കണ്ണുകള്‍ക്കുള്ളില്‍
കുഞ്ഞുകൂടുകളുണ്ട്
അതില്‍ നിറയെ
കിളിക്കുഞ്ഞുങ്ങളും
ചില നോട്ടങ്ങളില്‍ മാത്രം
നീ അവയെ
നക്ഷത്രങ്ങളിലേയ്ക്ക്
പറത്തിവിടും.
ഇടയ്ക്കിടെ അവ
വസന്തത്തിലേയ്ക്ക്
ചിറകടിച്ചു പോയി
ഒരു ചുവന്ന പൂവിറുത്തു
തിരികെ വരും.
അതുമായി
നിനക്ക് വേണ്ടി കാത്തിരിക്കും.
പിന്നെ,ഞാനും
എന്‍റെ കണ്ണിലെ കിളിക്കുഞ്ഞുങ്ങളും
ചുവന്ന നിറമുള്ള
കാത്തിരിപ്പുകളായി
വാടിയുറങ്ങിപ്പോകും.
പുലരുമ്പോഴേയ്ക്കും
എത്തുന്ന നിന്നെ
കാണുന്ന ഉടന്‍
വീണ്ടും ഞങ്ങള്‍ വാചാലരാവും.
പരാതിയുടെ മുഴക്കങ്ങള്‍
ഒരു താരാട്ടായി ഏറ്റെടുത്ത്
നീയുമുറങ്ങും.
നീ ഉണരുമ്പോള്‍ എനിക്ക്
ചിറകുകള്‍ മുളയ്ക്കും ,
നമ്മുടെ വീടിനെ പൂന്തോട്ടമാക്കി
ഞാന്‍ പറന്നു നടക്കും.
അടുക്കളയില്‍ നിന്നും
ഊണുമുറിയിലേയ്ക്ക്,
ഒരു കൂട്ടം
അലങ്കരിച്ചു വയ്ക്കുമ്പോള്‍
അടുപ്പിലെ മറ്റൊരുകൂട്ടം
തിളച്ചുചാടി
എന്നെ ശ്ശ്ശ്ശ് ശ്ശ്ന്നു വിളിക്കും
തിടുക്കത്തിനിടയില്‍
കയ്യൊന്നു പൊള്ളും
നിന്‍റെ അടുത്തേയ്ക്ക് വന്ന്‍,
ദാ നോക്കൂ , ഇതിനുള്ള മരുന്ന്
നിന്‍റെ കയ്യിലില്ലേ എന്ന് ചോദിക്കാന്‍
വരുമ്പോഴാണ്
അലക്കി വച്ച തുണി വിരിച്ചിടാന്‍
മറന്നതിനെപ്പറ്റി ഓര്‍ക്കുന്നത്.
അത് കഴിഞ്ഞാലോ
അടുത്ത വിഭവത്തിനു
രുചിനോക്കാന്‍ പോയേക്കും
ടീവിയിലെ ചാനല്‍ മാറ്റി നോക്കി,
പിഷാരടിയുടെ തമാശ കണ്ട്
നീ പൊട്ടിച്ചിരിക്കുന്നത്
എനിക്ക് കേള്‍ക്കാം.
ചിറകുകള്‍ ഒതുക്കി
നിന്നോടൊന്നു മുട്ടിയിരിക്കാന്‍
വരുമ്പോഴാണ്
വിശക്കുന്നേ എന്ന് പറയുന്നത്.
ഉപ്പൊരല്‍പം കുറവാണല്ലോയെന്ന്‍
ആശയോടെ നീ കഴിക്കുന്ന
ഭക്ഷണത്തിനരികെ ഞാനുമിരിക്കും.
ഭക്ഷണം കഴിച്ച്
ഓഫീസില്‍ പോകാനൊരുങ്ങുന്ന
നിന്‍റെ വെളുത്ത ഷര്‍ട്ടിന്‍റെ
അവസാന കുടുക്കുകളില്‍
എന്‍റെയൊരു
നീളന്‍ തലമുടി കോര്‍ത്തുകിടക്കും.
ഇന്ന് പറയാന്‍ കരുതിവച്ചതും,
കേള്‍ക്കാന്‍ ആശിച്ചതും
എല്ലാം ചേര്‍ത്ത്
വാക്കുകളില്ലാതെ
നമ്മള്‍ പരസ്പരം
ചുണ്ടുകള്‍ കോര്‍ക്കും.
നീ വരുന്നത് വരെ
കാത്തുവയ്ക്കാന്‍
ഒരു നോട്ടം തന്നിട്ട്
അതിലൂടെ
നക്ഷത്രത്തിലേയ്ക്ക്
എന്നെ പറത്തിവിട്ട്
നീ തിരക്കുകളിലേയ്ക്ക്
വണ്ടികയറും.
ഞാന്‍ വീണ്ടും
കവിത എഴുതിത്തുടങ്ങും.
കുഞ്ഞുകൂടുകളുണ്ട്
അതില്‍ നിറയെ
കിളിക്കുഞ്ഞുങ്ങളും
ചില നോട്ടങ്ങളില്‍ മാത്രം
നീ അവയെ
നക്ഷത്രങ്ങളിലേയ്ക്ക്
പറത്തിവിടും.
ഇടയ്ക്കിടെ അവ
വസന്തത്തിലേയ്ക്ക്
ചിറകടിച്ചു പോയി
ഒരു ചുവന്ന പൂവിറുത്തു
തിരികെ വരും.
അതുമായി
നിനക്ക് വേണ്ടി കാത്തിരിക്കും.
പിന്നെ,ഞാനും
എന്‍റെ കണ്ണിലെ കിളിക്കുഞ്ഞുങ്ങളും
ചുവന്ന നിറമുള്ള
കാത്തിരിപ്പുകളായി
വാടിയുറങ്ങിപ്പോകും.
പുലരുമ്പോഴേയ്ക്കും
എത്തുന്ന നിന്നെ
കാണുന്ന ഉടന്‍
വീണ്ടും ഞങ്ങള്‍ വാചാലരാവും.
പരാതിയുടെ മുഴക്കങ്ങള്‍
ഒരു താരാട്ടായി ഏറ്റെടുത്ത്
നീയുമുറങ്ങും.
നീ ഉണരുമ്പോള്‍ എനിക്ക്
ചിറകുകള്‍ മുളയ്ക്കും ,
നമ്മുടെ വീടിനെ പൂന്തോട്ടമാക്കി
ഞാന്‍ പറന്നു നടക്കും.
അടുക്കളയില്‍ നിന്നും
ഊണുമുറിയിലേയ്ക്ക്,
ഒരു കൂട്ടം
അലങ്കരിച്ചു വയ്ക്കുമ്പോള്‍
അടുപ്പിലെ മറ്റൊരുകൂട്ടം
തിളച്ചുചാടി
എന്നെ ശ്ശ്ശ്ശ് ശ്ശ്ന്നു വിളിക്കും
തിടുക്കത്തിനിടയില്‍
കയ്യൊന്നു പൊള്ളും
നിന്‍റെ അടുത്തേയ്ക്ക് വന്ന്‍,
ദാ നോക്കൂ , ഇതിനുള്ള മരുന്ന്
നിന്‍റെ കയ്യിലില്ലേ എന്ന് ചോദിക്കാന്‍
വരുമ്പോഴാണ്
അലക്കി വച്ച തുണി വിരിച്ചിടാന്‍
മറന്നതിനെപ്പറ്റി ഓര്‍ക്കുന്നത്.
അത് കഴിഞ്ഞാലോ
അടുത്ത വിഭവത്തിനു
രുചിനോക്കാന്‍ പോയേക്കും
ടീവിയിലെ ചാനല്‍ മാറ്റി നോക്കി,
പിഷാരടിയുടെ തമാശ കണ്ട്
നീ പൊട്ടിച്ചിരിക്കുന്നത്
എനിക്ക് കേള്‍ക്കാം.
ചിറകുകള്‍ ഒതുക്കി
നിന്നോടൊന്നു മുട്ടിയിരിക്കാന്‍
വരുമ്പോഴാണ്
വിശക്കുന്നേ എന്ന് പറയുന്നത്.
ഉപ്പൊരല്‍പം കുറവാണല്ലോയെന്ന്‍
ആശയോടെ നീ കഴിക്കുന്ന
ഭക്ഷണത്തിനരികെ ഞാനുമിരിക്കും.
ഭക്ഷണം കഴിച്ച്
ഓഫീസില്‍ പോകാനൊരുങ്ങുന്ന
നിന്‍റെ വെളുത്ത ഷര്‍ട്ടിന്‍റെ
അവസാന കുടുക്കുകളില്‍
എന്‍റെയൊരു
നീളന്‍ തലമുടി കോര്‍ത്തുകിടക്കും.
ഇന്ന് പറയാന്‍ കരുതിവച്ചതും,
കേള്‍ക്കാന്‍ ആശിച്ചതും
എല്ലാം ചേര്‍ത്ത്
വാക്കുകളില്ലാതെ
നമ്മള്‍ പരസ്പരം
ചുണ്ടുകള്‍ കോര്‍ക്കും.
നീ വരുന്നത് വരെ
കാത്തുവയ്ക്കാന്‍
ഒരു നോട്ടം തന്നിട്ട്
അതിലൂടെ
നക്ഷത്രത്തിലേയ്ക്ക്
എന്നെ പറത്തിവിട്ട്
നീ തിരക്കുകളിലേയ്ക്ക്
വണ്ടികയറും.
ഞാന്‍ വീണ്ടും
കവിത എഴുതിത്തുടങ്ങും.
thats taken some imagination...
ReplyDelete'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ '.....!!
ReplyDeleteഅല്ലേ?...
ആശംസകള്‍
നക്ഷത്രങ്ങളേ..!!
ReplyDeleteചിലരോട് നിങ്ങൾ പറയുന്നൂ. ''എഴുതിക്കോളൂ''..
മറ്റു ചിലരോട് പറയുന്നൂ. "എണ്ണിക്കോളൂ''..!!
HOW I WONDER WHAT YOU ARE..!!!
നല്ല കവിത
ശുഭാശംസകൾ.....
എന്തെല്ലാം ഭാവനകള്‍!!!!!!!!
ReplyDelete:)
ReplyDelete