റുവാങ്ങിയ
ഇളം ഓറഞ്ചു നിറമുള്ള
സായാഹ്നസന്ധ്യയായിരുന്നു
നീ നിറങ്ങളെ കൊണ്ടുവന്നു
നീ ഗാനങ്ങളെകൊണ്ട് നിറച്ചു
ഞാനിപ്പോള്‍ നിന്നിലൂടെ
ആകാശത്തിലേയ്ക്ക് തുറന്നുവച്ചൊരു
മഴവില്‍ പാലമാണ് !
(malayalam news-feb 23)
:)....
ReplyDelete