Friday, December 30, 2011

മൌനമേ..

തൂലികതുമ്പിലെ അഗ്നി അണഞ്ഞത് പോലെ ...
ചിലപ്പോഴൊക്കെ 
മനസ്സില്‍ ഒഴുകിയിറങ്ങുന്ന വികാരങ്ങളെ 
വാക്കുകളാല്‍ അലങ്കരിക്കാനാവില്ല ...
മൌനം ... 
മൌനത്തിനു മാത്രമേ അവയെ മനസ്സിലാക്കാനാവൂ ...
അത് കൊണ്ടുതന്നെ ... 
മൌനമേ... ഞാന്‍ നിന്നെ പ്രണയിക്കുന്നു...
നിനക്ക് മാത്രം അറിയാവുന്ന 
എന്റെ വേദന ഒപ്പിയെടുക്കുവാന്‍..///......
എന്റെ ചോരയും കണ്ണീരും പുരണ്ട 
തൂലികയ്ക്കാവുന്നില്ല...
എന്റെ ഹൃദയവും കൊണ്ട് 
അവന്‍ ദൂരേയ്ക്ക് മറഞ്ഞപ്പോഴും,
വിദൂരത്തെവിടെയോ അവന്‍ 
അതിനെ എറിഞ്ഞു കളഞ്ഞപ്പോഴും ...
വരണ്ട ആത്മാവിന്റെ നീറ്റല്‍ ശമിപ്പിക്കാന്‍..
മൌനമേ.. നീ സമ്മാനിച്ച ഒരിറ്റു കണ്ണീരിനെ ആയുള്ളൂ.. 




8 comments:

  1. അസ്സലായി
    മൌനത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍

    ReplyDelete
  2. നിന്റെ തൂലികയില്‍ വിരിയുന്ന വാക്കുകള്‍ പോലും വ്രണപ്പെടുത്തുന്നവയാണ്....
    അപ്പോള്‍ തൂലികയ്ക്ക് പോലും പകര്‍ത്താനാവാത്ത നിന്റെ മൌനത്തിന്റെ ആഴങ്ങള്‍ എനിക്ക് അളക്കാനാവുന്നതിലും അപ്പുറമാണ്...

    ReplyDelete
  3. മൌനമാണ് ഏറ്റവും നല്ല പ്രതിവിധി.....
    പുതുവത്സരാശംസകള്‍.....

    ReplyDelete
  4. ഞാന്‍ ഏതാനും ദിവസം മുന്‍പ് മാത്രമാണ് തന്റെ ബ്ലോഗ്‌ കാണുന്നത്. അന്ന് മുതല്‍ തന്നെ തീവ്രമായ വിരഹത്തില്‍ ചാലിച്ച തന്റെ പുതിയ രചനകള്കായി തിരയാറുണ്ട്. തൂലിക തുമ്പിലെ അഗ്നി അണയാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്..

    ReplyDelete
  5. മൌനത്തിന്റെ ഒരു കഴിവേ.

    പുതുവത്സരാശംസകള്‍.

    ReplyDelete
  6. മൌനം വിധ്യാന ഭൂഷണം എന്നോ മറ്റോ ആരോ പറഞ്ഞത് ഓര്‍ക്കുന്നു

    ReplyDelete
  7. മൌനം ... വെറുക്കുന്നു നിന്നെ ഞാന്‍... മറ്റെന്തിനെകാളും...
    നീ യാണ് എന്നെ ഈ ഇരുട്ടിലേക്ക് തള്ളിയിട്ടത്‌..
    വെറുക്കുന്നു നിന്നെ ഞാന്‍

    ReplyDelete