എന്റെയീ ജന്മത്തിന്റെ അടിവേരുകള്‍
പിഴുതെറിഞ്ഞു പ്രണയം അട്ടഹസിക്കുന്നു ...
ആത്മാവിന്റെ ശവവും പേറി
എങ്ങോട്ടെന്നില്ലാതെ ഈ ശരീരം നീങ്ങുന്നു ...
തളര്‍ന്നു വീഴുവോളം നടന്നെ തീരു ....
വിരഹം ലഹരിയായി സിരകളില്‍ പടര്‍ന്നത്
ഞാന്‍ അറിയാതെ അല്ല ...
ആ ലഹരിയിലെങ്കിലും
എന്റെ പ്രണയത്തെ ഞാന്‍
വേണ്ടുവോളം എന്നില്‍ ആവാഹിക്കട്ടേ ....