ഈ വേനല്‍ അസ്സഹനീയമാണ് ..
ചുടുകാറ്റില്‍ കൊഴിയുന്ന തളിരിലകളും ,
വിധൂരങ്ങള്‍ തേടുന്ന പൊടിപടലങ്ങളും ,
നെടുവീര്‍പ്പോടെ മണ്ണിന്റെ മാറില്‍ ഉരുകിവീഴുന്ന ഒരിറ്റു കണ്ണീരും ,
ഒപ്പം ശ്വാസനാളത്തെ പോലും ഞെരുക്കുന്ന ഏകാന്തതയും...
ഈ വേനല്‍ അസ്സഹനീയമാണ് ..
ചുടുകാറ്റില്‍ കൊഴിയുന്ന തളിരിലകളും ,
വിധൂരങ്ങള്‍ തേടുന്ന പൊടിപടലങ്ങളും ,
നെടുവീര്‍പ്പോടെ മണ്ണിന്റെ മാറില്‍ ഉരുകിവീഴുന്ന ഒരിറ്റു കണ്ണീരും ,
ഒപ്പം ശ്വാസനാളത്തെ പോലും ഞെരുക്കുന്ന ഏകാന്തതയും...
വെറുമൊരു കടലാസ്സു കഷ്ണത്തിന്റെ ജീവനറ്റ ഹൃദയത്തില്‍ തളച്ചിട്ട കുറെ വാക്കുകളുടെ മിടിപ്പിലല്ല നീയുള്ളത് ... ഒരായിരം സങ്കല്പങ്ങള്‍ കൂട്കൂട്ടി പാര്‍ക്കുന്ന എന്റെ ജീവനിലെ തേജസ്സുറ്റ പ്രാര്‍ഥനയിലാണ് ..പ്രതീക്ഷയിലാണ് ...
കൂരിരുട്ടിലും പൂക്കള്‍ വിടര്‍ത്തുന്ന അതുല്യമായ പ്രണയമേ... ഇതു നിദ്രയിലാണ് നിന്‍റെ സ്വപ്‌നങ്ങള്‍ കുടികൊള്ളാത്തത് ? ഏത് ഇരുളിലാണ് ഞാന്‍ നിന്‍റെ പ്രകാശം കണ്ടുണരാത്തത് ? ഏത് മൌനമാണ് നിന്നെ ധ്യാനിക്കാത്തത് ?
പകലിന്റെ സിന്ദൂരം രാവില്‍ മറയുമ്പോഴും , സാഗരത്തിന്റെ അലമുറകള്‍ തിരയിലടങ്ങുമ്പോഴും , ശിശിരത്തിന്റെ വേദന ഇലകളില്‍ കൊഴിയുമ്പോഴും , നിനക്ക് ചുറ്റും എന്റെ പ്രാണന്‍ നട്ടംതിരിയുന്നുണ്ടാവും ..കാലങ്ങളിലോ കാതങ്ങളിലോ അലിഞ്ഞു ചേരാത്ത , ഓര്‍മകളില്‍ ഒടുങ്ങാത്ത , നഷ്ടങ്ങളില്‍ വീണു ഉടയാത്ത സ്വപ്നമാണ് നീ ...
ഒടുവിലിന്റെ ഈ ആത്മാവിന്റെ നേര്‍ത്ത തിരി കെടുംബോഴും തിരശ്ശീലക്കു പിന്നിലെന്റെ ചേതന പിടയുമ്പോഴും ... കാലം എന്നോ എനിക്ക് സമ്മാനിച്ച നിന്‍റെ പേര് തളര്‍ന്ന നാവു ഉരുവിടുന്നുണ്ടാവും...