Wednesday, October 31, 2012

രാവ് പുലരുന്നത്


അനാഥയാമത്തിലേതോ വഴിവക്കില്‍
നീറിമരിച്ച ഇന്നിന്‍റെ
പടിഞ്ഞാറേക്കരയിലൊരു
ദീപമണയാന്‍ തുടങ്ങുന്നു !


കാറ്റിലാടിയും
ഇരുളിനെ തിന്നും ..
കല്‍മണ്ഡപത്തിലൊരു തിരി
ഏകമായി നിലാവത്തെരിയുന്നു !

പിന്തുടരാനാവാത്ത സ്വപ്നങ്ങളുടെ
പാതകള്‍ നെടുനീളെ തെളിഞ്ഞതതിനക്കരെ
പുലരാന്‍ മടിച്ചൊരു
വെളിച്ചമെത്രവേഗമെത്തി നോക്കിത്തുടങ്ങി ! 

4 comments:

  1. "കാറ്റിലാടിയും ഇരുളിനെ തിന്നും..
    കല്‍മണ്ഡപത്തിലൊരു തിരി
    ഏകമായി നിലാവത്തെരിയുന്നു"

    ഒത്തിരിയിഷ്ടായ വരികള്‍, ഒപ്പം ചിത്രവും..

    ReplyDelete
  2. വെളിച്ചം വരട്ടെ
    നല്ലതല്ലേ

    നല്ല വരികള്‍

    ReplyDelete
  3. kavitha pole
    headerum
    ishtamayi..

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete