Sunday, October 16, 2011

നെഞ്ചിലെ തീനാളം

വിരസമായ ദിവസങ്ങളുടെ ആവര്‍ത്തനം ...
ഏതോ ഒരു പ്രതീക്ഷയുടെ പിന്നാലെ 
ജീവിതം തള്ളി നീക്കിയ നാളുകള്‍ ...
ഇന്ന് .. ഈ നിമിഷം ശ്വാസംനിലച്ചത് പോലെ ...
അമ്പരപ്പിക്കുന്ന ശൂന്യത 
ഓരോ നിമിഷത്തെയും പൊതിയുകയാണ് ...
എന്റെയുള്ളില്‍ ജീവന്‍ നിലനില്‍ക്കുന്നു ...
പക്ഷെ ഒന്ന് മാത്രം മനസ്സിലാവുന്നില്ല ,
മനസ്സിന്റെ ബോധതലങ്ങള്‍  
ഏകാന്തതയുടെ പടുകുഴിയില്‍ 
വേദനയോടെ ഞരങ്ങാന്‍ മാത്രം 
ഈ ജീവന്‍ എന്തിനു ബാക്കി ?
കടലാസുകളില്‍,
ജീവനെ പച്ചയായി കീറി മുറിക്കുന്ന എന്റെ വേദന 
ഞാന്‍ കോറുന്നു ..
ഒരു നിമിഷാര്‍ധത്തില്‍ പോലും
ആശ്വാസത്തിന്റെ ഒരംശം ലഭിക്കാതെ ഞാന്‍ 
വീണ്ടും നെടുവീര്‍പ്പെടുന്നു ..
മരിക്കാതെ ഞാന്‍ പിടഞ്ഞു മരിക്കുന്നു ...
കണ്ണില്‍ രക്തം പടരുന്നു ... !
നെഞ്ചില്‍ തീനാളങ്ങളും... !

Saturday, October 15, 2011

Heaven and the hell..

Each time, while i felt
the warmth of your lips on mine ,
it was as if we were alone
in the pastures of heaven..
Each time i felt the closeness
of your body on mine,
i was as if  a princess
in the kingdom of heaven...
Each time you ignore me now,
it is a feeling of being burnt
in the furnaces of hell... 

Thursday, October 13, 2011

എന്റെ കവിത

നിന്റെ ഓര്‍മകളില്‍ നിന്നും
ഓടി മറയുവാന്‍ ഞാന്‍ കൊതിക്കുന്നു ...
ഓര്‍മ്മകള്‍ നിറയെ വേദന എങ്കിലും ,
എന്റെ പ്രാണന്‍ തുടിക്കുന്നത് അവയിലാണ് ...
ചിന്തകളെ ചുറ്റിപുണര്‍ന്നു കിടക്കുന്ന ഓര്‍മ്മകള്‍,
എന്റെ കണ്ണീരിനെ വാക്കുകളായും..
വാക്കുകളെ കവിതയായും പുനര്‍ജനിപ്പിക്കുന്നു ...
നീ തകര്‍ത്തെറിഞ്ഞ ഹൃദയത്തില്‍ നിന്നും ഇറ്റുവീഴുന്ന 
വേദനയുടെ തുള്ളിയാനെന്റെ കവിത...

Wednesday, October 12, 2011

എല്ലാമറിഞ്ഞിട്ടും.....

പ്രാണനെ കയ്യിലെടുത്ത്
വാക്കുകളില്‍ വേദന ശര്‍ദ്ദിക്കുന്ന 
ഭ്രാന്തിയായ പെണ്ണാണ് ഞാന്‍

ചത്ത സ്വപ്‌നങ്ങള്‍ നാറുന്ന 
എന്റെ തളര്‍ന്ന ആത്മാവില്‍  
എല്ലാം അറിഞ്ഞിട്ടും കൂട് കൂട്ടിയതെന്തിനാണ് ?

പിണങ്ങിയപ്പോഴും,പൊട്ടിക്കരഞ്ഞപ്പോഴും
ഇനി വേണ്ട എന്നാവര്‍ത്തിച്ചിട്ടും,പിണങ്ങിപ്പിരിയാതെ 
നീ എന്നെ മാറില്‍ ചെര്‍ത്തുവച്ചതെന്തിനാണ് ?

ചോരയൊലിക്കുന്ന ചിന്തകളെ വിഴുങ്ങി 
കണ്ണീരിന്റെ ലഹരി മോന്തി 
രാവുറങ്ങുന്നതും നീ കണ്ടതല്ലേ ?

ഉറഞ്ഞു കൂടുന്ന മഞ്ഞിന്‍ തണുപ്പില്‍ ,
മിടിക്കാന്‍ മറന്ന ഹൃദയത്തെ  മൌനത്തില്‍ പുതപ്പില്‍ മൂടി,
ഉറക്കാന്‍ ശ്രമിച്ചതും നിന്റെ മുന്‍പില്‍ വച്ചല്ലേ ?

എല്ലാമറിഞ്ഞിട്ടും മനസ്സില്‍ നിഗൂഡതകള്‍ ഒളിപ്പിച്ചു ,
ഏകയായി തേങ്ങിയ എന്നിലെ മുറിവുകളില്‍ 
വേദന ആഴ്ത്തി വന്നതെന്തിനാണ്‌  ?

ഒരു വാക്ക് പോലും മിണ്ടാതെ
ദൂരങ്ങള്‍ ഇടയിലാക്കി നീ പോയപ്പോള്‍
കരയാന്‍ ഒരു തുള്ളി കണ്ണീരു പോലും എന്നില്‍ ബാക്കി ഇല്ല ... !!

തീരം...

ഓര്‍മയുടെ തീരത്ത്‌ 
സ്വപ്‌നങ്ങള്‍ ഒന്നൊന്നായി 
തിരയെടുക്കുമ്പോള്‍ 
ഏകാന്തതയുടെ ഉപ്പു കലര്‍ന്ന വേദന 
പ്രതീക്ഷയുടെ ഉദയത്തിനായി കാത്തിരിക്കുന്നു .... 


Tuesday, October 11, 2011

രാവും പകലും ...

രാവില്‍ നിഴലുകള്‍ തമ്മില്‍ 
കുശലം പറയുമ്പോള്‍ ,
മാമരചില്ലകളിലെ മഞ്ഞിന്‍ കണികകള്‍ 
പുല്‍നാമ്പുകളെ പുണരുമ്പോള്‍ ,
ഒരു നിശാഗന്ധിയുടെ ഇതളുകള്‍ക്കുള്ളില്‍ 
നിന്റെ പ്രണയത്തെ ഞാന്‍ പൊതിഞതല്ലേ..
നിന്റെ ഒരു ചുംബനത്തിന്റെ ചൂടില്‍,
ഒരു ജന്മം ഞാന്‍ നിന്നില്‍ സമര്‍പ്പിച്ചതല്ലേ ...
എത്രയോ ജീവനറ്റ താളുകളില്‍ പ്രണയപൂര്‍വ്വം,
ഞാന്‍ നിനക്ക് ജീവന്‍ നല്‍കി ....
എന്നിട്ടും ഒടുവില്‍ ...
എന്റെ രാത്രികള്‍ക്ക് നീ 
വേര്‍പാടിന്റെ വേദന പകര്‍ന്നു തന്നതെന്തിനാണ് ?
നിന്നെയോര്‍ത്ത് ...
നിന്റെ നഷ്ടത്തെ ഓര്‍ത്ത്‌..
ഭ്രാന്തമായി എന്റെ പ്രാണന്‍ നിലവിളിക്കുന്നു ...
ഉതിരുന്ന കണ്ണീരിനെ മറയ്ക്കാന്‍ ഞാന്‍ 
പകലുകളില്‍ ആള്‍ക്കൂട്ടത്തെ ഭയക്കുന്നു ... !

a view ..

ppl use to ask me why do i still cry for a relation which stayed not more than two months .... even i felt the same many times ... am i a fool to cry for such a relation for years... i just have a short answer .... itz not no. of years that adds to a relation... even if the person enters your heart just for a second... deeply... it hurts more than anythin when we realize that the person is no more in the place you kept ... and its just unbearable pain left there untill ur death....


There are some relations in life, which will change the whole you once it is finished... And the new person in you will be left with a broken heart somehow stitched back together... Everybody around you will advice you to recover.. you can pretend that you did... but let me tell you... if u were in a relation with full love... and if you lost the same... you can never recover from the memories.... you will start loving melodies... you will start reading poems and so on...


Another great point i ve learned from my life is... you will get to know value of real love only when you lose the same...  !!

Monday, October 10, 2011

സ്വരം

വീണ്ടും അതേ സ്വരം മനസ്സില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു 
നിലാവും നിശാഗന്ധിയും പ്രണയിക്കുന്ന യാമങ്ങളില്‍ 
സമയത്തിന്റെ വേഗത അറിയാതെ മെല്ലെ മെല്ലെ നീ എന്റെ കാതില്‍ മന്ത്രിച്ചത് ...
മറവിയുടെ കയങ്ങളില്‍ 
നിന്റെ ഓര്‍മകളെ വലിച്ചെറിഞ്ഞു 
മുന്‍പോട്ടു നടക്കുവാന്‍ എനിക്കെങ്ങനെയാവും ...
എന്റെ പ്രാണനില്‍ നിന്നെ ഞാന്‍ കോര്‍ത്തെടുത്തതല്ലേ ....
നിന്റെ ഓര്‍മകളുടെ പിന്‍വിളികളില്‍ 
ഈ ജന്മം മുഴുവന്‍ നെടുവീര്‍പ്പുകളെ ഏറ്റുവാങ്ങും..