Sunday, May 29, 2011

ഗദ്ഗധങ്ങള്‍

നിഴലുകളില്‍  പൊതിഞ്ഞ നിമിഷങ്ങള്‍ കാല്‍ക്കല്‍ വീണു മരിച്ചു കൊണ്ടിരിക്കുന്നു ...
നിന്റെ ഓര്‍മകളുടെ ചായം മങ്ങുന്നു ... പകരം ജീവനില്‍ ശേഷിക്കുന്ന ഓരോ മാത്രയിലും മുറിവിലെ നൊമ്പരം വര്‍ധിക്കുന്നു  ... ഒരു നെടുവീര്‍പ്പില്‍ ഞാന്‍ ഒതുക്കിയത് ഒരു അലകടലാണ് ... തിരകള്‍ തഴുകാത്ത തീരത്തിന്റെ ഏകാന്തത ... എന്നെ വിഴുങ്ങി തീര്‍ക്കുന്ന വേദന ... !! ആഴങ്ങളില്‍ എനിക്ക് കേള്‍ക്കാം അതിന്റെ  ഗദ്ഗധങ്ങള്‍ .....


8 comments:

  1. huh!! ചിലപ്പോള്‍ അങ്ങിനെയാണ്..

    ReplyDelete
  2. സ്വയം ഒതുക്കുന്നവര്‍.

    ReplyDelete
  3. മനസ്സില്‍ ആഴങ്ങളില്‍ പതിയുന്ന മുറിവുകള്‍ വാക്കുകള്‍ കിട്ടാതെ ഉള്ളിലലയും അതിനെ വാക്കുകളിലൂടെ പകരാന്‍ പ്രയാസമാണ്
    പകരുന്നത് വരെ അത് നിങ്ങളുടെ ഉള്ളിലെ കവിത.പകരാന്‍ കഴിഞ്ഞാല്‍ അത് മറ്റുള്ളവര്‍ക്ക് കവിത..........
    ശ്രമം തുടരുക .....ആശംസകള്‍ ......

    ReplyDelete
  4. നന്നായിരിക്കുന്നു

    വെട്ടി മുറിച്ച് “കവിത’ എന്ന് പറയാതിരുന്നത് വളരെ നന്നായി
    ചെറുതെങ്കിലും ഇങ്ങനെ വായിക്കുന്നതിനും ഒരു സുഖമുണ്ട്.

    ആശംസകള്‍!

    ReplyDelete
  5. കൊള്ളാം.. :)

    ReplyDelete
  6. ലളിതം; സുന്ദരം....

    ReplyDelete
  7. ഗദ്ഗദം അല്ലേ ശരി? പോസ്റ്റ് ഇഷ്ടമായി

    ReplyDelete