മനസ്സൊരു നൂറായ് 
അറുത്തു നിന്‍റെ മുന്‍പില്‍ 
ഞാനൊരു കാണിക്ക വച്ചിരുന്നു !
അവസാനമൊരു തരിയിലെങ്കിലും 
നീ നിറഞ്ഞുകത്തിയെന്നെ 
ദഹിപ്പിച്ചിരുന്നെങ്കില്‍ 
ഓര്‍മ്മകളില്‍ നിന്നും 
മോചനം നേടി ഞാന്‍ 
കാലങ്ങളും ജന്മങ്ങളും കടന്നു
മറയുമായിരുന്നു !
ഇനി ഞാനെങ്ങനെ ജീവനെ 
തിരികെ തുന്നിച്ചേര്‍ക്കും ?
ഇനി ഞാനെങ്ങനെ 
മുന്‍പോട്ടു നടക്കും ?
പ്രതീക്ഷവറ്റി 
നീറുന്നൊരു സ്വപ്നത്തില്‍ 
തളര്‍ന്നു ഞാന്‍ 
ആരാരുമറിയാതെ,
ആരാരും കാണാതെ 
ഭൂമിയുടെ ഭ്രാന്തന്‍ചിന്തകളില്‍ 
അഴുക്കുപുതച്ച് തനിയെ,
സ്നേഹിച്ച പാദങ്ങളുടെ 
ചവിട്ടേറ്റ് വഴിയരികില്‍ സ്തംഭിച്ച് ... !! 
No comments:
Post a Comment