Wednesday, March 19, 2014

രഹസ്യം

വെറുതെയീ ശൂന്യാകാശത്ത്
ചിറകു വിടര്‍ത്തി പറക്കുന്നതിനിടെ,
പ്രിയ ഭൂമീ,നിന്‍റെ
ഏറ്റവും ഏകാന്തമായ
ഒരു കോണിലേയ്ക്കു 
ഞാനൊരു വിത്തെറിയും..

പറന്നു പറന്നു ചിറകു തളരുമ്പോള്‍ ,
നീ എനിക്കായ് കാത്തുവച്ചിരിക്കുന്ന
ചില്ലയിലേയ്ക്കൊരു കൂട് കൂട്ടാന്‍
ഞാന്‍ തിരികെ വരും..

നിന്‍റെ മാറിലേയ്ക്ക് വേരാഴ്ത്തി
നിന്‍റെ നെറുകില്‍ പൂവിട്ട് വളരുന്ന
എന്‍റെ വേരുകളുടെ ആഴവും മിടിപ്പും
നനവും പിടച്ചിലും
നീയല്ലാതെ മറ്റാരറിയാന്‍ ?
ഇത് നിന്നോട് മാത്രമുള്ള
എന്‍റെ പ്രണയരഹസ്യമാണ്...

2 comments:

  1. ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും
    സക്തരായ വിഷയീജനങ്ങൾക്കും
    ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തിടും
    വിശ്വമാതാവു ഭൂമി, ശിവ! ശിവ!


    നല്ല കവിത


    ശുഭാശംസകൾ.....

    ReplyDelete
  2. രഹസ്യം സ്വാര്‍ത്ഥമാണ്

    ReplyDelete