Thursday, June 30, 2011

ഇന്ന്

അന്നെന്റെ ചുണ്ടിലെ പുഞ്ചിരി നീ തന്ന സ്നേഹമായിരുന്നു...
ഇന്ന് എന്റെ വിറയാര്‍ന്ന അധരങ്ങളിലേയ്ക്ക് 
എന്റെ ഓര്‍മകളിലെ നിന്റെ രൂപം 
മനസ്സിന്റെ ആഴങ്ങളില്‍ നിന്നും ഉപ്പായി ഒഴുകിയിറങ്ങുന്നു ...
ഹൃദയത്തില്‍ നീ നിറഞ്ഞു നിന്നിരുന്ന ഇടങ്ങളില്‍ ...
ഇരുണ്ട ഗര്‍ത്തം മാത്രം ബാക്കി വച്ചപ്പോള്‍ 
അതില്‍ വീണുപോയി എന്റെ ജീവനും ...

Sunday, June 19, 2011

വിരഹം ...

അസ്ത്രങ്ങള്‍ക്ക് മുന്‍പില്‍ നീ എന്നെ എറിഞ്ഞു കൊടുക്കുക ...
നിന്റെ കൊപാഗ്നിയിലെന്റെ നിമിഷങ്ങള്‍ ഉരുകി തീരട്ടെ  ...
കൂര്‍ത്ത മുനകള്‍ക്ക് മുന്പിലിന്റെ ജീവന്‍ പിടയട്ടെ.. !
നിന്റെ വീഞ്ഞ് കൊപ്പയിലെന്റെ രക്തം പകരുക...
നിന്റെ ദാഹം ശമിക്കുവോളം ഞാന്‍ മൂകയായിരിക്കും ...
എന്റെ ആത്മാവിനെ നിന്റെ വിശപ്പില്‍ വിഴുങ്ങുക ...
നിന്റെ കനല്‍ കണ്ണുകളില്‍ ഞാന്‍ വെന്തു കൊള്ളട്ടെ.. !
നിന്റെ മുന്‍പില്‍ വേദനയോടെ എന്റെ ചേതന  കേഴുമ്പോഴും
ഞാന്‍ പുഞ്ചിരിക്കാം ...
എങ്കിലും ഒന്ന് മാത്രം... ഒന്ന് മാത്രം...
നിന്റെ വിരഹം അതിജീവിക്കാന്‍ മാത്രം
എന്റെ പ്രാണന് ശേഷിയില്ല ... !!

Saturday, June 18, 2011

ഗാനം ...

ഏതോ സ്വപ്നത്തില്‍ മയങ്ങിയ എന്നെ വിളിച്ചുണര്‍ത്തി
ദൂരേയ്ക്ക് മറഞ്ഞ ആ ഗാനമായിരുന്നു നീ ...
മനസ്സില്‍ ഒരു ഓര്‍മയെ മാത്രം അവശേഷിപ്പിച്ച്,
നിദ്രയിലും ഉണര്‍വിലും ഒരു ഗാനം മാത്രം നിറച്ച് 
എവിടെയാണ് നീ പോയി മറഞ്ഞത് ? 

Tuesday, June 14, 2011

മൌനം മരണമാണ് ...

ഏതോ ഒരു പകല്ക്കിനാവിലെ നിശബ്ദതയില്‍ ,
ഞാന്‍ നിന്നെ പ്രണയിച്ചു തുടങ്ങിയതാണ്‌ ...
ഇന്നും അതെ നിശബ്ദതയില്‍ ,ഞാന്‍ എന്റെ 
പ്രണയത്തിന്റെ ശവകുടീരത്തില്‍ കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കുന്നു... 
മൌനം മരണമാണ് ...

Monday, June 13, 2011

ഒരു പൂവ്

ദൂരങ്ങളിലെവിടെയോ ഒരു പൂ വിരിയുന്നു ...
അതിലെ ഇതളുകള്‍ കാറ്റിനെ ചുംബിക്കുന്നു ....
ജനാലയ്ക്കപ്പുറം ഇരുളില്‍നിന്നും,
എന്നെ തഴുകാനെത്തുന്ന കാറ്റില്‍ ഞാന്‍ ശ്വസിക്കുന്നതും 
ആ ഇതളുകളുടെ സൌരഭ്യം തന്നെയോ ? 

Sunday, June 12, 2011

ഞാനും

വാക്കുകളുടെ ആഴങ്ങളില്‍ വേദനയുടെ ഇരമ്പല്‍ ചൂളമടിക്കുന്നു...
നിന്റെ ചിന്തകളില്‍ എന്റെ ഇന്നുകള്‍ മരിച്ചുവീഴുന്നു ..

ഈയാമ്പാറ്റകള്‍ ചിരകുരുകി വീഴുന്ന തിരിനാളത്തിനു മുന്‍പില്‍  ,
നിറമിഴികളോടെ ഞാനും.... ഒരുപറ്റം വാക്കുകളും ... ചിന്തകളുമായി .... 



Saturday, June 11, 2011

എന്റെ മൌനത്തിനു മുന്‍പില്‍ നിന്റെ ഓര്‍മ്മകള്‍ വാചാലമാകുന്നു ....

Thursday, June 9, 2011

നൊമ്പരം

ചിന്തകളുടെ പ്രവചിക്കാനാവാത്ത ഏതോ 
ഒരു ഇടനാഴിയില്‍ ഒരു തീക്കനല്‍ കത്തിയെരിയുന്നു ....
ജീവന്‍ മുഴുവന്‍ അതില്‍ എരിഞ്ഞില്ലാതാകുന്നു... !!

പേരറിയാത്ത കാരണമറിയാത്ത ഒരു വേദന
മനസ്സിന്റെ ഓരോ ചില്ലകളിലും ചേക്കേറുന്നു ...
പുഞ്ചിരിയിലും കണ്ണീര്‍ പൂവിടുന്നു ... !!