Sunday, February 28, 2010

എന്റെ നിഷ്കളങ്കതയെ നീ വിറ്റഴിച്ചു...


മൃദുവായി ഞാന്‍ നിന്നെ സ്പര്‍ശിച്ചു..
നീയെന്റെ
സ്വപ്നമല്ലായിരുന്നു അല്ലെ...?
നിന്‍റെ
കണ്ണുകളിലൂടെ ഞാന്‍ എന്റെ പ്രതിബിംബം കണ്ടു...
എന്റെ
പുഞ്ചിരിയില്‍ പൂവിട്ട നുണക്കുഴികള്‍ നോക്കി ഞാന്‍ എന്റെ വേദനയെ കടിച്ചമര്‍ത്തി..
ഒടുവില്‍... ഞാന്‍ സ്വപ്നങ്ങളില്‍ മാത്രം കണ്ടിരുന്ന...
ചിരിക്കുന്ന
എന്നെ നിന്നിലും കണ്ടു...
നിന്‍റെ
സൗഹൃത്തില്‍,നിമിഷങ്ങള്‍,എന്റെ കടലോളം കണ്ണീര്‍ ആവിയാക്കുന്നതും ഞാന്‍ നോക്കി നിന്നു..
നിഷ്കളങ്കമായ
എന്റെ വാചാലതകളില്‍ ഞാന്‍ നിന്നെ എന്റെ സര്‍വ്വസ്വവുമാക്കിയപ്പോഴും , ജീവിതം എനിക്കിതുവരെ സമ്മാനിക്കാത്ത സൗഹൃത്തെ ഞാന്‍ ആവോമാസ്വദിക്കുകയായിരുന്നു...
അപ്പോഴും
നീ വികാരനിര്‍ഭനായിരുന്നു.....
നിനക്ക്
മുന്‍പില്‍ പൊട്ടിച്ചിരിക്കുന്ന എന്റെ അത്ഭുതങ്ങള്‍ക്ക് നീ പ്രണയം എന്ന പേര് നല്‍കി... എന്റെ കണ്ണുകള്‍ നിന്‍റെ കാഴ്ചയില്‍ പതിഞ്ഞപ്പോള്‍,
നിന്‍റെ
ആഴങ്ങളില്‍ സംശയങ്ങള്‍ കുന്നുകൂടുകയായിരുന്നു....
കളങ്കമില്ലാത്ത എന്റെ സ്പര്‍ശങ്ങള്‍ , നിന്‍റെ നിഗൂസത്യങ്ങളെ ചുട്ടു പൊള്ളിക്കുകയായിരുന്നു ...
ഇന്ന്
ഞാന്‍ ഏകയാണ്...
സൗ
ഹൃങ്ങളെ ഞാന്‍ അവിശ്വസിക്കുകയാണ്..
വെറുക്കുകയാണ്...

21 comments:

  1. ആരാണ് ആ ദുര്മാന്ത്രവാദി ?

    ReplyDelete
  2. സൌഹ്രദങ്ങളെ ഏറ്റവും കൂടുതൽ വിലമതിക്കുന്ന എനിക്ക് ഈ കവിതയെ സ്നേഹിക്കാൻ കഴിയില്ല.പക്ഷേ മനസ്സിൽ ദുഷ്ട ചിന്തയുമായ് മുഖത്ത് ചിരി വാരിതേച്ച് നടക്കുന്നവരെ ഞാൻ അങ്ങെയറ്റം വെറുക്കുന്നു.ഈ കവിത സുഹ്രത്ത് ബന്ധങ്ങളെ തെറ്റായ രീതിൽ കണ്ട,കാണുന്ന,ഇനി കാണാൻ ഉദ്ദേശിക്കുന്ന എല്ലാവരുടെയും മനസ്സിൽ ഒരു ധൂളിയായി ഇറങ്ങട്ടെ...

    ReplyDelete
  3. നിഷ്കളങ്കത ഒരു പരിധിക്കപ്പുറം ശാപമാണ് , റാതര്‍ , വിഡ്ഢിത്തമാണ് !
    തിരിച്ചറിവ് ശക്തി പകരട്ടെ ! സൌഹൃദങ്ങളെ വിശ്വസിക്കാന്‍ !

    ReplyDelete
  4. കൊള്ളാം ...നന്നായിട്ടുണ്ട് (കവിതയല്ലാ),
    ഹെഡ്ഡെര്‍ പിക്ചെര്‍ നല്ല രസൂണ്ട്
    കവിത എനിക്കു വായിചാല്‍ മനസ്സിലാവൂലാ, അതോണ്ട് വായിചില്ലാ..ആ നേരം കൂടെ ഹെഡ്ഡെര്‍ കാണാലോ.. ഹ ഹ ഹാ

    ReplyDelete
  5. vaayichu abhipraayam nalkiya ellavarkkum nanni...


    veendum varika... :)

    ReplyDelete
  6. ഒത്തിരി നിഷ്കളങ്കത ഗുണത്തേകാളേറെ ദോഷം വരുത്തും

    ReplyDelete
  7. "ജീവിതം എനിക്കിതുവരെ സമ്മാനിക്കാത്ത സൗഹൃദത്തെ ഞാന്‍ ആവോളമാസ്വദിക്കുകയായിരുന്നു..."

    nice lines keep it up!

    ReplyDelete
  8. കൊലക്കൊമ്പന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
    ഒരു പരിധിക്കപ്പുറം നിഷ്കളങ്കത വിഡ്ഢിത്തമാണ് ...........
    സൌഹൃദങ്ങളെ യുക്തി പൂര്‍വ്വം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  9. Angela...
    പുരുഷന്മാര്‍ അങ്ങനെയാണ്.......സൌഹൃദത്തില്‍ തുടങ്ങും പിന്നെ പ്രണയത്തില്‍ അവസാനിപ്പിക്കും.........
    പക്ഷെ സ്ത്രീകളോ??...പ്രണയത്തില്‍ തുടങ്ങും...എന്നിട്ട അവസാനം പറയും...നമുക്ക് സുഹൃത്തുക്കള്‍ ആയാല്‍ മതി......

    ReplyDelete
  10. gud one.... this is ur best poem....

    ReplyDelete
  11. വളരെയധികം ഇഷ്ടപ്പെട്ടു...

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. കണ്ണിക്കുട്ടീ .... ഹോ, അനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങള്‍, വിധിയെ തടുക്കാന്‍ വില്ലജ് ഓഫീസറെ കൊണ്ടും കഴിയില്ലല്ലോ ... :)


    രചന നന്നായിട്ടുണ്ട് ..ഇഷ്ട്ടപ്പെട്ടു .. :)

    ReplyDelete