Wednesday, August 29, 2012

ഓണസമ്മാനം !

എന്‍റെ പ്രിയ സുഹൃത്തുക്കളെ,
എഴുതി തുടങ്ങിയിട്ട് ഒരുപാടൊന്നുമായില്ല. ജീവിതയാത്രയിലെവിടെയോ ഒരു തുള്ളി കണ്ണീര്‍ ഒഴുകിയിപ്പോയ വിടവില്‍ കയറിപ്പറ്റിയതാണ് അക്ഷരങ്ങള്‍. , ഒരു വരം പോലെ. അതുവരെയുണ്ടായിരുന്ന കുസൃതിപെണ്‍കുട്ടിയില്‍ നിന്നും കവിതകളെയും അക്ഷരങ്ങളെയും മാത്രം പ്രണയിച്ച് , എഴുതുമ്പോള്‍ വല്ലാത്ത ആനന്ദം അനുഭവിക്കുന്ന ഒരാളായി ഞാന്‍ മാറി. എഴുതുന്നതെല്ലാം എല്ലാവര്‍ക്കും ഇഷ്ടായെന്നു വരില്ല. ആരൊക്കെ വായിക്കുന്നു എന്നും അറിയില്ല .കാവ്യഭാഷയും ഇല്ല. എങ്കിലും എഴുതിയതെല്ലാം മനസ്സില്‍നിന്നാണ്, മായം ചേര്‍ക്കാതെ, ആത്മാവില്‍ വിരിഞ്ഞത് അതേപടി, ചൂടാറാതെയാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ വച്ചത്. ജോലിത്തിരക്കിനിടയിലും, എത്ര ക്ഷീണിച്ചാലും എഴുതാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. അതില്‍പരമൊരു സന്തോഷം എനിക്കില്ല ജീവിതത്തില്‍..... ., അക്ഷരങ്ങളെയാണ് പലപ്പോഴും ശ്വസിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.
ജീവിതത്തില്‍ ഇന്നേവരെ ഓണം ഒരു സാധാരണ ദിവസത്തിനപ്പുറം എനിക്കൊന്നുമായിരുന്നില്ല. ഇത്തവണയും ! പക്ഷെ, വീടും വീട്ടുകാരും കൂട്ടുകാരുമില്ലാതിരുന്ന ഓണമായിരുന്നു ഇത്തവണ. ഒറ്റപ്പെടല്‍ കളമൊരുക്കിയ ഒരു ഇരുണ്ട ദിവസം. എങ്കിലും ഇതുവരെ എന്‍റെ വാക്കുകള്‍ വായിക്കുകയും, എന്നെ അറിയാതെ , ഞാന്‍ അറിയാതെ എന്‍റെ കവിതകളെ നെഞ്ചോട്‌ ചേര്‍ക്കുകയും ചെയ്യ്ത എല്ലാ നല്ല മനസ്സുകള്‍ക്കും ഞാനൊരു ഓണസമ്മാനം കരുതിയിട്ടുണ്ട്. എന്‍റെ പുസ്തകം. രണ്ടു ദിവസത്തിനകം ഞാനൊരു എഴുത്തുകാരിയായി മാറുന്നു. ഇതുവരെ എഴുതിക്കൂട്ടിയ കവിതകള്‍ വെളിച്ചം കാണുന്നു.
സ്വന്തമായി ഒരു പുസ്തകം പണ്ടത്തെ സ്വപ്നങ്ങളില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. ഇടയിലെപ്പോഴോ, മനസ്സില്‍ കയറിപ്പറ്റിയ ഒരു ആഗ്രഹമായിരുന്നു അതും. അത് യാഥാര്‍ത്ഥ്യമാകുമെന്നും  കരുതിയില്ല. 
ഈ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും എന്‍റെ മനസ്സിനെ , അതിലെ വാക്കുകളെ  അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്യുന്ന ചുരുക്കം ചിലരുണ്ട്. എന്നെ വീണ്ടും  എഴുതാന്‍ പ്രോത്സാഹിപ്പിക്കുന്ന മഹേഷ്‌ , സിന്ധു, നിഘില്‍ അജിത്തേട്ടന്‍, ജിതിന്‍ , നിത്യഹരിത, വാഴക്കോടന്‍ .. അങ്ങനെ കുറെ പേര്‍ ! പിന്നെ കമന്റ്‌ ഇട്ടില്ലെങ്കിലും, ഈ കവിതകള്‍ വായിക്കുന്ന , സ്നേഹിക്കുന്ന കുറെ പേര്‍ കൂടി ഉണ്ടെന്നു ഞാന്‍ വിശ്വസിച്ചോട്ടെ. അവര്‍ക്കും ഒരുപാട് നന്ദി.
ഈ പുസ്തകം നിങ്ങള്‍ക്കോരോരുത്തര്‍ക്കുമായി സമര്‍പ്പിക്കുന്നു. അനുഗ്രഹിക്കുക , വാക്കുകളെ ജീവനോളം പ്രണയിക്കുന്ന നിശാഗന്ധിയെ !

ഈ മാസത്തെ ഇരുന്നൂറാം പോസ്റ്റിനൊപ്പം അല്പനാള്‍ ഞാന്‍ ഒരു ഇടവേളയെടുക്കുന്നു. ഈ ബ്ലോഗ്‌ ആരും മറക്കരുതെന്നും. തിരികെ വരുമ്പോള്‍ ഇപ്പോഴുള്ള അതേ സ്നേഹം ഉണ്ടാവണമെന്നും
എന്‍റെ ആദ്യത്തെ കണ്മണിയെ ഏവരും സ്വീകരിക്കണമെന്നും , വാങ്ങി വായിക്കെണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

നന്ദി ,
നിശാഗന്ധി !



15 comments:

  1. അഭിനന്ദനങ്ങള്‍....എല്ലാവിധ ആശംസകളും....ജീവിതത്തില്‍ എന്നും നന്മ മാത്രം ആഗ്രഹിച്ചു കൊണ്ട്.....

    ഒപ്പം ഈ മാസത്തെ ഇരുന്നൂറാമത്തെ പോസ്റ്റിന് പ്രത്യേകം അഭിനന്ദനവും....

    നിന്നില്‍ നിന്നും ഇനിയും ഒരുപാട് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു...കാത്തിരിക്കുന്നു.....

    ReplyDelete
  2. നിശാഗന്ധി നീയെത്ര ധന്യ ...........
    നീയും,നിന്‍റെ വാക്കുകളും അതിമനോഹരം !!!!!!
    കമന്റ്‌ ഇട്ടില്ലെങ്കിലും, ഈ കവിതകള്‍ വായിക്കുന്ന , സ്നേഹിക്കുന്ന കുറെ പേര്‍ കൂടി ഉണ്ടെന്നു പറഞ്ഞില്ലേ????
    ആ കൂട്ടത്തില്‍ ഞാനും ഉണ്ട്.
    ഫോളോവര്‍ ആവാതെ,അഭിപ്രായം പറയാതെ നിന്നെ വായിച്ചു പോയിരുന്ന ഒരാള്‍..
    നീ കവയിത്രി തന്നെ.
    സംശയമേയില്ല.
    ഈ തിരുവോണ ദിനം ഈ പോസ്റ്റിലൂടെ നിന്റേതു മാത്രമാക്കി നീ.
    അഭിനന്ദനങ്ങള്‍ കൂട്ടുകാരീ.................

    ReplyDelete
  3. ഹായ്, അപ്പോ ഇതാരുന്നു ആ സന്തോഷവര്‍ത്താനം അല്ലേ
    ഞാനെന്തൊക്കെ ചിന്തിച്ച് കാടുകേറി

    ആശംസകള്‍, അഭിനന്ദനങ്ങള്‍ മോളെ
    നന്നായി വരട്ടെ

    ReplyDelete
  4. നല്ലൊരു ഓണസമ്മാനമാണല്ലോ നിശാഗന്ധീ...
    സ്വപ്നം സഫലമായതിന്‍റെ ആശംസകള്‍...
    ഇടവേളയില്‍ വായിക്കാന്‍, നിന്നെയോര്‍ക്കാന്‍ നല്‍കിയ ഈ സമ്മാനം തീര്‍ച്ചയായും സ്വന്തമാക്കാല്ലേ... ലീല ടീച്ചറോട് ചോദിച്ചാല്‍ മതീല്ലേ..

    അഭിനന്ദനങ്ങള്‍...

    ReplyDelete
  5. അഭിനന്ദനങ്ങള്‍11..

    ReplyDelete
  6. എലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  7. ഞാന്‍ സ്ഥിരമായി ഇവിടെ വരാറുണ്ട് . എല്ലാം വായിക്കാറുണ്ട്.. എന്തെങ്കിലും എഴുതാതെ പോകുന്നത് എഴുതാന്‍ വാക്കുകള്‍
    കിട്ടാത്തത് കൊണ്ട് തന്നെ.. കാരണം പല വരികളും എന്നെ കുറിച്ചാണെന്ന് എനിക്ക് തോന്നിയിരുന്നു..!
    ("നിലാവും നക്ഷത്രങ്ങളും പൂവും പൂമ്പാറ്റകളും പുഞ്ചിരിയും വസന്തവും മാത്രമേ നിങ്ങള്‍ക്ക് എന്നില്‍ നിന്നും കവരാനായുള്ളൂ ! കോരിച്ചൊരിയുന്ന കണ്ണീര്‍മഴയും ഓര്‍മ്മകള്‍ നാറുന്ന വാക്കുകളും ആത്മാവില്‍ കത്തുന്ന അഗ്നിയും നിങ്ങള്‍ക്ക് തകര്‍ക്കാനായില്ല")
    ഞാന്‍ എഴുതേണ്ട പലതും താങ്കള്‍ എഴുതുന്നു.. ചില വരികള്‍ ഞാന്‍ ഞങ്ങളുടെ ഫെയ്സ് ബുക്ക്‌ ഗ്രൂപ്പില്‍ താങ്കളുടെ പേരില്‍ പാസ്റ്റ് ചെയ്തിട്ടും ഉണ്ട്..
    ഈ പുതിയ സംരംഭത്തിനു എല്ലാ നന്മകളും നേരുന്നു ..

    ReplyDelete
  8. എല്ലാ വിധ ആശംസകളും നേരുന്നു ...........

    ReplyDelete
  9. രാത്രിയുടെ നിശബ്ദതയിലെല്ലാം ഞാനും നിശാഗന്ധിയോടൊപ്പമായിരുന്നു..നീയെന്ന നിശാഗന്ധി വിടരുന്നതും അതിലെ ദളങ്ങള്‍ കൊഴിയുന്നതും തെല്ലൊരിഷ്ടത്തോടെ തന്നെ ഞാന്‍ കണ്ടിരുന്നു...എത്ര രാത്രികളാണ് നിശാഗന്ധിയുടെ സൗരഭ്യം എന്റെ മനസിലൂടെ കടന്നു പോയത്..ഇനിയതെല്ലാം ഇരു ദളങ്ങള്‍ക്കുള്ളില്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തു വെക്കാനവുമെന്നറിഞ്ഞതില്‍ പരം സന്തോഷം വേറെന്തുണ്ട്...ആശംസകളോടെ...തണ്ടൊടിഞ്ഞ നീലാംബരി...

    ReplyDelete
  10. you are the greatest thing that ever happened to poetry the reason i dont comment here is because i dont think i am good enough to do that. your talent is unquestionable and i am proud to say i read all your works oro pravasyam vayichu kaziyumborum i will note it down and trust me i will be the first one buying your book

    ReplyDelete
  11. Read almost every psots of yours. Became an ardent fan. Congrats fro the new begining.

    ReplyDelete