ജീവിതമൊരു കഥാപുസ്തകമാണ്,
ചിലതൊക്കെ വായിച്ചു മറക്കും...
മറ്റു ചിലത് ...
കാലങ്ങളോളം ഹൃദയത്തില്‍ മുറിവായി .... !!
മറക്കാനാവാതെ ...
അഥവാ...
മറക്കാന്‍ ആഗ്രഹിക്കാതെ ... !!
ചിലതോ ...
പടിയിറക്കി വിട്ടാലും
ഇടയ്ക്കൊക്കെ ഒന്ന് നോവിക്കാന്‍
ക്ഷണിക്കാതെ,
ഒരു അഥിതിയെ പോലെ
ഇഴഞ്ഞു കയറും ഞരമ്പില്‍ ... !!
അന്നാണ് കഥകള്‍ താളുകളില്‍ പറ്റിചേരുന്നത് ...
അതുകൊണ്ടാവാം ...
പലതിനും കണ്ണീരിന്‍റെ നിറമുള്ളത് !!
ചിലതൊക്കെ വായിച്ചു മറക്കും...
മറ്റു ചിലത് ...
കാലങ്ങളോളം ഹൃദയത്തില്‍ മുറിവായി .... !!
മറക്കാനാവാതെ ...
അഥവാ...
മറക്കാന്‍ ആഗ്രഹിക്കാതെ ... !!
ചിലതോ ...
പടിയിറക്കി വിട്ടാലും
ഇടയ്ക്കൊക്കെ ഒന്ന് നോവിക്കാന്‍
ക്ഷണിക്കാതെ,
ഒരു അഥിതിയെ പോലെ
ഇഴഞ്ഞു കയറും ഞരമ്പില്‍ ... !!
അന്നാണ് കഥകള്‍ താളുകളില്‍ പറ്റിചേരുന്നത് ...
അതുകൊണ്ടാവാം ...
പലതിനും കണ്ണീരിന്‍റെ നിറമുള്ളത് !!
അപ്പോള്‍ കഥയെഴുതുന്നവന്‍ ആര്‍
ReplyDeleteആര്‍ക്കും എഴുതാവുന്ന ഒന്നാണ് കഥ... മനസ്സില്‍ മായാതെ നില്‍ക്കുന്ന ബിംബങ്ങളായി കഥ മാറുന്നത്..... അതിനായി നിയോഗിക്കപ്പെട്ടവര്‍ എഴുതുമ്പോ ... !!
Deleteവാക്കുകളിലെ വ്യഥയറിയുമ്പോള്‍ ഹൃദയം മുറിയാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടും കഴിയുന്നില്ലല്ലോ..
ReplyDelete"but i have a great dream for being a poetess not yet fulfilled... "
വഴി തെറ്റി വന്നതല്ലെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒന്ന് ചോദിച്ചോട്ടെ വെറുതെ, കവയിത്രി എന്ന സ്വപ്നം ഇന്ന് സഫലമായോ?
കവയിത്രി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായോ എന്ന് എനിക്കറിയില്ല .. വികാരങ്ങളുടെ കുത്തൊഴുക്കില്‍ നിന്നും , ശാന്തമായി ചിന്തിക്കാനും , ചിന്തിക്കുന്നതെന്തും വാക്കുകളാക്കാനും കഴിയുന്നു എന്നൊരു തോന്നല്‍......... ഇന്നുണ്ട്...
Deleteബാക്കി പറയേണ്ടത് നിങ്ങളാണ് ... എന്നെ ഇത്രത്തോളം എത്തിച്ച നിങ്ങള്‍ തന്നെ ... എഴുതുന്ന വാക്കുകള്‍ വായിക്കപ്പെടുന്നു എന്നൊരു ചിന്തയാണ് കൂടുതല്‍ എഴുത്തുകളിലേയ്ക്ക് എത്തിപ്പെടുന്നത് !!
ആ തോന്നലില്‍ ദൃഢതയുള്ള ഒരു മനസ്സ് കാണുന്നു..
Deleteകുത്തൊഴുക്കില്‍ ഒഴുകിപ്പോകാതെ, ശാന്തമായി ചിന്തിക്കുക അത് വാക്കുകളാക്കുകയും ചെയ്ക...
ചിലപ്പോള്‍ കവയിത്രി തന്നെ, മറ്റു ചിലപ്പോള്‍ ചിന്തകന്‍, പിന്നെ... പിന്നെയും പലതും...
എല്ലാത്തിനും മറുപടി കുറിക്കാറില്ലെങ്കിലും ഏറെ പേര്‍ വായിക്കപ്പെടുന്നു... ഇനിയുമെഴുതുക..
ആശംസകളോടെ...
കഥകളും ഉപകഥകളും ചേര്‍ന്ന ചിലരുടെ ജീവിതതാളുകളില്‍ മിക്കതിലും അടയിരിക്കുന്ന പട്ടിണിയും പരിവട്ടങ്ങളും രോഗപീഡകളും നിസ്സഹായതയും നമ്മോടു ചേര്‍ത്ത് വായിച്ചാല്‍ നമ്മുടേത് എത്ര ഭാഗ്യം ചെയ്ത ജന്മമാണ് എന്ന് മനസിലാകും...
ReplyDeleteഅതെ .. അത്കൊണ്ട് തന്നെയാണ് പലതിനും കണ്ണീരിന്‍റെ നിറമുള്ളത് !
ReplyDeleteകൊള്ളാം... നല്ല ആവിഷ്കാരം...
ReplyDeleteകൊള്ളാം... നല്ല ആവിഷ്കാരം...
ReplyDeleteനിങ്ങളുടെ സ്വപ്നം സത്യമാകട്ടെ
ReplyDeleteഹൃദ്യമായ അവതരണം... കൊള്ളാം നന്നായിരിക്കുന്നു..
ReplyDeleteഎല്ലാം വളരെ ഇഷ്ടമായി .ഇന്നാണ് ഇവിടെ എത്തിപ്പെട്ടത്...കുറെയേറെ വായിച്ചു ..ഇനിയും വരും
ReplyDeleteആശംസകൾ