Saturday, December 10, 2011

ഉപമ

നീ വളരെ ദൂരത്താണെന്ന് മനസ്സ് തിരിച്ചറിയുമ്പോള്‍
വേദന വാക്കുകളായി ഇവിടെ ഒഴുകാറുണ്ട് ..
നിന്നെ പ്രണയിക്കുമ്പോള്‍ ഞാന്‍ നിനക്ക് മുന്‍പില്‍ വാചാലയാവുന്നു ...
എങ്കിലും വാക്കുകളില്‍ എന്റെ പ്രണയം പകര്‍ത്താനാവില്ല ...
നിന്നെയോര്‍ത്തുള്ള എന്റെ വേദന ... ഹാ ...
മറ്റൊന്നിനോടും ഉപമിക്ക വയ്യ ... !
അതിലും ഉപരിയായി മറ്റൊരു വേദനയും ഇല്ല.. !
ഒരുപക്ഷെ ആ വേദനയെക്കാളും എത്രയോ ആഴമേറിയാതാണ്
എനിക്ക് നിന്നോടുള്ള പ്രണയം ...
അതുകൊണ്ടാവും... വാക്കുകളില്‍ എനിക്കത് പകര്‍ത്താനവാത്തത് ... !
ഏതു വാക്കുകള്‍ കടമെടുത്താലും ...
എവിടെ പൊയ് തിരഞ്ഞാലും അതുപമിക്കാന്‍ എനിക്കാവില്ല...

8 comments:

  1. ഉപമകള്‍ ഇല്ലാത്ത നിന്റെ അഗാധമായ പ്രണയവും അതിന്റെ വേദനകളും വര്‍ണ്ണിക്കുവാന്‍ കടമെടുത്ത ഒരു വാക്കിനു പോലും സാധിക്കില്ലായിരിക്കാം. എങ്കിലും ഒരു നല്ല സുഹൃത്തിനു നിന്റെ മൗനത്തില്‍ നിന്ന് പോലും നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാന്‍ സാധിക്കും..

    കവിത ഇഷ്ടമായി...ഉപമകള്‍ ഇല്ലാത്ത ഒരു മനസ്സും ഞാന്‍ ഇവിടെ കാണുന്നു...

    ReplyDelete
  2. നിന്റെ ഹ്രദയരക്തം ചുവപ്പിച്ചൊരീ വരികളേയെന്തിനോടുപമിക്കേണ്ടു....?????

    ReplyDelete
  3. വായിച്ചു..... ആശംസകള്‍

    ReplyDelete
  4. വാക്കുകളില്‍ എന്റെ പ്രണയം പകര്‍ത്താനാവില്ല ...

    ReplyDelete
  5. അനുഭൂതികളുടെ ഉതിര്‍മണികള്‍
    ഈ വിരല്‍ത്തുമ്പില്‍ തുടിക്കുമ്പോള്‍
    സന്ധ്യയുടെ നിറങ്ങളില്ല പാടുന്ന പൂക്കളില്ല
    നീയും നിന്‍ മൌനവും മാത്രം

    ReplyDelete