Friday, August 3, 2012

ജീവിതം


മുന്നിലേയ്ക്ക് നടക്കും തോറും
ദൂരം കുറയുന്നൊരു യാത്രയാണ് ജീവിതം
നടന്നു തീര്‍ത്ത പാതകളെക്കുറിച്ച്
നെടുവീര്‍പ്പെട്ടിട്ടെന്തു കാര്യം ?
ഭാരം കൂടിയപ്പോള്‍ ഇറക്കിവച്ചതൊക്കെ
മറ്റാരുടെയോ സ്വന്തമായിക്കഴിഞ്ഞു !
ഒരുപാട് കൊതിച്ചതും
മത്സരിച്ച് മേടിച്ചതും
നെഞ്ചോട്‌ ചേര്‍ത്തതും
തളര്‍ന്നു നിന്നപ്പോള്‍
കൈപ്പിടി വിട്ടു പോയി !
മഴ നനഞ്ഞപ്പോള്‍ നൃത്തം വച്ചിട്ടുണ്ട്
വെയിലേറ്റു വാടിട്ടുണ്ട്
വസന്തത്തില്‍ പൂക്കളെ ചുംബിച്ചിട്ടുമുണ്ട് !
ഇനിയുള്ള ദൂരങ്ങള്‍ക്കും
പുതിയ കാഴ്ച്ചകളെന്തെങ്കിലും
സമ്മാനിക്കുവാനുണ്ടാവും
അതുകൊണ്ടല്ലേ എല്ലാം നഷ്ടപ്പെട്ടിട്ടും
കൈകാലുകള്‍ തളര്‍ന്നിട്ടും
ഇഴഞ്ഞു നീങ്ങിയിട്ടും
കാഴ്ച്ചമാത്രം മങ്ങാത്തത് .. 

5 comments:

  1. നടന്നു തീര്‍ത്ത പാതകളെക്കുറിച്ച്
    നെടുവീര്‍പ്പെട്ടിട്ടെന്തു കാര്യം ?
    ഭാരം കൂടിയപ്പോള്‍ ഇറക്കിവച്ചതൊക്കെ
    മറ്റാരുടെയോ സ്വന്തമായിക്കഴിഞ്ഞു !
    ഒരുപാട് കൊതിച്ചതും
    മത്സരിച്ച് മേടിച്ചതും
    നെഞ്ചോട്‌ ചേര്‍ത്തതും
    തളര്‍ന്നു നിന്നപ്പോള്‍
    കൈപ്പിടി വിട്ടു പോയി !...നഷ്ട്ട പെട്ടത് തിരിച്ചു കിട്ടാറുണ്ട് ചിലപ്പോള്‍ ! ജീവിതം അത് തന്നെയല്ലേ !

    നെടുവീര്‍പ്പിട്ടു ഞ്യാനും..
    കണ്ടില്ല പക്ഷെ ആരും -
    ഭാരം ഉണ്ടായിരുന്നു പക്ഷെ ഇറക്കി വക്കാന്‍ ഒരു ചുമലും കണ്ടില്ല -
    വേദന സ്വന്തമാക്കണമെന്നും പിന്നെ ഒരു ,സ്വാന്ത്വനമാകണമെന്നും കൊതിച്ചു
    പക്ഷെ അതിനും വിധി സമ്മതിച്ചില്ല ..ഇനിയൊരു മടങ്ങി വരവ് കാത്തിരിക്കുന്ന പുലരികള്‍ ഇല്ലാത്തത് കൊണ്ട് ...പടിയിറങ്ങി പോകുന്ന തെന്നലിനു ഒരു ചെറിയ പരിഭവം ..ഒന്ന് വിളിക്കാമായിരുന്നു ..തിരികെ വരുമോയെന്ന് ഒന്ന് തിരക്കാമായിരുന്നു..! ജിലു എല്ലാ കവിതകളും പോലെ ഇതും അതി മനോഹരം ...വാഗ്ദേവി താങ്കളെ വല്ലാതെ സ്നേഹിക്കുന്നുണ്ട് ...കൂടെ നില്‍ക്കും എന്നും എണ്ണ വറ്റാത്ത വിളക്കുപോലെ ...!ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ !

    ReplyDelete
  2. മറയ്ക്കാൻ മറന്നതും
    മറക്കാൻ മറന്നതും
    മണ്ണിൽ കുരുത്തതും
    മാനത്ത് കണ്ടതും
    മനമതിൽ മൊട്ടിട്ടതും
    മലരായ് വിരിഞ്ഞതും
    മധുരം നുണഞ്ഞതും
    മദിരയിൽ മുങ്ങിയതും
    മഴയായ് പെയ്തതും
    മയിലായ് ആടിയതും
    മഞ്ഞായ് മാഞ്ഞതും
    മൊഴിയിൽ പൂത്തതും
    മിഴിയിൽ കണ്ടതും
    മാ-ന്തണലത്ത് നിന്നതും
    മാഞ്ചുനയാൽ ചിരി
    മാഞ്ഞതും
    മടുപ്പായതും
    മടി പിടിച്ചതും
    മിടുക്കായതും പിന്നെ
    മുടക്കാതായതും
    മറ്റിങ്ങിനെയെല്ലാമെല്ലാം
    മറ്റൊരു കഥയതു തുടങ്ങും വരേയ്ക്കും
    മാത്രം.....

    nannayitund...

    ReplyDelete
  3. ഭാരം കൂടിയപ്പോള്‍ ഇറക്കിവച്ചതൊക്കെ
    മറ്റാരുടെയോ സ്വന്തമായിക്കഴിഞ്ഞു !
    ഒരുപാട് കൊതിച്ചതും
    മത്സരിച്ച് മേടിച്ചതും
    നെഞ്ചോട്‌ ചേര്‍ത്തതും
    തളര്‍ന്നു നിന്നപ്പോള്‍
    കൈപ്പിടി വിട്ടു പോയി !


    നന്നായിട്ടുണ്ട്...

    ReplyDelete
  4. "ഒരുപാട് കൊതിച്ചതും
    മത്സരിച്ച് മേടിച്ചതും
    നെഞ്ചോട്‌ ചേര്‍ത്തതും
    തളര്‍ന്നു നിന്നപ്പോള്‍
    കൈപ്പിടി വിട്ടു പോയി !"

    എന്നെക്കുറിച്ച് ആണോ ഇതെല്ലാം എന്ന് തോന്നിപ്പോയി...
    ഞാന്‍ പറയാതെ നീ ഇതെല്ലാം എങ്ങനെ അറിഞ്ഞു എന്നും....

    ജീവിതം ഒരു കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നു....
    നിശാഗന്ധീ.....ആശംസകള്‍

    ReplyDelete