Monday, December 27, 2010

ഈ രാവില്‍ ..

ഇരുള്‍ വീണ ഒറ്റയടിപ്പാതകളില്‍,
മുറിവുണങ്ങാത്ത പൂവിന്‍ ഞരക്കങ്ങള്‍ മെല്ലെ കേള്‍ക്കാം ..
കടലിന്‍ മടിത്തട്ടില്‍ അസ്തമയ സുര്യന്റെ കിരണങ്ങള്‍ ജീവനൊടുക്കുന്നു ..
രാവിന്‍ മൌനം അലകളില്‍ വേദനയോടെ തേങ്ങുന്നു ...
മെഴുകുതിരികളുടെ മങ്ങിയ വെളിച്ചത്തില്‍ ,
ചിറകുരുകിയ ഈയാമ്പാറ്റകളുടെ പ്രാണവേദന ..
സ്വപ്നങ്ങള്‍ക്ക് പോലും കറുപ്പ് നിറമാണ് ...
ഉറഞ്ഞു കൂടിയ രക്തത്തിന്റെ കറുപ്പ് ..
നിഗൂഡതകളുടെ ദുര്‍ഗന്ധവും ..
ഈ രാവിലാനെന്റെ തൂലികയില്‍ ഭ്രാന്തുപിടിച്ച ചിന്തകളുടെ മഷി പുരണ്ടത് ...

5 comments:

  1. എന്താ ഇത്ര വിഷാദം

    ReplyDelete
  2. ഈ കവിത , വരികള്‍ എഡിറ്റ് ചെയ്തിരുന്നു
    വെങ്കില്‍ അതിന്റെ മികവ് പൂര്‍ണ്ണമായും
    പുറത്തു വരുമായിരുന്നു.
    ഉദാ മുറിവുണങ്ങാത്ത പൂവിന്‍
    ഞരക്കങ്ങള്‍ മെല്ലെ കേള്‍ക്കാം
    കൂട്ടിച്ചേര്‍ത്തോട്ടെ. കവിത അതീവ
    ഹൃദ്യമാണ്.

    ReplyDelete
  3. ഇന്നലെയാണ് സുഹൃത്തിന്റെ ബ്ലോഗ്‌ കാണാനിടയായത്...
    നല്ല കുറിപ്പുകള്‍ എന്ന് തോന്നിയതിനാല്‍ ബുക്ക്മാര്‍ക്ക് / ഫോളോ....ചെയ്തു....
    അതിനാല്‍ ഇന്ന് രാവിലെ "ഈ രാവില്‍.." എന്ന പുതു കവിതയുടെ വിവരം കിട്ടി.....
    ഞാനൊരു കവിയത്രിയല്ല എന്ന മുന്‍‌കൂര്‍ ജാമ്യം കണ്ടു വളരെ പ്രതീക്ഷയില്ലാതെ വായിച്ചു തുടങ്ങിയതാണ്...
    പക്ഷെ...... നല്ല കവിത....
    ചെറു കവിതയാനെലും ശ്രദ്ധിക്കപ്പെടുന്ന ചില പ്രയോഗങ്ങള്‍...
    (.."...മുറിവുണങ്ങാത്ത പൂവിന്‍ ഞരക്കങ്ങള്‍.....", "..ഉറഞ്ഞു കൂടിയ രക്തത്തിന്റെ കറുപ്പ് ...."
    .."..ഭ്രാന്തുപിടിച്ച ചിന്തകളുടെ മഷി..എന്നിവയൊക്കെ )
    എഴുത്തുകാരി എന്ന നിലയില്‍ ഭാവിയുണ്ടെന്നു വിളിച്ചു പറയുന്ന രചനാരീതി...
    നന്ന് സഖാവെ....
    എഴുത്ത് തുടരുക..
    (പിന്നെ ചെറിയ ചില തിരുത്തുകള്‍ ആകാം എന്ന് തോന്നുന്നു...
    "മുറിവുണങ്ങാത്ത പൂവിന്‍ ഞരക്കങ്ങള്‍ മെല്ലെ കേള്‍ക്കാം" ..എന്നത് "മുറിവുണങ്ങാത്ത പൂവിന്‍ ഞരക്കങ്ങള്‍.."എന്ന് മതിയാകും...
    "സ്വപ്നങ്ങള്‍ക്ക് പോലും കറുപ്പ് നിറമാണ് ..." എന്നത്.."സ്വപ്നങ്ങള്‍ക്കും നിറം കറുപ്പാണ്...." എന്നാക്കാം
    "നിഗൂഡതകളുടെ ദുര്‍ഗന്ധവും .." എന്നത് " നിഗൂഡതകളുടെ ഗന്ധവും .." എന്നാക്കാം......
    പരിശോധിക്കൂ..നന്നെങ്കില്‍ മാത്രം ചെയ്‌താല്‍ മതി....
    എഴുത്തുകാരിയുടെ സ്വാതന്ത്ര്യം ആണ് പരമ പ്രധാനം....)
    വീണ്ടും എഴുതുക....
    ഇവിടെ ഞങ്ങള്‍ നിന്നെ വായിക്കാന്‍ കാത്തിരിക്കുന്നു......
    സുഖം..?

    ഷാജി ബാലമോഹന്‍.....
    തിരുവനന്തപുരത്ത് നിന്നും.....

    ReplyDelete
  4. പഴയ ചുള്ളിക്കാടിന്റെ കവിതകളിലെ പ്രയോഗ തീക്ഷ്ണതകൾ എനിക്ക് ചിലയിടങ്ങളിൽ അനുഭവപ്പെട്ടു. ബ്ലോഗിന്റെ പേരിനെ ന്യായീകരിക്കാനോ, അതോ കവിതകളെ ന്യ്യായീകരിക്കാൻ ബ്ലോഗോ?
    ഇവിടെ കാഴ്ചകൾ പഴയവ തന്നെ, പക്ഷേ വ്യത്യസ്തമാ‍വുന്നത് അതിന്റെ ക്രിയകൾടെ അർഥം മറ്റിയെഴുത്തുന്നു എന്നതിനാലാണ്.

    ജയിംസ് പറഞ്ഞപോലെ കവിതയെ കുറുക്കണമായിരൂന്നു. പ്രസ്താവനകളിലെക്ക് എക്സ്റ്റന്റ് ചെയ്യേണ്ടിയിരുന്നില്ല.
    എങ്കിൽ ഒറ്റയടിക്ക് കവിത ഹൃദയത്തി ഉച്ചരിക്കാൻ കഴിയുമായിരുന്നു.

    ReplyDelete