Wednesday, October 10, 2012

ഡോര്‍മാന്‍

വിഭവങ്ങള്‍ സമൃദ്ധം 
എത്രയോ കൂട്ടങ്ങള്‍ 
മൊരിഞ്ഞും, കുറുകിയും 
വെന്തും  പാകമാകുന്നു !
നിറങ്ങളും സ്വാദും 
മണവും പരക്കുകയാണ് 
ഊണുമേശകള്‍ നിറയെ !
ആളുകള്‍ വരുന്നു 
വയറു നിറയ്ക്കുന്നു 
സന്തോഷത്തോടെ പോകുന്നു !
പടിക്കല്‍,
വാതില്‍ തുറന്നും ചാരിയും
ചിരി മായാതെ 
വിശപ്പടക്കാനാവാതെ ,
വെയിലിന്‍റെ വേവില്‍ 
കുടുംബം പോറ്റാന്‍ 
ഒരു ജന്മം !

4 comments:

  1. എത്രയോ ജന്മങ്ങള്‍........,.......
    ആശംസകള്‍

    ReplyDelete
  2. വളരെ സത്യമാണ്‌ താങ്കൾ പറഞ്ഞത്‌. മണിമാളികകൾ പണിയുന്നവർ കിടക്കാൻ ഒരു കൂരപോലുമില്ലാത്തവർ. എല്ലാം ഒരു ചാൺ വയറിനുവേണ്ടി. എന്നിട്ടും...

    ReplyDelete
  3. പലപ്പോഴും കണ്ടിട്ടുണ്ട്, കയ്യില്‍ ഒരു ബോര്‍ഡുമായി തിരക്കേറിയ റോഡുകളില്‍ പോലും പൊരിവെയിലത്ത്..:( ഒരു കുടുംബം പോറ്റാന്‍, അല്ലെങ്കില്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മാത്രം..

    ReplyDelete
  4. This comment has been removed by the author.

    ReplyDelete