Thursday, September 29, 2011

ദുസ്വപ്നം

ആ ദുസ്വപ്നത്തില്‍ എനിക്ക്
എന്നെ തന്നെ നഷ്ടമായിരിക്കുന്നു
എന്നും എപ്പോഴും ഞാന്‍ 
കാണാന്‍ ആഗ്രഹിച്ച മുഖങ്ങള്‍ 
എന്നെ ഒന്നൊന്നായി വേട്ടയാടുന്നു..
സ്വപ്നത്തില്‍ പോലും 
എന്റെ മൌനത്തെ തകര്‍ക്കുന്ന പ്രണയമേ ,
ഇനിയുമെന്നില്‍ ബാക്കിയെന്തു ?
രാവും പകലും മനസ്സിനെ 
കാര്‍ന്നു തിന്നുന്ന ഈ ഏകാന്തതയില്‍ 
ഇനിയും കാത്തിരിപ്പുകള്‍ ആര്‍ക്കുവേണ്ടി ?


Monday, September 12, 2011

രാവിന്റെ ശൂന്യത

ദൂരങ്ങളിലെവിടെയോ..
കാറ്റിന്‍ തൊട്ടിലില്‍,
ഇലകള്‍ മര്‍മരം പൊഴിക്കുന്നു..
നിലാവും സ്വപ്നങ്ങളും 
സ്വയം മറന്ന്,
ഓര്‍മകളുടെ ഇരുണ്ട
കൈവഴികളെ പിന്തുടരുന്നു ...
രാവിന്റെ ശൂന്യതയില്‍ ,
ലോകം വിയര്‍പ്പുതുള്ളികളെ താരാട്ടുന്നു..
കണ്ണീരിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍,
എന്റെ പാഴ്ക്കിനാക്കള്‍,
നോവുന്ന മുറിവുകളെ തഴുകുന്നു..



Sunday, September 4, 2011

വീണ്ടും...

വേദനതന്‍  ഗര്‍ഭപാത്രത്തില്‍,
എന്റെ ചിന്തകള്‍ തളിര്‍ക്കുന്നു വീണ്ടും...
തൂലികതുമ്പിന്റെ അഗ്രത്തിലും,
എന്റെ പ്രാണനില്‍ പൂവിട്ട ഗാനത്തിലും,
ഒരു നിശാഗന്ധിതന്‍ മൌനത്തിലും 
ഇരുളിന്റെ നെഞ്ചിലെ ശൂന്യതയിലും ,
എന്റെ ഓര്‍മ്മകള്‍ തളര്‍ന്നു മയങ്ങുന്നു ...
ഏതു ജന്മത്തിലാനെന്റെ 
സ്വപ്നത്തെ, പ്രണയമേ നിന്റെ കൈകളാല്‍ 
ഇരുളിലെയ്ക്കെറിഞ്ഞുടച്ചത് ?
ഏതു യാമത്തിലാണെന്റെ 
ജീവനെ, വിരഹമേ നിന്റെ ജ്വാലകള്‍ 
നോവായി പൊതിഞ്ഞത്?