Tuesday, December 10, 2013

തൃത്താലയുടെ നിള

തുലാവര്‍ഷ ശോഭയിലീ തൃത്താല
നനയുമ്പോളതാ
തീരത്തിന്‍ മര്‍മ്മരങ്ങളില്‍
പൊന്‍ തുടി താള മേളങ്ങളുണരുകയായ്‌
നിലാവിലൊരു തായമ്പക
തനിയെ പാടുകയായ്‌ ...

പോയകാലത്തിന്‍ സ്മൃതികളില്‍
വര്‍ണ്ണങ്ങള്‍ നിറച്ചു നീ
എത്രയെത്ര കവിതകളില്‍
നിലയില്ലാതൊഴുകുന്നു നിളേ
ഈ സ്വപ്നഭൂമിതന്‍ നീരായ്
ഏതേതു കഥകള്‍ത്തന്‍ നേരായ്..

പ്രണയവസന്തങ്ങള്‍ ഓളങ്ങളില്‍
കുളിരായ് വിരിയുന്ന നേരത്ത്
ഒരു ബാല്യത്തിന്‍ സ്മരണയില്‍
തിരികയെത്താന്‍ കൊതിക്കുന്ന
ഹൃദയങ്ങളെത്രയാവാം ..

2 comments:

  1. ഇത് കലക്കി !! ഒത്തിരി ഇഷ്ട്ടമായി ...കമന്റിടാൻ മടിയായിട്ടാ എപ്പോഴും ഇടാത്തെ പക്ഷെ വായിക്കുന്നുണ്ട് ...

    ReplyDelete
  2. നദി..നദി.. നിളാ നദി
    സരാഗ സാഗരോന്മുഖീ..

    നല്ല കവിത

    പുതുവത്സരാശം സകൾ....

    ReplyDelete