Friday, February 19, 2010

ഋതുക്കള്‍ വഴിതേടി വരുംമുന്‍പേ...


എന്റെ ഹൃദയം വാര്‍ന്നൊഴുകുകയാണ് ...
ഒരിക്കല്‍
ഞാന്‍ പറയാന്‍ മറന്ന വാക്കുകള്‍ ഇന്നെന്റെ കണ്ണുകളില്‍,
ഒരായിരം
സായംസന്ധ്യകള്‍ നിറം ചാലിച്ച രക്തമായി ഒഴുകുന്നു..
ഈ
രാത്രി എന്റെ പ്രിയങ്കരികളായ നിശാഗന്ധികള്‍ വിരിഞ്ഞില്ല..
ഇരുളില്‍
ഞാന്‍ വഴി തേടി അലയുന്നു...
പാതിവഴിയില്‍
തല്ലിക്കെടുത്തിയ സ്വപ്‌നങ്ങള്‍,
ശവപറമ്പുകളില്‍ ആത്മാക്കളുടെ അനാഥമായ മുരളലുകള്‍ക്കൊപ്പം,
ഈ
നിശബ്ദതയെ കീറിമുറിക്കുന്നു...
യാത്രയിലുടനീളം ഞാന്‍ എന്റെ കൈകളില്‍ മുറുക്കെ പിടിച്ച തിരിനാളം അണഞ്ഞു...
ഋ
തുക്കള്‍ വഴിതേടി വരുംമുന്‍പേ...
ശിശിരങ്ങള്‍
ഇലകൊഴിക്കും മുന്‍പേ...
ഞാന്‍
ഓടിമറയട്ടെ......

4 comments:

  1. This is a nice one....angela...keep going....

    ReplyDelete
  2. ചിന്തകള്‍ മനോഹരം....തുടരുക ആശംസകള്‍....ഈ വഴികളില്‍ ഒന്ന് പ്രദക്ഷിണം വയ്ക്കുക..ഇതാ ലിങ്ക്...

    http://ekan.weebly.com/my-literature-blogs.html

    ReplyDelete