Thursday, July 19, 2012

പേരുദോഷം

ആദ്യമറിയേണ്ടത് അവള്‍
കന്യകയാണോ എന്നാണ് ?
അല്ലയെങ്കില്‍ ഉറപ്പിക്കാം
അവള്‍ നല്ലവളല്ല !
അല്പം സൌന്ദര്യമുണ്ട് ,
പുറത്തായിരുന്നു ജോലി,
എങ്കില്‍ പെണ്ണു പിഴച്ചത് തന്നെ !
വസ്ത്രധാരണം ശരിയല്ല,
പിന്നെ പീഡനത്തിന് വേറെ കാരണം വേണ്ടല്ലോ ..
മാറല്പം കൂടുതലുണ്ട്,
അവളൊന്നു പെറ്റതാണോ ആവോ ?
മകള്‍ ഒളിച്ചോടിയോ ?
അമ്മയുടെ വളര്‍ത്തു ദോഷം !
എന്തായാലും ഒന്നുറപ്പാണ്
ഇതൊന്നും ആണിനെ ബാധിക്കില്ല
ആരും ചോദിക്കുകയുമില്ല
ചതിയില്‍ പെടുന്നതും പെണ്ണ്
പഴി കേള്‍ക്കേണ്ടതും പെണ്ണ്
തിരി കൊളുത്തുന്നതും പെണ്ണ്
കണ്ണീരൊഴുക്കുന്നതും....... ! 

21 comments:

 1. നന്നായി
  ആശംസകള്‍

  ReplyDelete
 2. നാലാളെ കാണിക്കാന്‍ തുറന്നു വെച്ചതിലേക്ക് ഒന്ന് നോക്കിയാല്‍ അവന്‍ കാമ ഭ്രാന്തന്‍.
  അറിയാതെ ഒന്ന് തട്ടുകയോ മുട്ടുകയോ ചെയ്‌താല്‍ അവന്‍ അമ്മയും പെങ്ങളും ഇല്ലാത്തവന്‍, തെമ്മാടി... ഇ.ടി.സി...
  ഒളിചോടിയവരില്‍ പെണ്ണിനെ ആരും കുറ്റം പറയില്ല.. എല്ലാം ആണിന്റെ തലയില്‍.

  ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഒരു വര്‍ഗത്തെ അടച്ചാക്ഷേപിക്കല്ലേ..

  ReplyDelete
 3. ആണിനെയും പെണ്ണിനേയും വേര്‍തിരിച്ചു കാണുകയോ, ഒരു വര്‍ഗ്ഗത്തെ മാത്രം അടച്ചാക്ഷേപിക്കുകയോ ചെയ്യാന്‍ ഇഷ്ടമില്ലാത്ത ആളാണ്‌ ഞാന്‍. ഇതിലോരിക്കലും ഞാന്‍ ആണിനെ താഴ്ത്തി പറയുകയും ചെയ്യ്തിട്ടില്ല. പരാമര്‍ശിച്ചിട്ടേ ഇല്ല.സമൂഹത്തില്‍ പേരുദോഷം എന്നും ഉണ്ടാകുന്നത് ഈ രീതിയിലാണെന്ന് മാത്രം.

  ReplyDelete
 4. എല്ലാത്തരം ആള്‍ക്കാരും ആണ്‍ വര്‍ഗത്തിലും പെണ് വര്‍ഗത്തിലും ഉണ്ട്...
  അടിച്ച് പൊളിച്ചു നടന്നു ജീവിതം ആസ്വദിക്കുന്നവരും കന്യകാത്വത്തിനു വില കല്‍പ്പിക്കാത്തവരും
  ഇന്നിന്റെ മാത്രം ശരികളില്‍ ജീവിക്കുന്നവരും അങ്ങനെ എല്ലാം രണ്ടു കൂട്ടരിലും ഉണ്ട്...
  എല്ലാവരും അങ്ങനെ ആണ് എന്നും അല്ല എന്നും പറയാന്‍ പറ്റില്ല എന്ന് മാത്രം...
  പക്ഷെ, പണ്ടത്തെ പോലെ അല്ല ഇന്ന് കാര്യങ്ങള്‍..
  പ്രണയിച്ച പെണ്ണിന്റെ ഒരു നോട്ടവും ചിരിയും ഒക്കെയാണ് പണ്ട് വലുതെങ്കില്‍ ഇന്നങ്ങനെ അല്ല; MMS ക്ളിപ്പുകളിലൂടെയാണ് ഇന്ന് പ്രണയം പങ്കു വെച്ച് തുടങ്ങുന്നത് തന്നെ...
  ഇന്ന്, മിക്കവാറും പ്രണയങ്ങള്‍ മാംസനിബദ്ധമാണ്... ഒരുപാട് മാറിപ്പോയി...
  എങ്കിലും പതിവ് പോലെ ചോദ്യം ചെയ്യപ്പെടുക എന്നും പെണ്ണ് മാത്രം...

  ReplyDelete
 5. എഴുത്തിന്റെ കാര്യത്തിലും ഇത് വളരെ പ്രകടമാണല്ലോ; ആണ് എഴുതുന്നത്‌ എല്ലാം ഭാവന; പെണ്ണെഴുത്തുന്നത് എന്തും സ്വ:അനുഭവം....
  കവിതയിലെ ചില കാര്യങ്ങളോട് യോജിച്ചു കൊണ്ട് തന്നെ, ചിലതിനോട് വിജോജിക്കുകയും ചെയ്യുന്നു...
  "മാറല്പം കൂടുതലുണ്ട്,
  അവളൊന്നു പെറ്റതാണോ ആവോ ?"
  മാറ് കൂടുതല്‍ undel അവള്‍ ഒന്ന് പെറ്റവളാണ് എന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണ് പൊതുവേ ആണുങ്ങള്‍ എന്ന് എനിക്ക് തോന്നുന്നില്ല...
  കവിതയെ കുറിച്ചുള്ള അഭിപ്രായം; കവിത ഇനിയും കുറച്ചു കൂടി മികച്ചതാക്കാമായിരുന്നു തനിക്ക്....

  ReplyDelete
 6. മഹേഷ്‌ , ഈ കവിതയില്‍ എവിടെയാണ് ഞാന്‍ ഇതൊക്കെ പറയുന്നത് പുരുഷനാണ് എന്ന് പറയുന്നത് ??????? ഇതില്‍ ഞാന്‍ ഒരിക്കലും ആണിനേയും പെണ്ണിനേയും രണ്ടു തട്ടില്‍ വച്ച് അളക്കാന്‍ പറയുന്നില്ല. ദയവായി അവസാന വരികള്‍ വായിക്കുക. തിരി കൊളുത്തുന്നതും പെണ്ണ് എന്ന് തന്നെ അല്ലെ ഞാന്‍ എഴുതിയിരിക്കുന്നത് ?? അത് ആര്‍ക്കും വായിക്കാന്‍ കഴിയാഞ്ഞിട്ടാണോ അതോ ആദ്യത്തെ വരികള്‍ വായിച്ചു ചാടി വീഴുകയാണോ ചെയ്യുന്നത് ?

  ReplyDelete
 7. എന്തിനു ഈ സ്ത്രീ വര്‍ഗം ആണിനോട് മത്സരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല..
  അവന്‍ ധരിക്കുന്ന ജീന്‍സ്‌ എടുതനിഞ്ഞാലോ, സിഗരറ്റ്‌ വലിചാലോ, മധ്യപിചാലോ അവനെ പോലെ ആയി എന്ന് ധരിക്കുന്നത് എത്ര സഹതാപകരമാണ്.. പെണ്ണിന്റെ ശക്തി അവളുടെ പെണ്മ തന്നെയാണ്.

  വേര്‍തിരിച്ചു കാണാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നത് എഴുത്തില്‍ കാണുന്നില്ല.. ഫെമിനിസ്റ്റ്‌ എന്നാ ആ പറഞ്ഞു പഴകിയ പൊട്ടാ കിണറ്റില്‍ നിന്ന് പുറത്തേക്കു വന്നു ലോകം കാണൂ... എല്ലാം ശരിയാകും..

  മറ്റു കവിതകള്‍ നന്നാവാരുണ്ട്.. ഇത് എന്തോ ....

  ReplyDelete
 8. കഷ്ടം തന്നെ സുഹൃത്തെ, നിങ്ങള്‍ ഈ പറയുന്നതിനെ തന്നെയാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ എഴുതിയതില്‍ വാസ്തവമുള്ളത് കൊണ്ട് അതിനോട് പ്രകൊപിച്ചിട്ടു കാര്യമില്ല. ഇതില്‍ ഒരു വരിയിലെങ്കിലും ഞാന്‍ ആണിനെ കുറ്റപ്പെടുത്തി പറയുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഈ പറഞ്ഞതിനെ ഞാന്‍ പൂര്‍ണ്ണ മനസ്സോടെ അംഗീകരിച്ചേനെ ! ഞാന്‍ ഒരു ഫെമിനിസ്റ്റ് അല്ല. കേള്‍ക്കുന്നതിനെയും കാണുന്നതിനെയും തന്നെ ആണ് എഴുതുന്നത്‌. സത്യം സംസാരിക്കുമ്പോള്‍, എതിര്‍ത്തിട്ടു കാര്യമില്ല. ഞാന്‍ ഒരു പെണ്ണായത് കൊണ്ട് തന്നെ, കൂടുതല്‍ അതിനെപറ്റി എഴുതാന്‍ സാധിക്കുന്നു എന്നെ ഉള്ളു. അതിനു നിങ്ങളുടേതായ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തരുത് !

  ReplyDelete
 9. ജിലു, കവിത വായിച്ചപ്പോള്‍, ടി വിഷയത്തെ കുറിച്ച് എന്റെ മനസ്സില്‍ തോന്നിയത് ഞാന്‍ പറഞ്ഞു എന്നെ ഉള്ളൂ....
  അല്ലാതെ അവയെല്ലാം കവിതയില്‍ ഉള്ളതല്ല... താന്‍ ആണിനേയും പെണ്ണിനേയും രണ്ടു തട്ടില്‍ കണ്ടു എന്നും ഞാന്‍ പറയുന്നില്ല...
  സോ, എന്റെ അഭിപ്രായത്തെ ഒരു വാഗ്വാദമായി കാണേണ്ടതില്ല...പകരം ഒരു ചര്‍ച്ച എന്ന രീതിയില്‍ ആണേല്‍ കുഴപ്പമില്ല...

  "ചതിയില്‍ പെടുന്നതും പെണ്ണ്" എന്നെഴുതി; പലപ്പോഴും ഒരു പെണ്ണിനെ ചതിക്കുന്നതും മറ്റൊരു പെണ്ണാണ്;
  ഇങ്ങനെയുള്ള ചില കാര്യങ്ങള്‍ വിട്ടു പോയത് ഒരു വശത്ത് നിന്ന് മാത്രം എഴുതുകയാണ് എന്ന ഫീലിംഗ് വായനക്കാരില്‍ ഉണ്ടാക്കിയേക്കാം എന്ന് മാത്രം...

  എന്തായാലും നിന്റ കവിതകള്‍ ഇപ്പോള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്... ഇപ്പോഴത്തെ ചില കവിതകള്‍ വളരെയധിക മികച്ചതുമാണ്...
  ഒരേ വിഷയത്തില്‍ ഓരോരുത്തര്‍ക്കും വിവിധ കാഴ്ചപ്പാടുകള്‍ ഉണ്ടാകാമെന്നതിനാല്‍, ഏതൊരു കവിതയും വിമര്ശിക്കപെടാം...
  അവിടെ ഒരു ന്യായീകരണം നടത്ത്തെണ്ടാതില്ല എന്നാണു എനിക്ക് തോന്നുന്നു...ഞാന്‍ പറഞ്ഞത് എന്റെ മനസ്സില്‍ തോന്നിയതാണു...
  ഒരു അഭിപ്രായം എന്ന നിലയില്‍ അതിനെ മാനിക്കുക; എന്നിട്ട് അടുത്ത കവിത എഴുതുക; അല്ലാതെ അതിനെ കുറിച്ച് ആകുലപ്പെടെണ്ട... :-)

  ReplyDelete
 10. കന്യകയാണോ എന്ന് സംശയിക്കുന്ന സംശയാലുവായ പുരുഷന്‍ ...
  മാറിടവലുപ്പം കൊണ്ട് അവളെ അളക്കുന്ന Uncivilized പുരുഷന്‍..
  ചതിയില്‍ പെടുത്തുന്ന ചതിയന്‍ പുരുഷന്‍..

  ഇങ്ങനെയൊക്കെ ഇകഴ്ത്തിയിട്ടു അവസാനം
  "തിരി കൊളുത്തുന്നതും പെണ്ണ്
  കണ്ണീരൊഴുക്കുന്നതും....... " എന്ന് പറഞ്ഞു കളങ്കമാക്കിയ കൈ കഴുകി രക്ഷപ്പെടാന്‍ നോക്കല്ലേ...

  തണല്‍ വൃക്ഷത്തില്‍ നിന്ന് മാറി നിന്ന് വൃക്ഷത്തെ ചീത്ത പറഞ്ഞാല്‍ ചൂടേറ്റ് കരിയുമെന്നല്ലാതെ വൃക്ഷത്തിനു എന്ത് പറ്റാന്‍...

  ReplyDelete
  Replies
  1. enna pinne njan sammathichu... ithu ezhuthiyathinte peril njaanoru feminist aayenkil... sheri... njan oru feminist thanne !

   Delete
  2. അങ്ങിനെ ഒരു സമ്മതിപ്പിക്കലായിരുന്നില്ല ഉദ്ദേശം..
   എവിടെയോ തെറ്റായി ധരിച്ചിരിക്കുന്നു ..

   പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്നാ ഒരു ചൊല്ലുണ്ട്..

   ഇവിടെ നേരെ മറിച്ചാണല്ലോ ..

   കേളന്‍ എത്ര കുലുങ്ങിയാലും "പാലം" നിശ്ചലമായി
   നില്‍പ്പുറപ്പിക്കുന്നു.. ;)

   Delete
  3. ezhuthiyathil vaasthavamundo ennalla, engane ee ezhutthine maatti ezhuthikkaam ennu shramikkunnavarodu tharkkichittu kaaryamilla !

   Delete
  4. All men are created equal, it is only men themselves who place themselves above equality and All this talk about equality. The only thing people really have in common is that they are all going to die.
   "I am an aristocrat. I love liberty; I hate equality"

   Delete
 11. ഏതോ പാട്ട് ഓര്‍മ്മ വരുന്നു... ഒരമ്മ തന്‍റെ കുഞ്ഞു മകളോട് പറയുന്ന വരികള്‍..

  കരയേണ്ട മകളെ കരയേണ്ട
  നീ കരയേണ്ട കാലം വന്നീല
  ചിരിക്കാന്‍ പിറന്നവന്‍ പുരുഷന്‍
  കരയാന്‍ പിറന്നവള്‍ സ്ത്രീയും
  പിഴയൊന്നിരയാക്കി
  അഴലിന്‍റെ കരുവാക്കി
  മിഴിനീരിലെറിയുന്നു അവളെ
  അവന്‍ ചെയ്യും പാപത്തിന്‍ ഭാരം
  ചുമക്കുവാന്‍ അബല തന്‍ ജന്മം...
  ......

  ദുഃഖം പ്രകടിപ്പിക്കാന്‍ സ്ത്രീയും മറച്ചു വയ്ക്കാന്‍ പുരുഷനും കൂടുതല്‍ താത്പര്യപ്പെടുന്നുണ്ടാകാം, അതാവാം ലോകത്തില്‍ ഈയൊരു വേര്‍തിരിവ്.
  വരികള്‍ മനോഹരം, ആശയം വിപ്ലവകരം.. നിശാഗന്ധീ ഒരു പരിധി വരെ സത്യമുണ്ട്, പരിധി വരെ മാത്രം..

  ReplyDelete
 12. "The world has never yet seen a truly great and virtuous nation
  because in the degradation of woman the very fountains of life are
  poisoned at their source."

  വളരെ ക്ര്യത്യമായ ഒരു നിരീക്ഷണം .എഴുതിയത് ഒരു സ്ത്രീ ആയതു കൊണ്ട് ഒരിക്കലും വില കുറച്ചു കാണേണ്ട കാര്യമില്ല. ജിലുവിന്റെ വാക്കുകളുടെ തീക്ഷ് ണത നമ്മെ ഇരുത്തി ചിന്തിപ്പിക്കും . കാലം എത്ര മാറിയാലും എന്തൊക്കെ പരിഷ്കാരങ്ങള്‍ വന്നാലും സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായിട്ടു മാത്രമെ ഈ പുരുഷ കേന്ദ്രീക്ര്യത സമൂഹം കാണുന്നുള്ളൂ എന്നത് പച്ചയായ യാഥാര്‍ ത്ധ്യം മാത്രം .എല്ലാ തെറ്റുകള്‍ ക്കും കുറ്റപെടുത്താന്‍ നമുക്ക് ഇങ്ങനെയൊരു ജന്മം മാത്രമാണുള്ളത് എന്നു എഴുത്തുകാരി നമ്മെ ഓര്‍ മിപ്പിക്കുന്നു.ഒരേ തെറ്റു ചെയ്യുന്ന രണ്ട് പേരില്‍ ശിക്ഷ എപ്പോഴും സ്ത്രീക്കു മാത്രം .സ്ത്രീ എന്നും ക്ഷമിക്കാനും സഹിക്കാനും വിധിക്കപ്പെട്ടവളോ ? പുരുഷന്റെ തെറ്റുകള്‍ അവള്‍ പൊറുക്കണം ,എന്നാല്‍ അതേ തെറ്റ് അവള്‍ ചെയ്താല്‍ എവിടെയാണു മാപ്പ് കിട്ടിയിട്ടുള്ളത്?ഒരു പെണ്‍ വാണിഭ കേസില്‍ ഇരയായ അല്ലെങ്കില്‍ പീഡനത്തിനിരയായ ഒരു പെണ്‍ കുട്ടി എന്ത് കൊണ്ട് രക്ഷപെടാന്‍ ശ്രമിച്ചില്ല എന്നു ചോദിക്കുന്ന അധപതിച്ച ഈ സമൂഹത്തോടാണു ഈ വാക്കുകള്‍ സം സാരിക്കുന്നത്. അവള്‍ പീഡനം ആസ്വദിക്കുകയായിരുന്നോ എന്നു നീചമായ രീതിയില്‍ ചര്‍ ച്ച ചെയ്യുന്ന ഒരു സമൂഹം . ജിലു നമ്മെ ഓര്‍ മിപ്പിക്കുകയാണു മകളായും ,അമ്മയായും ഭാര്യയായും നമ്മുടെ കൂടെയുള്ള ഈ ജന്മങ്ങളുടെ ദൈന്യതയാര്‍ ന്ന ജീവിതത്തെപറ്റി. ഈ വാക്കുകളുടെ മൂര്‍ ച്ചയില്‍ നിന്നും രക്ഷപെടാന്‍ എനിക്കും നിങ്ങള്‍ ക്കും എങ്ങനെയാണു സാധ്യമാകുക? ഞാന്‍ തല കുനിക്കുകയാണു, ഈ എഴുത്തുകാരിയുടെ മുന്നില്‍ ..അവരുടെ ചാട്ടൂളി പോലെയുള്ള വാക്കുകളുടെ മുന്നില്‍ .കാരണം എനിക്ക് മറുപടിയില്ല. എഴുത്തില്‍ ഇന്നൊരു ക്ളീഷേ ആയി മാറിയിരിക്കുന്ന ബുദ്ധിജീവി ജാടകള്‍ കാണിക്കാതെ ആശയം ക്ര്യത്യമായി സ്ഫുടതയോടെ പ്രതിഫലിപ്പിക്കുന്നതില്‍ ജിലു വിജയിച്ചു

  ReplyDelete
 13. gilu... paraathi parayunnavar paranjote... ne ninte vazhiye monnot povuka... ninte agraham safaleekarikkate... aashamsakal...

  ReplyDelete
 14. Oru penninine eppozhum nallavalayi kanaaan mathrame samooham agrahikkukayullu...but if she is doing any anti social element, she is bad itself... no any diffrenciation btw men and women.

  ReplyDelete
 15. അവൾ മാതൃത്തമാണ് കാരുണ്ണ്യമാണ്. പക്ഷെ, അവനെ കുറിച്ച് ഇങ്ങനെ ഒന്നും ആരും പറഞ്ഞിട്ടില്ല. അത്കൊണ്ടാവും ഇങ്ങനെ എല്ലാം സംഭവിക്കുന്നത്.......? കലഹത്തിനപ്പുറം സംഭവിക്കേണ്ടത് സംഭവിച്ച് കൊണ്ടേയിരിക്കും. സ്ത്രീ ശരീരം അതാണ് സമ്മാനിക്കുന്നത്. മനസ്സിനെ നിയന്ത്രിക്കുന്നവർ വിജയിച്ചു.

  ReplyDelete
 16. അതെ, മനസ്സിനെ നിയന്ത്രിക്കുന്നവന്‍ വിജയിച്ചു

  ReplyDelete
 17. ശരീരത്തിന്റെ കാര്യം ആണെങ്കില്‍ പെണ്ണ് തന്നെ ആയിരിക്കും, മനസിന്റെ കാര്യത്തില്‍ പീഡനം രണ്ടു പേര്‍ക്കും ഒരു പോലെ ആണ് :/

  ReplyDelete