Friday, August 10, 2012

ശുഭരാത്രി

പ്രകാശം കണ്ണ്തിരുമി 
എഴുന്നേല്‍ക്കുന്നതിനു മുന്‍പേ 
ഞാനെന്‍റെ കണ്ണുകള്‍ക്കല്‍പ്പം ഇരുട്ട് 
ഭക്ഷിക്കാന്‍ കൊടുക്കട്ടെ !
ദുസ്വപ്നങ്ങളുടെ വിഷം തീണ്ടാതെ
ഞാനെന്‍റെ അക്ഷരക്കൂട്ടുകളിലേയ്ക്ക്
വീണ്ടും മിഴികള്‍ തുറക്കട്ടെ !
ശുഭരാത്രി !

3 comments:

  1. അക്ഷരങ്ങള്‍ സ്വപ്നങ്ങളായി വിരിയുമെങ്കില്‍ ഉറക്കം ശാന്തവും മനോഹരവും ആകും...!
    ഇവിടെ പ്രഭാതമാണ്‌...അതിനാല്‍, ശുഭദിനം ആശംസിക്കുന്നു...

    ReplyDelete
  2. ശുഭരാത്രി നേരുന്നു പ്രിയരേ ഇന്നിനി ഉറങ്ങാൻ നേരമായി. പുലരി തുടുപ്പിച്ച പകലിനെ തഴുകിടാൻ ആയുസ് ഉണ്ടാകട്ടെ....

    ReplyDelete
  3. കണ്ട സ്വപ്നങ്ങളിൽ സ്വപ്‌നങ്ങൾ നെയ്തു നാം..നെയ്ത സ്വപ്നങ്ങളാണെങ്കിലോ പാഴ്സ്വപ്നങ്ങളായി..ജീവിത സ്വപ്നം സാഫല്യമാകാൻ,സ്വപ്‌നങ്ങൾ വിട്ടുണർന്നീടുക നാം...

    നാളെയുടെ സൂര്യോദയം നിങ്ങളുടെ ജീവിതത്തിൽ പ്രകാശം പരത്തട്ടേ

    ശുഭരാത്രി

    കെ വി എം✍

    ReplyDelete