Wednesday, December 1, 2010
നിന്നെ ഓര്‍ത്ത്...
ഈ നിശബ്ദതയില്‍ ഞാന്‍ പൂഴ്ത്തി വച്ചിരിക്കുന്നത് സാഗരമാണ്. വേദന... അലകളായി ഹൃദയത്തിന്റെ ഉള്ളറകളില്‍ ആര്‍ത്തിരമ്പുകയാണ്... നിന്‍റെ ഓര്‍മ്മകള്‍ പേമാരിയായി മനസ്സിന്റെ തീരങ്ങളില്‍ പെയ്യുന്നു.. നമ്മള്‍... നീയും ഞാനുമെന്ന കൈവഴികളായി പിരിഞോഴുകിയപ്പോഴും, സ്നേഹം വിധിക്ക് വഴി മാറിയപ്പോഴും, ഒന്നും... നീ അറിഞ്ഞിരുന്നില്ല... എന്റെ ചേതന നിന്‍റെ പാദങ്ങളില്‍ വീണു വിതുംമ്പുകയാണെന്ന്... എന്റെ സത്ത നീയെന്ന മഹാ സത്യത്തിനു മുന്നില്‍ അടിയറവു വെക്കുകയാണെന്ന്... പാപവും പുണ്യവും തമ്മിലെ അകലങ്ങളില്‍ ഞാന്‍ വെന്തുരുകുകയാണെന്ന്... ഒടുവിലീ വേദിയിലെ യവനിക താഴ്ന്നിട്ടും... കണ്ണീര്‍ ചുടുനിണമായി ഒഴുക്കികൊണ്ട് എന്റെ ജീവന്‍ ബാക്കിയുണ്ടായിരുന്നു... ഒന്നുമറിയാതെ നീ എന്നെ മറവിയുടെ അധ്യായങ്ങളില്‍ മൂടിവച്ച് മറഞ്ഞപ്പോള്‍ നിന്നെ ഓര്‍ത്ത്.... നിന്നെ ഓര്‍ത്തു മാത്രം അപ്പോഴും എന്റെ പ്രാണന്‍ തേങ്ങുകയായിരുന്നു...
Subscribe to:
Post Comments (Atom)
അവശകാമുക പെന്‍ഷന് അപേക്ഷിക്കാന്‍ സമയമായി..!
ReplyDeleteകവിത പോലെ എഡിറ്റ് ചെയ്യാമായിരുന്നു.
ഒന്നുമറിയാതെ നീ എന്നെ മറവിയുടെ അധ്യായങ്ങളില്‍ മൂടിവച്ച് മറഞ്ഞപ്പോള്‍ നിന്നെ ഓര്‍ത്ത്.... നിന്നെ ഓര്‍ത്തു മാത്രം അപ്പോഴും എന്റെ പ്രാണന്‍ തേങ്ങുകയായിരുന്നു...
ReplyDeleteIppo enthaa avastha????
അല്ല ഇതാരാ..കുറെ നാളായല്ലോ കണ്ടിട്ട് .എവിടെ ആയിരുന്നു?വീണ്ടും വന്നു അല്ലെ..എന്നാല്‍ ഇനി തുടങ്ങിക്കോ .നിര്‍ത്തണ്ട..
ReplyDeleteഇ കൊച്ചിനെ കുറെ ആയല്ലോ കണ്ടിട്ട് എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു ... ഇപ്പൊ അല്ലെ പിടികിട്ടിയത് ആരുമറിയാതെ തേങ്ങുവാരുന്നു എന്ന്
ReplyDeleteoh my god! hai i dont know how you are we never met in person . i went through u r blog 2 months b4 and am deeply impressed by your writings wow u r unbelievable trust me ur gona be famous i red all your works. u r at your best when u talk about death. i was kinda worried dat u stoped writing and i wont be able to appreciate u and der u r back again. great work Angela(if thats your real name) keep writing ........
ReplyDeleteHey nice to see u again.. :)
ReplyDeleteby d way..i think u lost ur developed way of writing by d influence of ur short break..hope ll return on track asap..
all d best :)