Tuesday, October 11, 2011

രാവും പകലും ...

രാവില്‍ നിഴലുകള്‍ തമ്മില്‍ 
കുശലം പറയുമ്പോള്‍ ,
മാമരചില്ലകളിലെ മഞ്ഞിന്‍ കണികകള്‍ 
പുല്‍നാമ്പുകളെ പുണരുമ്പോള്‍ ,
ഒരു നിശാഗന്ധിയുടെ ഇതളുകള്‍ക്കുള്ളില്‍ 
നിന്റെ പ്രണയത്തെ ഞാന്‍ പൊതിഞതല്ലേ..
നിന്റെ ഒരു ചുംബനത്തിന്റെ ചൂടില്‍,
ഒരു ജന്മം ഞാന്‍ നിന്നില്‍ സമര്‍പ്പിച്ചതല്ലേ ...
എത്രയോ ജീവനറ്റ താളുകളില്‍ പ്രണയപൂര്‍വ്വം,
ഞാന്‍ നിനക്ക് ജീവന്‍ നല്‍കി ....
എന്നിട്ടും ഒടുവില്‍ ...
എന്റെ രാത്രികള്‍ക്ക് നീ 
വേര്‍പാടിന്റെ വേദന പകര്‍ന്നു തന്നതെന്തിനാണ് ?
നിന്നെയോര്‍ത്ത് ...
നിന്റെ നഷ്ടത്തെ ഓര്‍ത്ത്‌..
ഭ്രാന്തമായി എന്റെ പ്രാണന്‍ നിലവിളിക്കുന്നു ...
ഉതിരുന്ന കണ്ണീരിനെ മറയ്ക്കാന്‍ ഞാന്‍ 
പകലുകളില്‍ ആള്‍ക്കൂട്ടത്തെ ഭയക്കുന്നു ... !

5 comments:

  1. ആള്‍ക്കൂട്ടോഫോബിയ...

    ReplyDelete
  2. കവിത നന്നായിട്ടുണ്ട്..പ്രണയ നൈരാശ്യവും ചതിയും മാത്രമേ ഈ ബൂലോകത്ത് കവിതയ്ക്ക് വിഷയമായുള്ളൂ എന്നൊരു സംശയം ഇല്ലാതെയില്ല !!

    ReplyDelete
  3. കവിതയ്ക്ക്‌ അഭിനന്ദനങ്ങളും..സുഖമുള്ള ഓര്‍മ്മകള്‍..നന്നായിരിക്കുന്നു എഴുത്ത്.. ആശംസകള്‍

    ReplyDelete
  4. nice one.. when love hurts you can write only about it..


    http://tysonsebastian.blogspot.com/

    ReplyDelete
  5. പ്രേതസിനിമകള്‍ കണ്ടു നോക്കൂ

    ReplyDelete